Gopika Anil | മനം മാറുന്ന മണവാട്ടിമാർ; അന്ന് ഭാഗ്യ സുരേഷ് എങ്കിൽ ഇന്ന് ഗോപിക അനിൽ; വിവാഹത്തിന് പൊന്നിൽ കുളിച്ചു നിവരാത്ത താരങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
ജനുവരി 17നായിരുന്നു ഭാഗ്യയുടെ വിവാഹം. ജനുവരി 28നാണ് ഗോപിക ഗോവിന്ദ് പത്മസൂര്യയുടെ വധുവായത്
advertisement
1/8

വളരെ കുറച്ചു ദിവസങ്ങളുടെ ഇടവേളയിൽ വാർത്തകളിൽ നിറഞ്ഞ രണ്ടു താരവിവാഹങ്ങളുണ്ട് കേരളത്തിൽ. ഒന്ന് നടൻ സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യാ സുരേഷിന്റെ (Bhagya Suresh) വിവാഹം. മറ്റൊന്ന് ഗോവിന്ദ് പത്മസൂര്യ (Govind Padmasoorya) ഗോപിക അനിൽമാരുടെയും (Gopika Anil). ജനുവരി 17നായിരുന്നു ഭാഗ്യയുടെ വിവാഹമെങ്കിൽ, ജനുവരി 28നാണ് ഗോപിക ഗോവിന്ദ് പത്മസൂര്യയുടെ വധുവായത്
advertisement
2/8
രണ്ടു വിവാഹങ്ങളിലും പൊതുവായി എന്തുണ്ട് എന്ന് ചോദിച്ചാൽ മറുപടി രണ്ടുണ്ട്. രണ്ടു വിവാഹങ്ങൾക്കും സാക്ഷ്യം വഹിച്ചത് തൃശൂർ ജില്ലയാണ്. ഭാഗ്യയും ശ്രേയസ് മോഹനും ഗുരുവായൂർ അമ്പലത്തിൽ വിവാഹിതരായപ്പോൾ ഗോപികയും ഗോവിന്ദ് പത്മസൂര്യയും വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചാണ് ജീവിതത്തിൽ ഒന്നായത്. രണ്ടാമത്തെ കാര്യം എന്തെന്നല്ലേ (തുടർന്ന് വായിക്കുക)
advertisement
3/8
ഗോവിന്ദിനും ശ്രേയസിനും അവരുടെ ഭാര്യമാർ ആഭരണക്കടയുടെ പരസ്യത്തിലെ മോഡലിനെ പോലെ തിളങ്ങണം എന്ന് യാതൊരു നിർബന്ധവും ഇല്ലായിരുന്നു. അവരുടെ വീട്ടുകാർക്കും അതേ. വളരെ മിതത്വം പാലിച്ചാണ് ഇരുവരും വിവാഹമണ്ഡപത്തിൽ എത്തിയത്
advertisement
4/8
ക്ഷേത്രത്തിനു മുന്നിൽ വച്ചുള്ള താലികെട്ടാണ് ആദ്യം നടന്നത്. രണ്ടു വിവാഹങ്ങളിലും അക്കാര്യം മസ്റ്റ് ആയിരുന്നു. അതിനു ശേഷം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഓഡിറ്റോറിയത്തിന്റെ വാതിലുകൾ തുറന്നു
advertisement
5/8
ആകെയൊരു ചോക്കർ മാത്രമാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷ് താലികെട്ടുന്ന വേള കഴുത്തിൽ അണിഞ്ഞ ആഭരണം. കയ്യിൽ ഓരോ വള വീതവും. അത്രകണ്ട് ലാളിത്യമുണ്ടായിരുന്നു ആ വിവാഹത്തിന്
advertisement
6/8
ജി.പിയുടെ ഗോപികയും ആഭരണങ്ങളുടെ കാര്യത്തിൽ വളരെ കുറച്ചുമാത്രം മതി എന്ന തീരുമാനത്തിലായിരുന്നു. ആഭരണങ്ങൾ അണിയുന്ന ശീലവുമില്ല ഗോപികയ്ക്ക്
advertisement
7/8
വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും ഗോപികാ അനിൽ ഒരേ തരം മാലകൾ തന്നെയാണ് ധരിച്ചത്. കൈനിറയെ വളകൾ വേണമെന്നും ഗോപികയ്ക്ക് നിർബന്ധമില്ലായിരുന്നു. ഗോവിന്ദ് പത്മസൂര്യയും ഗോപികയും അവരുടെ കുടുംബാംഗങ്ങളും ഒന്നിച്ചു പോയാണ് വിവാഹാഭരണങ്ങൾ തിരഞ്ഞെടുത്തത്
advertisement
8/8
ഭാഗ്യക്ക് മുത്തശ്ശിയും അച്ഛനമ്മമാരും സമ്മാനിച്ച ആഭരണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് സുരേഷ് ഗോപി പിന്നീട് ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സ്വർണാഭരണങ്ങളിൽ മിതത്വം പാലിച്ച ഭാഗ്യയുടെ വിവാഹത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Gopika Anil | മനം മാറുന്ന മണവാട്ടിമാർ; അന്ന് ഭാഗ്യ സുരേഷ് എങ്കിൽ ഇന്ന് ഗോപിക അനിൽ; വിവാഹത്തിന് പൊന്നിൽ കുളിച്ചു നിവരാത്ത താരങ്ങൾ