നാലുവർഷം മുൻപത്തെ അടിപൊളി ഡാൻസേഴ്സ് ഇന്ന് ഭാര്യാ ഭർത്താക്കന്മാർ; ഇവരെ നിങ്ങൾ അറിയും
- Published by:user_57
- news18-malayalam
Last Updated:
വീഡിയോയ്ക്ക് നാലുവർഷത്തോളമുണ്ട് പഴക്കം. പെട്ടെന്ന് കുറച്ചു ദിവസങ്ങളായി ഈ വീഡിയോയുടെ മൊത്തം വ്യൂസ് ഉയർന്നിരിക്കുന്നു
advertisement
1/7

ഒരു വലിയ കെട്ടിടത്തിന്റെ പാർക്കിംഗ് സ്‌പെയ്‌സ്. ഉള്ളിൽ പലവർണത്തിലെ ഡിം ലൈറ്റുകൾ .നിർത്തിയിട്ടിരിക്കുന്ന കാർ. ഹെഡ്‍ലൈറ് ഓൺ ആണ്. അതിനു മുന്നിൽ രണ്ടുപേർ ആടിത്തകർക്കുന്ന ഗാനരംഗം. പിന്നണിയിൽ കേൾക്കുന്നത് ഡാനി ലെയ്, ക്രിസ് ബ്രൗൺ എന്നിവരുടെ 'ഈസി' എന്ന കവർ ഗാനമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വീഡിയോ വീണ്ടും തരംഗമായി മാറിക്കഴിഞ്ഞു
advertisement
2/7
വീഡിയോയ്ക്ക് നാലുവർഷത്തോളമുണ്ട് പഴക്കം. പെട്ടെന്ന് കുറച്ചു ദിവസങ്ങളായി ഈ വീഡിയോയുടെ മൊത്തം വ്യൂസ് ഉയർന്നിരിക്കുന്നു. കാരണം ഇതിലെ ഡാൻസേഴ്സ് തന്നെ. അന്നത്തെ കൂട്ടുകാർ ഇന്ന് ഭാര്യാ ഭർത്താക്കന്മാരാണ് (തുടർന്ന് വായിക്കുക)
advertisement
3/7
സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യാ സുരേഷും, ഭർത്താവ് ശ്രേയസ് മോഹനുമാണിവർ. തിരുവനന്തപുരത്തു വച്ച് ഷൂട്ട് ചെയ്ത വീഡിയോ ആണിത്. ഭാഗ്യയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്
advertisement
4/7
വളരെ നാളുകൾക്ക് മുൻപേയുള്ള പരിചയമാണ് വിവാഹത്തിൽ കലാശിച്ചത്. മാവേലിക്കരക്കാരനായ ശ്രേയസ് മോഹനും ഭാഗ്യയും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. 720 സബ്സ്ക്രൈബർമാരാണ് ഭാഗ്യയുടെ യൂട്യൂബ് ചാനലിന്. ആകെ രണ്ടു വീഡിയോ പോസ്റ്റുകൾ മാത്രമേ ഇതിലുള്ളൂ
advertisement
5/7
2016ലാണ് ഭാഗ്യ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. അന്ന് കേരളത്തിൽ യൂട്യൂബ് ചാനൽ എന്ന ട്രെൻഡ് ആരംഭിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. പോപ്പ് ഗായിക അടൽ പാടിയ 'ഹലോ'യുടെ കവർ വേർഷനാണ് ആദ്യ പോസ്റ്റ്
advertisement
6/7
2020ലെ പോസ്റ്റിനു ശേഷം മറ്റൊരു സുപ്രധാന അപ്‌ഡേറ്റുകളും ഭാഗ്യയുടേതായി വന്നില്ല. പോയവർഷം വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് അതിനു ശേഷം പുറത്തുവരുന്നത്. വിദേശ സർവകലാശാലയിലെ പഠനം പൂർത്തിയാക്കിയ ശേഷമാണ് വിവാഹം
advertisement
7/7
വിവാഹശേഷം ശ്രേയസും ഭാഗ്യയും ഉന്നതപഠനം തുടരും എന്നും റിപ്പോർട്ടുകളുണ്ട്. സുരേഷ് ഗോപി, രാധിക ദമ്പതികളുടെ പെൺമക്കളിൽ മൂത്തയാളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ഭാഗ്യയുടെ സഹോദരങ്ങൾ
മലയാളം വാർത്തകൾ/Photogallery/Buzz/
നാലുവർഷം മുൻപത്തെ അടിപൊളി ഡാൻസേഴ്സ് ഇന്ന് ഭാര്യാ ഭർത്താക്കന്മാർ; ഇവരെ നിങ്ങൾ അറിയും