ഈ നിമിഷത്തിൽ പിതാവിനെ ഓർക്കുന്നു, സുവർണക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ചോപ്ര
- Published by:SIBILI S
- news18-malayalam
Last Updated:
പിതാവ് അശോക് ചോപ്രയെ അനുസ്മരിച്ചുകൊണ്ട് ഗുരുദ്വാരയിൽ സേവ നടത്തുകയും ചെയ്തു. 'അച്ഛാ ഞാൻ നിങ്ങളെ ഓർത്തുപോകുന്നു'- എന്നാണ് പ്രിയങ്ക കുറിച്ചത്.
advertisement
1/5

അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സന്ദർശനത്തിന്റെ ചിത്രത്തോടൊപ്പം വികാരധീദമായ കുറിപ്പും പ്രിയങ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ക്ഷേത്രത്തിൽ നിൽക്കുമ്പോൾ അന്തരിച്ച തന്റെ പിതാവി‍‍നെ ഓർമവന്നുവെന്ന് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
2/5
പിതാവ് അശോക് ചോപ്രയെ അനുസ്മരിച്ചുകൊണ്ട് ഗുരുദ്വാരയിൽ‍ സേവ നടത്തുകയും ചെയ്തു. 'അച്ഛാ ഞാൻ നിങ്ങളെ ഓർത്തുപോകുന്നു'- എന്നാണ് പ്രിയങ്ക കുറിച്ചത്.
advertisement
3/5
ദർശനം സൗകര്യപ്രദമാക്കിയതിന് ക്ഷേത്രകമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതായും താരം വ്യക്തമാക്കി. സുവർണക്ഷേത്രത്തിലെ ദർബാർ സാഹിബിൽ സേവ നടത്തുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ക്ഷേത്രത്തിലെ മറ്റ് സ്ത്രീകൾക്കൊപ്പം പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് വീഡിയോ.
advertisement
4/5
എസ്എസ് രാജമൗലിയുടെ വാരണാസി എന്ന ചിത്രത്തിലൂടെ ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ വരാൻ ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. മഹേഷ് ബാബു, പൃഥ്വിരാജ് എന്നിവർക്കൊപ്പം പ്രധാനവേഷത്തിലാണ് പ്രിയങ്ക എത്തുന്നത്. 2027-ൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് അമൃത്സറിൽ നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
advertisement
5/5
ക്യാൻസർ ബാധിതനായ പ്രിയങ്കയുടെ പിതാവ് 2013-ലാണ് മരണപ്പെട്ടത്. പല അഭിമുഖങ്ങളിലും പ്രിയങ്ക പിതാവിനെ കുറിച്ചുള്ള ഓർമകൾ വേദനയോടെ പങ്കുവച്ചിട്ടുണ്ട്. തന്റെ വിവാഹത്തിന് പിതാവിന്റെ അസാന്നിധ്യവും ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിതയായി പ്രിയങ്ക തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഈ നിമിഷത്തിൽ പിതാവിനെ ഓർക്കുന്നു, സുവർണക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ചോപ്ര