Bhagya Suresh Gopi | ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹപാർട്ടി; പച്ച ലെഹങ്കയിൽ തിളങ്ങി താരപുത്രിയും ഒപ്പം വരനും
- Published by:user_57
- news18-malayalam
Last Updated:
ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും
advertisement
1/7

സുരേഷ് ഗോപിയുടെ (Suresh Gopi) മക്കൾ നാലുപേരിൽ ആദ്യമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകൾ ഭാഗ്യാ സുരേഷ് (Bhagya Suresh) ആണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് വിവാഹം
advertisement
2/7
ജനുവരി മാസം 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി നടത്തിയ പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുക. നടി അഹാന കൃഷ്ണയാണ് മണവാട്ടിയാവാൻ പോകുന്ന ഭാഗ്യയുടെ ചിത്രം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/7
വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്
advertisement
4/7
മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം, സുരേഷ് ഗോപിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്
advertisement
5/7
ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റുമക്കൾ. കാറപകടത്തിലായിരുന്നു, കൈക്കുഞ്ഞായിരിക്കെ, ആദ്യത്തെകുട്ടിയായ ലക്ഷ്മിയുടെ വേർപാട്. ഗോകുലും മാധവും സിനിമയിൽ എത്തിയെങ്കിലും, പെണ്മക്കൾ രണ്ടുപേരും മറ്റു മേഖലകളിലേക്കാണ് തിരിഞ്ഞത്
advertisement
6/7
താൻ സിനിമയും രാഷ്ട്രീയവുമായി ജീവിച്ച നാളുകളിൽ മക്കളെ വളർത്തി ഈ നിലയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ഭാര്യ രാധികയ്ക്കാണ് എന്ന് സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. രാധികയ്ക്ക് ശമ്പളം നൽകാനും താൻ തയാറെന്ന് പറഞ്ഞ സുരേഷ് ഗോപി, അതിന് രാധികയുടെ സമ്മതം മാത്രമാണ് ബാക്കി എന്നും വ്യക്തമാക്കിയിരുന്നു
advertisement
7/7
ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. ആദ്യ വിവാഹക്ഷണക്കത്ത് നൽകിയതും അദ്ദേഹത്തിനാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Bhagya Suresh Gopi | ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹപാർട്ടി; പച്ച ലെഹങ്കയിൽ തിളങ്ങി താരപുത്രിയും ഒപ്പം വരനും