TRENDING:

'എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും': ഭാ​ഗ്യ സുരേഷ്

Last Updated:
അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചുവെന്നും മകൾ ഭാഗ്യ സുരേഷ് പറഞ്ഞു.
advertisement
1/6
'എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും': ഭാ​ഗ്യ സുരേഷ്
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ‌ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തിളക്കമാർന്ന വിജയമാണ് ലഭിച്ചത്. ഇതിനു പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മകൾ ഭാഗ്യ സുരേഷ്.
advertisement
2/6
ഗോകുൽ സുരേഷിന്റെ പുത്തൻ ചിത്രം കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷിന്റെ പ്രതികരണം. ഗഗനചാരിയാണ് ഗോകുലിന്റെ പുത്തൻ സിനിമ അരുണ്‍ ചന്തു ആണ് സംവിധാനം. കഴിഞ്ഞദിവസമാണ് ഭർത്താവ് ശ്രേയസ് മോഹനും സഹോദരനുമൊപ്പം സിനിമ കാണാൻ ഭാഗ്യ എത്തിയത്.
advertisement
3/6
അച്ഛന്റെ വിജയത്തിൽ സന്തോഷമെന്നും അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നതെന്നും ജയിച്ചില്ലേലും അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഭാ​ഗ്യ പറഞ്ഞു.
advertisement
4/6
അച്ഛനെതിരെ വിമർശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അദ്ദേഹം തന്‍റെ പണി ചെയ്യുമെന്നും ഭാ​ഗ്യ പറഞ്ഞു.നല്ലത് ചെയ്താലും ആളുകൾ കുറ്റം പറയും. അതൊന്നും നോക്കിയാൽ നമുക്ക് ഒന്നും ചയ്യാൻ ആകില്ല.
advertisement
5/6
അച്ഛൻ അച്ഛന്റെ വർക്ക് നോക്കി മുന്നേറുന്നു. അതല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല. എത്ര വിമർശനം വന്നാലും ട്രോളുകൾ വന്നാലും അച്ഛൻ അച്ഛന്റെ വർക്ക് മുന്പിൽനിർത്തി കുടുംബം മുൻ നിർത്തി, ആളുകളെ മുൻ നിർത്തി തന്നെയാണ് അച്ഛൻ പോകുന്നത്. അത് അങ്ങനെ തന്നെ പോവുകയും ചെയ്യും.
advertisement
6/6
അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്. പക്ഷേ അതൊന്നും നമ്മൾ നെഞ്ചിൽ കയറ്റാറില്ല. അതിനൊന്നും നമ്മൾ ഒരു വിലയും നൽകാറില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
'എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും': ഭാ​ഗ്യ സുരേഷ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories