'എന്റെ വീതിയെയും നീളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ട; എനിക്ക് യോജിച്ചത് ഇനിയും ഞാൻ ധരിക്കും'; ബോഡി ഷെയ്മിംഗിനെതിരെ സുരേഷ് ഗോപിയുടെ മകള്‍
- Published by:Sarika KP
- news18-malayalam
Last Updated:
പാശ്ചാത്യരെപ്പോലെ ഇടപെടാൻ നിര്‍ബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തില്‍ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങില്‍ ഞാൻ ധരിക്കാൻ ആഗ്രഹിച്ചതെന്ന് ഭാഗ്യ സുരേഷ് പറഞ്ഞു
advertisement
1/5

ഈ പ്രായത്തിലും മാസ് ആക്ഷൻ കൊണ്ട് സ്‌ക്രീനിൽ നടമാടുന്ന, തീപ്പൊരി ഡയലോഗുകൾ ജീവിതത്തിലും സിനിമയിലും ഒരുപോലെ പ്രയോഗിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് നേര്‍ക്ക് ബോഡി ഷെയ്‍മിംഗ്. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ദുരനുഭവം താരപുത്രിക്ക് നേരിടേണ്ടി വന്നത്.
advertisement
2/5
നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്. നീളത്തേയ്‍ക്കാള്‍ വീതി ഉള്ള ആള്‍ക്ക് സാരി ചേരുന്ന വസ്‍ത്രമല്ല. പാശ്ചാത്യ വസ്‍ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒരുകൂടി സ്‍മാര്‍ട്ടാക്കും എന്നായിരുന്നു കമന്റ്.
advertisement
3/5
എന്നാൽ രൂക്ഷമായ മറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ എത്തി. ആരും ചോദിച്ചില്ലെങ്കിലും വിലയേറിയ അഭിപ്രായം താങ്കള്‍ അറിയിച്ചതിന് നന്ദി. എന്റെ വീതിയെയും നീളത്തെയും കുറിച്ച് താങ്കള്‍ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എന്ന് എനിക്ക് തോന്നുന്നവ ഇനിയും ഞാൻ ധരിക്കും.
advertisement
4/5
പാശ്ചാത്യരെപ്പോലെ ഇടപെടാൻ നിര്‍ബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തില്‍ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങില്‍ ഞാൻ ധരിക്കാൻ ആഗ്രഹിച്ചത്.
advertisement
5/5
മറ്റുള്ളവരുടെ ശരീരത്തെയും വസ്‍ത്രങ്ങളെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കൂവെന്നുമാണ് ഭാഗ്യ സുരേഷ് എഴുതിയിരിക്കുന്നത്. ഭാഗ്യയുടെ ഈ മറുപടിക്കെതിരെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ വീതിയെയും നീളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ട; എനിക്ക് യോജിച്ചത് ഇനിയും ഞാൻ ധരിക്കും'; ബോഡി ഷെയ്മിംഗിനെതിരെ സുരേഷ് ഗോപിയുടെ മകള്‍