'എന്‍റെ വയര്‍ ചാടിയിട്ടുണ്ടെങ്കില്‍ അതെനിക്കൊരു പ്രശ്നമല്ല'; എന്തിനാണ് സ്കാന്‍ ചെയ്യാന്‍ വരുന്നത്; ചുട്ടമറുപടിയുമായി ബിഗ് ബോസ് താരം ശ്രീദേവി
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു സ്ത്രീ വസ്ത്രം ധരിച്ചാൽ അത് അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കാതെ അവരെ സ്കാൻ ചെയ്ത് വിവരണം ചെയ്യുന്നവർ മഹാന്മാരാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, പോയി നിങ്ങളുടെ പണി നോക്കൂ എന്നാണ് ദേവുവിന്‍റെ പ്രതികരണം
advertisement
1/8

സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളേവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് ശ്രീദേവി ഗോപിനാഥ് എന്ന ദേവു. ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ഥിയായിരുന്ന ദേവു അറിയപ്പെടുന്ന യൂട്യൂബറും വ്ലോഗറുമൊക്കെയാണ്. Image Credits: Instagram/viber.good
advertisement
2/8
തന്‍റെ ഡ്രസിങ്ങിനെ വിമര്‍ശിച്ച് കമന്‍റിടുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കാറുള്ള ദേവു ഇത്തരക്കാര്‍ക്കെതിരെ ഒരിക്കല്‍ കൂടി രംഗത്തുവന്നിരിക്കുകയാണ്. Image Credits: Instagram/viber.good
advertisement
3/8
തന്‍റെ വസ്ത്രധാരണത്തിന് മോശം കമന്‍റുകള്‍ ഇട്ടവരുടെ പ്രൊഫൈല്‍ അടക്കം പങ്കുവെച്ചുള്ള വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. Image Credits: Instagram/viber.good
advertisement
4/8
ഞാൻ വൈറ്റ് ടോപ്പിലുള്ള ഒരു ഡ്രസ് ഇട്ടതിന് പിന്നാലെ ഒരുപാട് കമന്റുകൾ എനിക്ക് കിട്ടി. ദേവു എന്ന വ്യക്തി കമന്റിട്ട ഒരാളുടെയും അമ്മാവന്റെയോ കുഞ്ഞമ്മയുടെയോ മകളല്ല. Image Credits: Instagram/viber.good
advertisement
5/8
ഞാൻ എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഇടുന്നത്. ഒരാളുടെ ലൈഫ് ചോയ്‌സും ഡ്രസിങ്ങുമൊക്കെ അയാളുടെ മാത്രം തീരുമാനമാണെന്ന് ചിന്തിക്കാനുള്ള കോമൺ സെൻസ് പോലും നിങ്ങൾക്കില്ല. Image Credits: Instagram/viber.good
advertisement
6/8
പിന്നെ, എന്റെ വയർ ചാടിയിട്ടുണ്ട് എന്നതാണ് ഒരു കമന്‍റ്. എന്റെ വയർ ചാടിയെങ്കിൽ എനിക്ക് അതൊരു പ്രശ്നമല്ല. കുടുക്കിടാൻ പറ്റുന്നില്ലേ എന്നൊരു കമന്റ് ഉണ്ടായിരുന്നു. ഫോട്ടോ എത്ര തവണ സൂം ചെയ്ത് നോക്കി- ദേവു ചോദിച്ചു. Image Credits: Instagram/viber.good
advertisement
7/8
ഒരു സ്ത്രീ വസ്ത്രം ധരിച്ചാൽ അത് അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കാതെ അവരെ സ്കാൻ ചെയ്ത് വിവരണം ചെയ്യുന്നവർ മഹാന്മാരാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, പോയി നിങ്ങളുടെ പണി നോക്കൂ. Image Credits: Instagram/viber.good
advertisement
8/8
ഞാൻ എന്താണോ, എന്റെ ഇഷ്ടങ്ങൾ എന്താണോ, അതിനെയാണ് ഞാൻ ഫോളോ ചെയ്യുന്നത്. ഇങ്ങനത്തെ ഞരമ്പൻമാരെയും സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ട് നടക്കുന്ന ഉണ്ണികളെയും കണ്ടപ്പോൾ ഒന്ന് പരിചയപ്പെടുത്താമെന്ന് വിചാരിച്ചു അതാണ് ഇങ്ങനെ ഒരു വീഡിയോ പങ്കുവെക്കാന്‍ കാരണം ദേവു പറഞ്ഞു. Image Credits: Instagram/viber.good
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്‍റെ വയര്‍ ചാടിയിട്ടുണ്ടെങ്കില്‍ അതെനിക്കൊരു പ്രശ്നമല്ല'; എന്തിനാണ് സ്കാന്‍ ചെയ്യാന്‍ വരുന്നത്; ചുട്ടമറുപടിയുമായി ബിഗ് ബോസ് താരം ശ്രീദേവി