TRENDING:

Bindu Panicker | 10 വർഷം തികയാത്ത ബിന്ദു പണിക്കരുടെ ദാമ്പത്യം; ആദ്യ ഭർത്താവിനെ കൊലയ്ക്കു കൊടുത്തെന്ന ആരോപണത്തിന് മറുപടി

Last Updated:
ആദ്യ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾക്ക് ബിന്ദുവും സായ് കുമാറും മറുപടി പറയുമ്പോൾ
advertisement
1/6
10 വർഷം തികയാത്ത ബിന്ദു പണിക്കരുടെ ദാമ്പത്യം; ആദ്യ ഭർത്താവിനെ കൊലയ്ക്കു കൊടുത്തെന്ന ആരോപണത്തിന് മറുപടി
വളരെ വർഷങ്ങൾക്ക് മുൻപ് സ്ഥിരമായി പത്രങ്ങളിലെ ചരമ പേജ് നോക്കുന്ന മലയാളികൾ ഒരാളുടെ മരണവാർത്ത കണ്ട് അൽപ്പമൊന്ന് ഞെട്ടി. അതിന്റെ തുടക്കം തന്നെ ബിന്ദു പണിക്കരുടെ (Bindu Panicker) ഭർത്താവ് ബിജു എന്നായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി ബിന്ദുവിന്റെ കുടുംബജീവിതത്തെക്കുറിച്ച് അധികമൊന്നും അന്ന് പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. പക്ഷെ ബിജുവിനു മുപ്പതുകളുടെ തുടക്കത്തിൽ മാത്രമായിരുന്നു പ്രായം എന്നതാണ് ഈ മരണവാർത്ത കണ്ട ഞെട്ടലിന്റെ പിന്നിലെ മറ്റൊരു പ്രധാന കാരണവും. ഇവർക്ക് അന്നൊരു മകളുണ്ട്. ഇന്ന് കല്യാണി പണിക്കർ എന്ന പേരിൽ ഏവരും അറിയുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ അരുന്ധതി. ഇനി ഞാനും എന്റെ കല്യാണിയും മാത്രം എന്ന് പറഞ്ഞു വന്ന ബിന്ദുവിന്റെ അഭിമുഖവും അന്നാളുകളിൽ ശ്രദ്ധേയമായി
advertisement
2/6
പിന്നെ കുറച്ചു വർഷങ്ങൾ പിന്നിട്ടതും ബിന്ദു പണിക്കർ നടൻ സായ് കുമാറിന്റെ ഭാര്യയായി മാറി. സായ് കുമാർ ആദ്യവിവാഹബന്ധം പിരിഞ്ഞു. മകൾ കല്യാണിക്ക് നല്ലൊരു അച്ഛൻ കൂടിയായി മാറി സായ് കുമാർ. ഇന്ന് ഒരുപക്ഷേ അമ്മയേക്കാൾ ഇഷ്‌ടം തനിക്ക് അച്ഛനോടാണ് എന്ന് കല്യാണി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം ബിന്ദു പണിക്കരും സായ് കുമാറും സിനിമാതിക്ക് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. ഇതിൽ ആദ്യ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾക്ക് ബിന്ദുവും സായ് കുമാറും ചേർന്ന് മറുപടി നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
ശരിക്കു പറഞ്ഞാൽ, വിവാഹത്തിനും മുൻപ് തനിക്ക് ബിന്ദുവിനെയും ബിജുവിനെയും അറിയാമായിരുന്നു എന്ന കാര്യം സായ് കുമാർ നിഷേധിക്കുന്നില്ല. അന്നാളുകളിൽ പരിചയം ബിജുവുമായിട്ടായിരുന്നു. ബിജുവിന്റെ ഭാര്യ എന്ന നിലയിൽ ബിന്ദുവിനെയും അറിയാമായിരുന്നു. ഷാജി കൈലാസിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചു പോരുകയായിരുന്നു ബിജു അന്ന്. എന്നാൽ, ബിജു മരിച്ചതും സായ് കുമാറുമായുള്ള ബിന്ദുവിന്റെ പരിചയം അദ്ദേഹത്തിന്റെ മരണകാരണത്തോടു ചേർത്ത് പൊടിപ്പും തൊങ്ങലും പിടിപ്പിച്ചവർക്ക് ഒരു മറുപടി ബിന്ദുവിന്റെ പക്കലുണ്ട്
advertisement
4/6
ബിജുവും താനും തമ്മിൽ പ്രശ്നങ്ങൾ എന്ന് പറയാൻ ഒന്നുമില്ലായിരുന്നു. എന്നാൽ മദ്യപിക്കുന്ന ശീലം ബിജുവിന് അൽപ്പം കൂടുതലായിരുന്നു എന്ന് മാത്രം. തന്റെ പിതാവും മദ്യപിക്കും എന്നത് കൊണ്ട് ബിജുവിന്റെ ഈ ശീലത്തിനെതിരെ ബിന്ദുവിന് അൽപ്പം നീരസമുണ്ടായിരുന്നു. അതല്ലാതെ ഒരസുഖം ബാധിച്ചു കിടന്ന വ്യക്തിയായിരുന്നില്ല ബിജു എന്ന് ബിന്ദു പണിക്കർ പറയുന്നു. ഒരു ദിവസം പൊടുന്നനെ ഫിറ്റസ് വരികയായിരുന്നു അദ്ദേഹത്തിന്
advertisement
5/6
സിനിമാ സെറ്റിൽ വച്ച് തന്നെയായിരുന്നു അത്. എല്ലാവരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്ന് ഭർത്താവിനെ അഡ്മിറ്റ് ചെയ്ത ശേഷം, കുറേക്കഴിഞ്ഞ് അമ്മയെ ഏല്പിച്ച ശേഷം നേരത്തെ ഉറപ്പിച്ചിരുന്ന ഷൂട്ടിംഗ് സെറ്റിലേക്ക് പോകേണ്ടതായി വന്നു. ഇറങ്ങും വരെയും ഭർത്താവിന് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്ന് ബിന്ദു. അദ്ദേഹത്തിന്റെ അമ്മയോട് ചോദിച്ചപ്പോൾ, കുട്ടിക്കാലത്തു പോലും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രതികരണം. ചിലർക്ക് മദ്യപാനം കൊണ്ടും ഫിറ്റസ് വരാം എന്നും അതാകും കാരണമെന്നും ബിന്ദു കരുതുന്നു
advertisement
6/6
ഫിറ്റസ് ബാധിച്ച് ചോര ഛർദ്ദിച്ച ബിജു പിന്നീട് 34 ദിവസങ്ങൾ വെന്റിലേറ്ററിൽ ജീവനുമായി മല്ലിട്ട ശേഷം വിടപറയുകയായിരുന്നു. മകൾ ആ സമയം തീരെ ചെറിയ കുഞ്ഞായിരുന്നു. എന്നാൽ, ബിന്ദുവും സായ് കുമാറും തമ്മിൽ പ്രണയമുണ്ടായിരുന്നു എന്നും ബിജുവിനെ കൊലയ്ക്കു കൊടുത്തു എന്നെല്ലാം പറഞ്ഞു പ്രചരിപ്പിച്ചവർ ഇനിയെങ്കിലും ഇതാണ് സത്യാവസ്ഥ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പത്തുവർഷം പോലും തികയാതെയാണ് ബിജു ബിന്ദുവിനെയും മകളെയും മാത്രമാക്കി വിടപറഞ്ഞത്
മലയാളം വാർത്തകൾ/Photogallery/Buzz/
Bindu Panicker | 10 വർഷം തികയാത്ത ബിന്ദു പണിക്കരുടെ ദാമ്പത്യം; ആദ്യ ഭർത്താവിനെ കൊലയ്ക്കു കൊടുത്തെന്ന ആരോപണത്തിന് മറുപടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories