TRENDING:

ക്രിക്കറ്റ് ലോകം കീഴടക്കി, ഇപ്പോൾ സംഗീതത്തിന്റെ വഴിയിൽ; ബോളിവുഡിൽ നിന്നുള്ള വിളി കാത്ത് ക്രിസ് ഗെയിൽ

Last Updated:
കോവിഡ് 19 ലോക്ക്ഡൗൺ കാലത്താണ് ക്രിസ് ഗെയിൽ സംഗീതത്തിലുള്ള തന്റെ അഭിരുചി പുറത്തെടുത്തത്
advertisement
1/5
ക്രിക്കറ്റ് ലോകം കീഴടക്കി, ഇപ്പോൾ സംഗീതത്തിന്റെ വഴിയിൽ; ബോളിവുഡിൽ നിന്നുള്ള വിളി കാത്ത് ക്രിസ് ഗെയിൽ
ക്രിക്കറ്റിൽ റെക്കോർഡ‍ുകൾ വാരിക്കൂട്ടിയ ക്രിസ് ഗെയിൽ ഇപ്പോൾ സംഗീതത്തിന്റെ ലോകത്താണ്. ക്രിസ് ഗെയിലിന്റെ പുതിയ ആൽബം 'ട്രോപ്പിക്കൽ ആൽബം- ക്രൂയിസസ് ടു ജമൈക്ക' 2024 ലെ ഗ്രാമി പുരസ്കാരത്തിന് അയച്ചിരിക്കുകയാണ്.
advertisement
2/5
ഗെയിലിന്റെ രണ്ടാമത്തെ സംഗീത ആൽബമാണിത്. കോവിഡ് 19 ലോക്ക്ഡൗൺ കാലത്താണ് ക്രിസ് ഗെയിൽ സംഗീതത്തിലുള്ള തന്റെ അഭിരുചി പുറത്തെടുത്തത്. സംഗീതത്തിൽ മാത്രമല്ല, സിനിമയിലും താത്പര്യമുണ്ടെന്ന് പറയുകയാണ് ഗെയിൽ.
advertisement
3/5
ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ് ഗെയിൽ ബോളിവുഡിലുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഇന്ത്യൻ സിനിമകൾ കാണാറുണ്ടോ എന്നായിരുന്നു ചോദ്യം. ബോളിവുഡ് തന്നെ വിളിക്കുന്നുണ്ടെന്ന് താരം മറുപടി നൽകി.
advertisement
4/5
ഇന്ത്യൻ സിനിമകൾ തനിക്ക് അറിയാമെന്നും താരം പറയുന്നു. ബോളിവുഡ് താരത്തിനൊപ്പം ഇന്ത്യയിൽ അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചും താരം പറഞ്ഞു.
advertisement
5/5
ഇത്രയും പറഞ്ഞതിൽ നിന്നും ക്രിക്കറ്റ് ഫീൽഡിലെ പ്രിയ താരത്തെ ബിഗ് സ്ക്രീനിൽ കൂടി കാണാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
മലയാളം വാർത്തകൾ/Photogallery/Buzz/
ക്രിക്കറ്റ് ലോകം കീഴടക്കി, ഇപ്പോൾ സംഗീതത്തിന്റെ വഴിയിൽ; ബോളിവുഡിൽ നിന്നുള്ള വിളി കാത്ത് ക്രിസ് ഗെയിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories