TRENDING:

Amala Paul | ഇത് എന്റെ അളിയന്; അമല പോളിന്റെ ഭർത്താവിന് അളിയന്റെ ലക്ഷുറി സമ്മാനം

Last Updated:
അമലയുടെ ഒരേയൊരു കൂടപ്പിറപ്പാണ് അഭിജിത് പോൾ. അമലയുടെ ഭർത്താവ് ജഗത് ദേശായിക്ക് അഭിജിത് നൽകിയ സമ്മാനം
advertisement
1/7
Amala Paul | ഇത് എന്റെ അളിയന്; അമല പോളിന്റെ ഭർത്താവിന് അളിയന്റെ ലക്ഷുറി സമ്മാനം
പെങ്ങളെ പൊന്നുപോലെ നോക്കുന്ന അളിയനെ ഇഷ്‌ടപ്പെടാത്ത സഹോദരന്മാരുണ്ടാകുമോ? അമല പോൾ (Amala Paul) എപ്പോഴും ഭർത്താവ് ജഗത് ദേശായിയെ (Jagat Desai) കുറിച്ച് നല്ല വാക്കുകൾ മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ. ആ പറഞ്ഞത് വെറുതെയായില്ല എന്ന് അമല പോളിന്റെ സഹോദരന്റെ സമ്മാനം കണ്ടാൽ മനസിലാകും. കഴിഞ്ഞ ദിവസം അമലയുടെ സഹോദരൻ നൽകിയ സമ്മാനം ജഗത് ദേശായ് പോസ്റ്റ് ചെയ്തിരുന്നു
advertisement
2/7
നിലവിൽ ഒരു മകൻ പിറന്നതിന്റെ ത്രില്ലിലാണ് അമലയും ഭർത്താവും. ഇലൈ എന്നാണ് മകന്റെ പേര്. കുഞ്ഞിനെ വളർത്തുന്നതിനിടയിലും തന്റെ പ്രൊഫഷണൽ ജീവിതത്തിനും അമല ഒരുപോലെ ശ്രദ്ധ നൽകുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
അമലയുടെ ഒരേയൊരു കൂടപ്പിറപ്പാണ് അഭിജിത് പോൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ സഹോദരന് പിറന്നാൾ ആശംസിച്ചു കൊണ്ട് അമല പോൾ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സഹോദരനും അമ്മയ്ക്കും ഒപ്പമുള്ള ഒരു അഡ്വെഞ്ചർ വീഡിയോ ആയിരുന്നു അത്
advertisement
4/7
2021 ഒക്ടോബർ മാസത്തിലായിരുന്നു അഭിജിത് പോളിന്റെ വിവാഹം. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അമലയുടെ സഹോദരൻ. സഹോദരിയുടെ ഇഷ്‌ടത്തിന് കണ്ടുപിടിച്ച വരൻ ജഗത്തിനെ അഭിജിത്തിനും നല്ലതുപോലെ ബോധിച്ചു എന്ന് ഉറപ്പ്
advertisement
5/7
അളിയൻ അഭിജിത് നൽകിയ ലക്ഷുറി സമ്മാനം ജഗത് ദേശായ് കയ്യിലെടുത്തിട്ടുണ്ട്. 'താങ്ക് യു ചേട്ടാ' എന്നാണ് ക്യാപ്‌ഷൻ. ശേഷം അഭിജിത്തിന്‌ ടാഗുമുണ്ട്
advertisement
6/7
ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ 'മൊസ്‌കീനോ'യുടെ ഒരു ഷൂവാണ് അമല പോളിന്റെ ഭർത്താവിന് അളിയന്റെ വകയായുള്ള സമ്മാനം. മൊസ്‌കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് സ്വന്തമാവുക
advertisement
7/7
ലെതർ ലോഫർ വിഭാഗത്തിലെ ഷൂവാണ് ജഗത് ദേശായിക്കു കിട്ടിയ സമ്മാനം. ഒരു ജോഡി ഷൂവിന് ഇന്റർനെറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് 59,500 രൂപ വിലയുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | ഇത് എന്റെ അളിയന്; അമല പോളിന്റെ ഭർത്താവിന് അളിയന്റെ ലക്ഷുറി സമ്മാനം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories