ഡിസംബറിൽ പുതിയ അധ്യായം തുടങ്ങുകയാണ്; സൈനിക സേവനത്തെ കുറിച്ച് BTS താരം
- Published by:Naseeba TC
- news18-malayalam
Last Updated:
ഇനി ഒരു വർഷവും ആറ് മാസവും കഴിഞ്ഞ് കാണാമെന്ന് ബിടിഎസ് താരം
advertisement
1/6

ബിടിഎസ് ആർമിയെ നിരാശയിലാക്കുന്ന പ്രഖ്യാപനമാണ് ജങ്കൂക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ബിടിഎസ് അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനം ഉടൻ ആരംഭിക്കുമെന്ന് ഏജൻസിയായ ബിഗ്ഹിറ്റ് അറിയിച്ചിരുന്നു.
advertisement
2/6
ആർഎം, ജിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളാണ് ബിടിഎസിൽ സൈനിക സേവനം പൂർത്തിയാക്കാനുള്ളത്. മറ്റ് അംഗങ്ങളായ, ജിമിൻ, ജെ-ഹോപ്പ്, സുഗ എന്നീ താരങ്ങളുടെ സൈനിക സേവനം തുടരുകയാണ്.
advertisement
3/6
തന്റെ സൈനിക സേവനത്തിനുള്ള തയ്യാറെടുപ്പുകൾ ഡിസംബറിൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ജങ്കൂക്ക്. വരുന്ന ഡിസംബറിൽ ആർമിയോട് താത്കാലികമായി വിട പറയുകയാണെന്നും സൈനിക സേവനം ആരംഭിക്കുകയാണെന്നുമാണ് ജങ്കൂക്ക് അറിയിച്ചിരിക്കുന്നത്.
advertisement
4/6
സൈനിക സേവനം പൂർത്തിയാക്കി മടങ്ങി വരുന്നതു വരെ തനിക്കു വേണ്ടി കാത്തിരിക്കണമെന്നും ജങ്കൂക്ക് ആരാധകരോട് അഭ്യർത്ഥിച്ചു. ഒരു വർഷവും ആറ് മാസവുമാണ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിന്റെ കാലയളവ്.
advertisement
5/6
ഒരു വർഷവും ആറ് മാസവും വലിയ കാലയളവാണെന്നതിനാൽ സ്വാർത്ഥമായ കാര്യമാണ് താൻ ആവശ്യപ്പെടുന്നത് എന്നറിയാം. എങ്കിലും മടങ്ങി വന്നാൽ, ആർമിക്കു മുന്നിൽ സ്റ്റേജിലേക്ക് തിരിച്ചുവരുമെന്നും ജങ്കൂക്ക് ഉറപ്പ് നൽകി. കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും ജങ്കൂക്കിന്റെ ഉറപ്പ്.
advertisement
6/6
തന്റെ സൈനിക സേവനകാലയളവിൽ ആരാധകർക്കെല്ലാം സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാകട്ടേയെന്നും ജങ്കൂക്ക് ആശംസിച്ചു. ആരാധകരെ വീണ്ടും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള തന്റെ കാത്തിരിപ്പ് ആരംഭിക്കുകയാണെന്നും താരം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഡിസംബറിൽ പുതിയ അധ്യായം തുടങ്ങുകയാണ്; സൈനിക സേവനത്തെ കുറിച്ച് BTS താരം