TRENDING:

Mammootty | മമ്മൂട്ടിയുടെ അടുക്കളയിൽ എല്ലാദിവസവും കാണുന്ന വിഭവം എന്ത്? ഷെഫ് പിള്ള മറുപടിയുമായി

Last Updated:
ഇനിയെത്ര പ്രിയപ്പെട്ട ഭക്ഷണം മുന്നിൽക്കൊണ്ടു വച്ചാലും അത്യന്തം ആത്മനിയന്ത്രണത്തോടു കൂടി മാത്രമേ മമ്മൂട്ടി അത് കഴിക്കൂ
advertisement
1/8
Mammootty | മമ്മൂട്ടിയുടെ അടുക്കളയിൽ എല്ലാദിവസവും കാണുന്ന വിഭവം എന്ത്? ഷെഫ് പിള്ള മറുപടിയുമായി
കൗതുകം നിറഞ്ഞ ഭക്ഷണ രീതികളാണ് നടൻ മമ്മൂട്ടിയുടേത് (Mammootty). സപ്തതി പിന്നിട്ടിട്ടും ഇന്നും മമ്മൂട്ടി ചെറുപ്പക്കാർക്ക് ലുക്കിന്റെ കാര്യത്തിൽ ഒരു കോമ്പറ്റിഷൻ നൽകുന്നുണ്ടെങ്കിൽ, അതിനു കാരണം അദ്ദേഹത്തിന്റെ ചിട്ടയോടു കൂടിയുള്ള ഭക്ഷണക്രമം മാത്രമാണ്. ഇനിയെത്ര പ്രിയപ്പെട്ട ഭക്ഷണം മുന്നിൽക്കൊണ്ടു വച്ചാലും അത്യന്തം ആത്മനിയന്ത്രണത്തോടു കൂടി മാത്രമേ മമ്മൂട്ടി അത് കഴിക്കൂ
advertisement
2/8
സിനിമാ സെറ്റിൽ പോയാൽ മമ്മൂട്ടിക്ക് ഇഷ്‌ടഭക്ഷണം തയാറാക്കി നൽകാൻ ഒരു പേർസണൽ ഷെഫ് കൂടെയുണ്ടാകും. അതും ഇഷ്‌ടഭക്ഷണം എന്ന് പറയുന്നതിനേക്കാൾ ആരോഗ്യകരമായ ഭക്ഷണം എന്ന് വിളിക്കുന്നതാകും ഉചിതം. അതിനായി പ്രത്യേകം രുചിക്കൂട്ടുകളുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
എന്നാൽ മമ്മൂട്ടിയുടെ നിത്യേനയുള്ള ഭക്ഷണം എന്തെന്നറിയാൻ പലർക്കും ആഗ്രഹമുണ്ടാകും. അക്കാര്യത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ളയോട് ഒരഭിമുഖത്തിൽ ചോദ്യം ഉയർന്നു കഴിഞ്ഞു
advertisement
4/8
മമ്മൂട്ടിയുടെ അടുക്കളയിൽ ഭക്ഷണം ഒരുക്കുന്നയാളെ ഷെഫ് പിള്ളയ്ക്ക് നേരിട്ടറിയാം എന്നതാണ് ഇവിടെ വിഷയം. അതിനാൽ തന്നെ ഈ ചോദ്യത്തിന് ഷെഫ് പിള്ളയ്ക്ക് മറുപടി നൽകാനാവും. ഒരിക്കൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന് ഭക്ഷണം ഉണ്ടാക്കി നൽകിയ വിവരം ഷെഫ് പിള്ള പറഞ്ഞിരുന്നു
advertisement
5/8
മമ്മൂട്ടിയുടെ വീട്ടിൽ ഭക്ഷണം തയാറാക്കുന്ന ആൾക്കൊപ്പം താൻ പണ്ട് ജോലിചെയ്തിട്ടുളളതിനാൽ ഷെഫ് പിള്ളയ്ക്ക് കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ട്. ഇനി അമൃത് മുന്നിൽക്കൊണ്ടു വച്ചാലും മമ്മൂട്ടി അത് കഴിക്കുന്നതിനു ഒരു പരിധിയുണ്ടാവും എന്ന് പിള്ള
advertisement
6/8
മമ്മുക്ക സീഫുഡ് ഏറെ ഇഷ്‌ടപ്പെടുന്ന കൂട്ടത്തിലാണ് എന്ന് ഷെഫ് പിള്ള. ചെമ്മീൻ ഇഷ്‌ടമാണ്‌. എന്നാൽ മമ്മൂട്ടിയുടെ അടുക്കളയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴികെ ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ ആയിരിക്കും ഉണ്ടാവുക എന്ന് ഷെഫ് പിള്ള
advertisement
7/8
ഭാര്യ സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭക്ഷണക്രമം നിയന്ത്രിക്കുന്ന വ്യക്തി. നല്ല ഭക്ഷണം അദ്ദേഹം കഴിക്കണമെങ്കിൽ, സുൽഫത്ത് പ്രത്യേകം തയാറാക്കുന്ന മസാല കൂടുകൾ മമ്മുക്കയുടെ പേർസണൽ ഷെഫിന്റെ പക്കൽ ഭദ്രമായി ഉണ്ടാകും
advertisement
8/8
ഇനി മമ്മൂട്ടി നായകനായ 'ഭ്രമയുഗം' എന്ന സിനിമയുടെ റിലീസാണ്. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററിലെത്തും
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty | മമ്മൂട്ടിയുടെ അടുക്കളയിൽ എല്ലാദിവസവും കാണുന്ന വിഭവം എന്ത്? ഷെഫ് പിള്ള മറുപടിയുമായി
Open in App
Home
Video
Impact Shorts
Web Stories