വേവിക്കാത്ത മീൻ കഴിച്ചു; മധ്യവയസ്ക്കന്‍റെ കരൾ പാതി നഷ്ടപ്പെട്ടു!
- Published by:Anuraj GR
- news18-malayalam
Last Updated:
കരളിന് നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിൽ ലൈറ്റ് ബൾബ് ആകൃതിയിലുള്ള നിരവധി മുട്ടകൾ ഡോക്ടർമാർ കണ്ടെത്തി.
advertisement
1/5

മീൻ വിഭവം നന്നായി വേവിക്കാതെ കഴിച്ചത് എട്ടിന്‍റെ പണിയായിരിക്കുകയാണ് ചൈനയിൽനിന്നുള്ള ഒരു മധ്യവയസ്ക്കന്. നന്നായി വേവിക്കാത്ത മത്സ്യവിഭവം കഴിച്ചതിലൂടെ ഇയാളുടെ കരളിന്റെ പകുതിയോളം നഷ്ടപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം മത്സ്യത്തിൽ കാണപ്പെടുന്ന പരാന്നഭോജികളായ ഒരിനം വിരയാണ് ഇവിടെ വില്ലനായത്. ഇത് മനുഷ്യന്റെ കരളിനുള്ളിൽ മുട്ടയിടുകയും കരളിനെ നശിപ്പിക്കുകയും ചെയ്യുന്നതാണ്.
advertisement
2/5
നാലുമാസത്തിലേറെയായി താൻ പലതരം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞാണ് 55 കാരനായ രോഗി ഹാംഗ് ഫസ്റ്റ് പീപ്പിൾസ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ കാണാനെത്തിയത്. വയറുവേദന, വയറിളക്കം, വിശപ്പ് കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സ്കാൻ ചെയ്തപ്പോൾ ഡോക്ടർമാർ ശരിക്കും ഞെട്ടി, കരളിന്‍റെ ഇടത് ഭാഗത്ത് പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു. മാത്രമല്ല, കരളിനോട് ചേർന്ന പിത്തസഞ്ചിക്ക് പുറത്ത് മുഴകൾ വളരാൻ തുടങ്ങിയിരുന്നു.
advertisement
3/5
വിശദമായ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ ക്ലോണോർച്ചിയാസിസ് എന്ന രോഗമാണ് ഹാഗിന് പിടിപെട്ടതെന്ന് കണ്ടെത്തി, ഇത് സാധാരണയായി പരാന്നഭോജികളായ ഫ്ലാറ്റ് വേം എന്നയിനം വിര മൂലമാണ്. കരളിന് നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിൽ ലൈറ്റ് ബൾബ് ആകൃതിയിലുള്ള നിരവധി മുട്ടകൾ ഡോക്ടർമാർ കണ്ടെത്തി.
advertisement
4/5
ഇയാൾ വേവിക്കാത്ത മത്സ്യ വിഭവം കഴിച്ചതായി കണ്ടെത്തി. മത്സ്യത്തിൽ ഫ്ലാറ്റ് വേം മുട്ടകൾ അടങ്ങിയിരിക്കണം, അത് കരളിനുള്ളിൽ വിരിഞ്ഞ് അതിനെ നശിപ്പിച്ചുകൊണ്ടിരുന്നു. ഗുരുതരമാണ് അണുബാധയും കരളിനുണ്ടായി. ഇതായിരുന്നു അയാളുടെ വയറുവേദനയ്കുകം മറ്റും കാരണമായത്. കരളിനുണ്ടായ അണുബാധ ജീവന് ഭീഷണിയാകുമായിരുന്നു, പക്ഷേ ഡോക്ടർമാർക്ക് അത് യഥാസമയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞു.
advertisement
5/5
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മറ്റൊരു വിചിത്രമായ സംഭവത്തിൽ, ഒരു ജാപ്പനീസ് സ്ത്രീ തൊണ്ട വേദനയുമായി ഒരു ഡോക്ടറെ സന്ദർശിച്ചു, അവരുടെടെ ടോൺസിലിനുള്ളിൽ ഒരു പുഴു ഉണ്ടായിരുന്നതായി പരിശോധനകളിൽ വ്യക്തമായി. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇതിനെ നീക്കം ചെയ്യുകയായിരുന്നു.