ക്ഷയരോഗം എന്ന് കരുതിയ യുവതിയുടെ ശ്വാസകോശത്തിൽ കോണ്ടം; അപൂർവ സംഭവം വൈറൽ
- Published by:user_57
- news18-malayalam
Last Updated:
വൈദ്യ പരിശോധനയിൽ 27 വയസ്സുള്ള അധ്യാപികയായ യുവതിയുടെ ശ്വാസകോശത്തിൽ കോണ്ടം. കാരണം വിചിത്രം
advertisement
1/6

ആറു മാസമായി തുടരുന്ന കടുത്ത ചുമയും അണുബാധയും കാരണം തനിക്കു ക്ഷയരോഗമാണ് എന്ന് കരുതി ചികിത്സിക്കാൻ ആശുപത്രിയിൽ ചെന്ന യുവതിയുടെ ശ്വാസകോശത്തിൽ ഡോക്‌ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു. ക്ഷയ രോഗത്തിനുള്ള ആന്റി ബയോട്ടിക്കുകളും മറ്റും കഴിച്ച ശേഷം ആശുപത്രിയിൽ പോയ യുവതിയിലാണ് ഈ കണ്ടെത്തൽ
advertisement
2/6
27 വയസ്സുള്ള സ്കൂൾ അധ്യാപികയാണ് ഇവർ. എക്സ് റേയിൽ ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി എന്തോ തടഞ്ഞിരിക്കുന്നത് ഡോക്‌ടർമാരുടെ ശ്രദ്ധയിൽ പെട്ടു. കമഴ്ത്തി വച്ച സഞ്ചിപോലുള്ള വസ്തു എന്തെന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കി. കോണ്ടം! (തുടർന്ന് വായിക്കുക)
advertisement
3/6
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച സംഭവമാണിത്. ക്ഷയരോഗത്തിനുള്ള ടെസ്റ്റിൽ പോലും അവർ നെഗറ്റീവ് ആയിരുന്നു. വളരെ പണിപ്പെട്ട് ആ കോണ്ടം ഡോക്‌ടർമാർ പുറത്തെടുത്തു. പിന്നെയും അതിന്റെ ഭാഗങ്ങൾ ചിലയിടങ്ങളിൽ ശേഷിച്ചു. യുവതിയുടെ ഉള്ളിൽ കോണ്ടം പോകാനുള്ള വിചിത്രമായ കാരണം അവർ മനസ്സിലാക്കി
advertisement
4/6
യുവതിയെ ചുമയും തുമ്മലും നിർത്താതെ പിന്തുടരുകയായിരുന്നു. തുടക്കത്തിൽ എന്തോ അപകർഷതാ ബോധം ഉള്ളത് കൊണ്ട് അവർ ഒന്നും തുറന്നു പറഞ്ഞില്ല. പിന്നീട് കാര്യങ്ങൾ വെളിപ്പെട്ടു
advertisement
5/6
യുവതിയും ഭർത്താവും തമ്മിലെ ഓറൽ സെക്‌സിനിടെ സംഭവിച്ചതാണ് ഇത്. അതിനിടെ എപ്പോഴോ കോണ്ടം ലൂസ് ആയ കാര്യം യുവതി ഓർക്കുന്നു. ഓർമ്മിക്കാതെ എപ്പോഴോ കോണ്ടം ഉള്ളിൽപോവുകയായിരുന്നു
advertisement
6/6
മെഡിക്കൽ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിരിക്കും എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഒരു ബ്രോങ്കോസ്കോപ്പി കൂടി കഴിഞ്ഞാലേ കോണ്ടം മുഴുവനായും പുറത്തുവരികയുള്ളൂ. ഇനി ചെറിയ കഷണങ്ങളാണ് ഉള്ളിൽ തടഞ്ഞിരിക്കുന്നത്. യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
ക്ഷയരോഗം എന്ന് കരുതിയ യുവതിയുടെ ശ്വാസകോശത്തിൽ കോണ്ടം; അപൂർവ സംഭവം വൈറൽ