Darshana | നിസാരക്കാരിയല്ല വിജയ് യേശുദാസിന്റെ മുൻഭാര്യ ദർശന; പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല ആ മിടുക്കിനെ
- Published by:meera_57
- news18-malayalam
Last Updated:
ഇത്രയും നാൾ പലരും അറിയാതെ പോയ ദർശനാ ബാലഗോപാലിന്റെ മികവിന് കയ്യടിച്ച് വിജയ് യേശുദാസും
advertisement
1/8

വിവാഹമോചിതനായെന്ന വിവരം വളരെ പതിയെയാണ് ഗായകൻ വിജയ് യേശുദാസ് (Vijay Yesudas) പരസ്യമായി പ്രഖ്യാപിച്ചത്. ദർശനയാണ് ഗായകന്റെ മുൻഭാര്യ. രണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ചുമതലയും ദർശന നിറവേറ്റുന്നുണ്ട്. വിവാഹമോചനം കഴിഞ്ഞാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും എന്ന് പറയുന്നവർ ഒരുപാടുണ്ടെങ്കിലും, അത് പാലിച്ചു പോകുന്നവരാണ് വിജയ് യേശുദാസും ദർശനാ ബാലഗോപാലും
advertisement
2/8
ദർശനയ്ക്ക് കേവലം 16 വയസ്സുള്ളപ്പോഴാണ് വിജയ് യേശുദാസിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ വിളക്ക് കൊളുത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ ദർശനയ്ക്കും ക്ഷണമുണ്ടായിരുന്നു. ദുബായിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ (തുടർന്ന് വായിക്കുക)
advertisement
3/8
പരിചയപ്പെട്ടു എങ്കിലും വീട്ടുകാരെ അറിയിച്ച ശേഷം വീണ്ടും അഞ്ചു വർഷം കഴിഞ്ഞായിരുന്നു വിവാഹം. ദർശനയുടെ ബിരുദ പഠനം കഴിഞ്ഞു മതി വിവാഹം എന്ന് അവരുടെ പിതാവിന് നിർബന്ധമുണ്ടായിരുന്നു
advertisement
4/8
2007 ജനുവരിയിൽ വിജയ് യേശുദാസും ദർശനയും വിവാഹിതരായി. വിവാഹ ശേഷം വിജയ് പങ്കെടുത്ത പല പരിപാടികളിലും ദർശനയെ കാണാമായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്
advertisement
5/8
ജീവിതത്തിന്റെ വഴിത്തിരിവുകൾ അവരെ വിവാഹമോചനം വരെ എത്തിച്ചെങ്കിലും, ഇത്രയും നാൾ പലരും അറിയാതെ പോയ ഒരു മിടുക്ക് ദർശനാ ബാലഗോപാൽ എന്ന യുവതിക്കുണ്ട്. ആ കഴിവിനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ വിജയ് യേശുദാസിനു പോലും കഴിയില്ല. ശരിക്കും ആരാണ് ദർശനാ ബാലഗോപാൽ?
advertisement
6/8
സ്ത്രീകൾ അധികം കടന്നു വന്നിട്ടില്ലാത്ത ഒരു മേഖലയിലാണ് ദർശനയ്ക്ക് പ്രാവീണ്യം. ഡയമണ്ട് വ്യാപാരമാണ് ആ മേഖല. ലാബിൽ വികസിപ്പിച്ച വജ്രങ്ങൾ വിൽക്കുന്ന ബ്രാൻഡിന്റെ ഉടമയാണ് ദർശന
advertisement
7/8
ദർശനയുടെ പുത്തൻ സംരംഭത്തിന് വിജയ് യേശുദാസിന്റെ പ്രോത്സാഹനവുമുണ്ട്. ദർശനയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള വിജയ് യേശുദാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഗായിക ശ്വേതാ മോഹനും ദർശനയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നു
advertisement
8/8
ആദ്യമായല്ല വിജയ് യേശുദാസ് ദർശനയുടെ കരുത്തിന് പരസ്യമായി അംഗീകാരം നൽകുന്നത്. വനിതാ ദിനത്തിൽ ദർശന ഉൾപ്പെടെയുള്ള ശക്തരായ വനിതകൾക്ക് വിജയ് യേശുദാസ് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
Darshana | നിസാരക്കാരിയല്ല വിജയ് യേശുദാസിന്റെ മുൻഭാര്യ ദർശന; പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല ആ മിടുക്കിനെ