മകൾക്ക് ഇഷ്ടപ്പെട്ട ആമിർ ഖാൻ ഗാനം ഏതാണെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് താരം ഡേവിഡ് വാർണർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വാർണർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് മകളുടെ പ്രിയപ്പെട്ട ആമിർഖാൻ ഗാനം ഏതാണെന്ന് വെളിപ്പെടുത്തിയത്
advertisement
1/5

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ. ദംഗൽ, താരെ സമീൻ പർ, 3 ഇഡിയറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ആമിർ ഖാൻ തന്റെ പെരുമാറ്റത്തിലെ വിനയം കൊണ്ടും എറെ ശ്രദ്ധ പിടിച്ചു പറ്റുന്ന വ്യക്തിയാണ്. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ ഒരു കുഞ്ഞ് ആരാധികയാണ് തന്റെ മകൾ ഐലയെന്ന് വെളിപ്പെടുത്തിയിയരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണർ. മകൾക്ക് ഇഷ്ടപ്പെട്ട ആമീർ ഖാൻ ഗാനവും എതാണെന്ന് പറയുന്നു വാർണർ.
advertisement
2/5
വാർണർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് സംഗതി വെളിപ്പെടുത്തിയത്. 2007ൽ പുറത്തിറങ്ങിയ ആമീർ ഖാൻ ചിത്രം താരെ സമീൻ പറിലെ 'ബം ബം ബോലെ' എന്ന ഗാനം ടീവിയിൽ ആസ്വദിക്കുന്ന വാർണറിന്റെ മകൾ ഐലയാണ് വീഡിയോയിലുള്ളത്. മകൾ അറിയാതെ വാർണർ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ എടുക്കുന്നു എന്നറഞ്ഞതോടെ ഐല ഒരു കുസൃതി ചിരിയോടെ ഓടി മാറുന്നതും കാണാം.
advertisement
3/5
തന്റെ മകൾ കുറച്ചു നാളായി സ്ഥിരമായി ഈ പാട്ട്ആസ്വദിക്കുകയാണെന്നും ഇത് എതാണെന്ന് ഒന്നു പറഞ്ഞു തരുമോ എന്നും ചോദിച്ചാണ് വാർണർ വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോയിൽ കാണണിക്കുന്ന ഗാനം ആമിർഖാന്റെ താരെ സമീൻ പർ എന്ന ചിത്രത്തിലേതാണെന്ന്പറഞ്ഞു കൊണ്ടുള്ള ആരാധകരുടെ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
advertisement
4/5
ഇന്ത്യയോടും ഇന്ത്യൻ സിനിമകളോടും കടുത്ത ആരാധനയുള്ള വ്യക്തിയാണ് ഡേവിഡ് വാർണർ.അല്ലു അർജുന്റെ പുഷ്പയിലെ രംഗങ്ങൾ അനുകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് ആരാധകരാണ് എറ്റെടുത്ത്ത്. വാർണറിന്റെ ഈ ഇന്ത്യൻ പ്രേമം കാണുന്ന ആരാധകർ ആവർത്തിച്ച് വാർണറെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. വാർണർക്ക് ആധാർ നൽകാൻ സമയമായെന്നാണ് പലരും കമൻ്റിലൂടെ പറയുന്നത്
advertisement
5/5
ന്യൂസ് 18-നുമായി മുൻപ് നടത്തിയ ഒരു അഭിമുഖത്തിൽ തൻ്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആമിർ പങ്കുവെച്ചിരന്നു. താരെ സമീൻ പർ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിത്താരെ സമീൻ പർ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു അന്ന് ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് വാചാലനായത്. താരെ സമീൻ പർ നിങ്ങളെ കണ്ണീരണിയിച്ചെങ്കിൽ ഈ ചിത്രം ശരിക്കും നിങ്ങളെ ചിരിപ്പിക്കുമെന്നും അദ്ദേഹം പറഞഅഞു. പ്രശസ്ത അമേരിക്കൻ ചിത്രമായ ഫോറസ്റ്റ് ഗമ്പിൻ്റെ ഹിന്ദി റീമേക്കായ ലാൽ സിംഗ് ഛദ്ദയിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
മകൾക്ക് ഇഷ്ടപ്പെട്ട ആമിർ ഖാൻ ഗാനം ഏതാണെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് താരം ഡേവിഡ് വാർണർ