'മേനിപ്രദർശനം മാത്രം, മുഖം സുന്ദരമല്ല'; പരിഹാസ കമന്റിന് ചുട്ടമറുപടിയുമായി മഞ്ജുപിള്ളയുടെ മകള്‍
- Published by:Rajesh V
- news18-malayalam
Last Updated:
'നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ' എന്നായിരുന്നു കമന്റ്
advertisement
1/8

നടി മഞ്ജു പിള്ളയുടെയും (Manju Pillai) ഛായാഗ്രാഹകൻ സുജിത് വാസുദേവന്റെയും (Sujith Vasudev) മകൾ ദയ സുജിത് (Daya Sujith) സോഷ്യൽ മീഡിയയിലെ താരമാണ്. മോഡൽ കൂടിയാായ ദയ തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്.
advertisement
2/8
രാജ്യാന്തര മോഡലുകളെ പോലെ വളരെ ബോൾഡായ ഫോട്ടോ ഷൂട്ടുകളിലാണ് ദയയെ കാണാറുള്ളത്. അത്തരത്തിൽ വന്ന ഒരു ചിത്രത്തിന് താഴെ വന്ന പരിഹാസ കമന്റിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദയ സുജിത് ഇപ്പോൾ.
advertisement
3/8
'നിന്റെ മുഖം ഒട്ടും സുന്ദമല്ല. വെറും മേനിപ്രദർശനം മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ' എന്നായിരുന്നു ഒരു കമന്റ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ദയ ഇതിന് മറുപടി നല്‍കി.
advertisement
4/8
'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്' എന്നാണ് ദയ മറുപടി നല്‍കിയത്.
advertisement
5/8
കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കമന്റിട്ടയാളുടെ ചിത്രവും ദയ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ തന്റെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയെന്ന് കാട്ടി കമന്റിട്ട യൂസർ രംഗത്തുവന്നു. ഈ അമ്മച്ചിക്ക് ഫോളോവേഴ്സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകണമെന്ന് ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ച് വീണ്ടും ദയ സ്റ്റോറി പോസ്റ്റ് ചെയ്തു
advertisement
6/8
നിലവില്‍ ഇറ്റലിയില്‍ പഠിക്കുന്ന ദയ മോഡലിങ്ങില്‍ സജീവമാണ്. മകൾ വളരെ ബോൾഡ് ആൻഡ് ഇന്റിപെന്റന്റ് ആണെന്ന് മഞ്ജുപിള്ള നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
advertisement
7/8
നിലവില്‍ ഇറ്റലിയില്‍ പഠിക്കുന്ന ദയ മോഡലിങ്ങില്‍ സജീവമാണ്. മകൾ വളരെ ബോൾഡ് ആൻഡ് ഇന്റിപെന്റന്റ് ആണെന്ന് മഞ്ജുപിള്ള നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
advertisement
8/8
സിനിമകളിലേക്ക് ഓഫർ വന്നിട്ടുണ്ടെന്നും മോഡലിങും തനിക്ക് പാഷനാണെന്നും പല ബ്രാൻഡുകളുടേയും ഓഫർ തനിക്ക് വരുന്നുണ്ടെന്നും ദയ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'മേനിപ്രദർശനം മാത്രം, മുഖം സുന്ദരമല്ല'; പരിഹാസ കമന്റിന് ചുട്ടമറുപടിയുമായി മഞ്ജുപിള്ളയുടെ മകള്‍