Devanandha Malikappuram: ദേവൂട്ടി നീ ഞങ്ങൾക്ക് അഭിമാനം; റസൂൽ പൂക്കുട്ടിക്കൊപ്പം ദേവനന്ദ മാളികപ്പുറം
- Published by:ASHLI
- news18-malayalam
Last Updated:
'ഇനിയും ഒരുപാട് ഉയരങ്ങളിൽ ഞങ്ങളുടെ അനിയത്തിക്കുട്ടി എത്തട്ടെ' റസൂൽ പൂക്കുട്ടിക്കൊപ്പം ദേവനന്ദ മാളികപ്പുറം
advertisement
1/5

മലയാളികൾ നെഞ്ചിലേറ്റിയ കുട്ടിത്താരമാണ് ദേവനന്ദ(Devanandha Malikappuram). മാളികപ്പുറം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്. ചിത്രത്തിലെ ദേവനന്ദയുടെ അഭിനയമികവിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
advertisement
2/5
അഭിനയിക്കുന്ന കഥാപാത്രങ്ങൾ ഏതു തന്നെ ആയാലും വളരെ പക്വതയോടെ അത് താരം കൈകാര്യം ചെയ്യാറുണ്ട്. അഭിനയത്തിൽ മാത്രമല്ല പൊതു ഇടങ്ങളിലുള്ള പെരുമാറ്റത്തിലും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ദേവനന്ദ(Devanandha Malikappuram) പലപ്പോഴും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധയാകാറുണ്ട്.
advertisement
3/5
പലഘട്ടങ്ങളിലും വലിയതീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് ഈ ബാലതാരം നേരിട്ടത്. എന്നാൽ അതിനെയെല്ലാം വളരെ ബോൾഡായി നേരിട്ട് തന്റെ അഭിനയജീവിതം തുടരുകയാണ് ആരാധകരുടെ ദേവൂട്ടി(Devanandha Malikappuram). സിനിമയിലെന്നോണം സോഷ്യൽമീഡിയയിലും ദേവനന്ദ വളരെ ആക്ടീവ് ആണ്.
advertisement
4/5
ഇപ്പോഴിതാ കുട്ടിത്താരം പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകുന്നത്. റസൂൽ പൂക്കുട്ടി(Resul Pookutty)ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ദേവനന്ദ പങ്കുവെച്ചത്. ചിത്രത്തിന് താഴെ കമ്മന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
advertisement
5/5
ദേവൂട്ടി നീ ഞങ്ങൾക്ക് അഭിമാനമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ ഞങ്ങളുടെ അനിയത്തിക്കുട്ടി എത്തട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്. അഭിമാന നിമിഷം, ക്യൂട്ട് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.മോസ്ക്കോയിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Devanandha Malikappuram: ദേവൂട്ടി നീ ഞങ്ങൾക്ക് അഭിമാനം; റസൂൽ പൂക്കുട്ടിക്കൊപ്പം ദേവനന്ദ മാളികപ്പുറം