Dhanush | വലിയ സംവിധായകന്റെ മകനായിട്ടും ധനുഷ് രണ്ടരരൂപയ്ക്കായി കുട്ടിക്കാലത്ത് പണിക്ക് പോയതെന്തിന്?
- Published by:meera_57
- news18-malayalam
Last Updated:
സംവിധായകൻ കസ്തുരി രാജയുടെ മക്കൾ വളർന്നത് ദാരിദ്ര്യത്തിലോ? ധനുഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയം
advertisement
1/6

തമിഴ് സിനിമാ ലോകത്തെ അറിയപ്പെടുന്ന ചലച്ചിത്ര നടനായ ധനുഷിന് (Dhanush) ആമുഖം ആവശ്യമില്ല. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ അദ്ദേഹം സിനിമാ കുടുംബത്തിലെ മകനായാണ് ജീവിച്ചതും വളർന്നതും. തമിഴിലെ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനായ കസ്തൂരി രാജയുടെ ഇളയ മകനാണ് ധനുഷ്. ധനുഷിന്റേത് കഷ്ടപ്പാടുകളും പണത്തിന് ബുദ്ധിമുട്ടും അനുഭവിച്ച ഒരു കുടുംബമായിരിക്കാൻ സാധ്യത തീരെ കുറവാണ് എന്നാകും പൊതുവെയുള്ള ധാരണ. എന്നാൽ, രണ്ടര രൂപ പ്രതിഫലം കിട്ടുന്നതിനായി താനും സഹോദരങ്ങളും പണിക്കു പോയിരുന്ന കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ ധനുഷിനെ അല്പം ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകവും ആരാധക വൃന്ദവും കേട്ടത്
advertisement
2/6
പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് ധനുഷിപ്പോൾ. ഈ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയുടെ ഇടയിൽ ധനുഷ് നടത്തിയ ഒരു പരാമർശമാണ് ചർച്ചയായി മാറുന്നത്. എന്നും രാവിലെ വെളുപ്പിനെ ഉണർന്നെഴുന്നേറ്റ് താനും സഹോദരങ്ങളും അടുത്തുള്ള പൂപ്പാടത്തിൽ നിന്നും പൂ പറിച്ചെടുത്ത് ആ ജോലി ചെയ്തു കിട്ടുന്ന തുക കൂട്ടിവയ്ക്കുമായിരുന്നു എന്ന് ധനുഷ് (തുടർന്ന് വായിക്കുക)
advertisement
3/6
ഇത്രയും പറഞ്ഞതും ധനുഷിനെതിരെ പലരും ട്രോളുകളുമായി രംഗത്തെത്തി. സ്വന്തം ആവശ്യങ്ങൾക്കായി സംവിധായകൻ കസ്തൂരിരാജയുടെ മക്കൾക്ക് ഇത്രയും കഷ്ടപ്പാടുണ്ടോ എന്നാണ് അവരുടെ ചോദ്യം. ആ പണം എന്തിനായിരുന്നു എന്നും ധനുഷ് ഈ പരിപാടിയിൽ വിശദമാക്കി. താൻ ജനിച്ചവർഷം 1983. പിതാവ് സംവിധായകനായത് 1991ലും. ആ എട്ടുവർഷക്കാലം ധനുഷിന്റെ കുടുംബം ദാരിദ്ര്യം അറിഞ്ഞാണത്രേ ജീവിച്ചത്. 1994 - 95 ആയപ്പോഴേക്കും ജീവിതം പച്ചപിടിച്ചു. അതിനുശേഷം, ഒരു മികച്ച ജീവിതശൈലി നയിക്കാൻ തങ്ങളാൽ സാധ്യമായിരുന്നു. എന്നാൽ തീരെ കുഞ്ഞായിരുന്ന കാലത്ത് മുതിർന്നവരോട് പണം ചോദിച്ചാൽ കിട്ടാൻ പ്രയാസമായിരുന്നു
advertisement
4/6
എന്നാൽ കുട്ടികൾക്കും ഉണ്ടാവില്ലേ അവരുടെതായ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും ആവശ്യങ്ങളും. അതിനായി ധനുഷും സഹോദരനും സഹോദരിമാരും അവരുടെതായ ഒരു വഴി കണ്ടെത്തി. വീട്ടുകാർക്ക് ഒരു ഭാരമാവാതെ എങ്ങനെ പണം സമ്പാദിക്കാം എന്നായിരുന്നു ആ കുഞ്ഞുങ്ങളുടെ തീരുമാനം. 'ഇഡ്‌ലി കട' എന്ന പേരിൽ ഒരു സിനിമ എടുക്കാൻ ഉണ്ടായ പ്രചോദനത്തെക്കുറിച്ചും ധനുഷ് ഈ വേളയിൽ സംസാരിക്കുകയുണ്ടായി. ശ്രേയസ്, അശ്വത്ത് എന്നിവരുമായി ഒരു മീറ്റിങ്ങിനായി വിദേശത്ത് പോയതായിരുന്നു ധനുഷ്
advertisement
5/6
റൂമിലെത്തിയ ധനുഷ് ഒറ്റയ്ക്കായിരുന്നു. ഏകാന്തതയിൽ ഇളയരാജയുടെ സംഗീതമാണ് എപ്പോഴും ധനുഷിന് കൂട്ട്. ഇളയരാജയുടെ ഗാനങ്ങൾക്ക് കേൾവിക്കാരനെ മറ്റൊരു സ്ഥലത്തേക്കും ലോകത്തേക്കും കൊണ്ടുപോകാനും സാധിക്കും. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളുമായി ഇരിക്കവെയാണ് ഇളയരാജയുടെ 'നാൻ ഇരിക്കാറേ...' എന്ന ഗാനം കേൾക്കാൻ ഇടയായത്. വേനലവധി നാളുകളിൽ അമ്മ തന്നെയും കൊണ്ട് അവരുടെ ഗ്രാമത്തിലേക്ക് പോകുന്ന ഓർമ്മകൾ ധനുഷിന്റെ മനസ്സിൽ നിറഞ്ഞു. അതൊരു ചെറിയ ഗ്രാമമായിരുന്നു. ആകെ രണ്ടു ബസുകൾ വന്നും പോയും ഇരിക്കും...
advertisement
6/6
ഗ്രാമത്തിൽ ഒരു ഇഡ്‌ലി കടയും. ആ കടയിൽ പോയി ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും കയ്യിൽ പണമുണ്ടാവില്ല. അങ്ങനെയിരിക്കെ ധനുഷും സഹോദരങ്ങളും കൂടി അടുത്തുള്ള പൂ പാടങ്ങളിൽ പോയി പൂ പറിച്ച് അതിന്റെ ഉടമസ്ഥർക്ക് നൽകി, അവിടെനിന്നും കിട്ടുന്ന കൂലിയായ ചെറിയ തുകകൊണ്ട് തങ്ങളുടെ സമ്പാദ്യം ആരംഭിച്ചു. ധനുഷും അദ്ദേഹത്തിന്റെ സഹോദരങ്ങളും കസിൻസും വെളുപ്പിന് നാലുമണിക്ക് ഉണരും. ശേഷം പൂപ്പാടങ്ങളിലേക്ക്. ഓരോ ആളും രണ്ടോ രണ്ടര രൂപയോ അധ്വാനിച്ച് നേടും. മറ്റൊരു പാടത്തെ വാട്ടർ ടാങ്കിൽ പോയി വെള്ളം എടുത്ത് കുളിച്ച് വൃത്തിയാകും. ആ പണവുമായി ഇഡ്‌ലി കടയിലേക്ക് പോയി നാലോ അഞ്ചോ ഇഡ്‌ലി കഴിക്കുന്നതായിരുന്നു പതിവെന്നും, അന്ന് വിയർപ്പൊഴുക്കി നേടിയ പണം കൊണ്ട് കഴിച്ച ഇഡ്‌ലിയുടെ രുചി പിന്നീട് കിട്ടിയിട്ടില്ല എന്നും ധനുഷ്
മലയാളം വാർത്തകൾ/Photogallery/Buzz/
Dhanush | വലിയ സംവിധായകന്റെ മകനായിട്ടും ധനുഷ് രണ്ടരരൂപയ്ക്കായി കുട്ടിക്കാലത്ത് പണിക്ക് പോയതെന്തിന്?