TRENDING:

ആ 'കണ്ണിറുക്കൽ' തന്റെ ഐഡിയയെന്ന് പ്രിയ വാര്യർ; ഓർമക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു

Last Updated:
വലിയ ചന്ദനാദിയുടെ ചിത്രം പങ്കുവെച്ച് ഒമർ ലുലു കുറിച്ചത് ഇങ്ങനെ- ''ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട്‌ ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു''.
advertisement
1/6
ആ 'കണ്ണിറുക്കൽ' തന്റെ ഐഡിയയെന്ന് പ്രിയ വാര്യർ; ഓർമക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു
ഒരൊറ്റ കണ്ണിറുക്കലിലൂടെ വൈറലായി മാറിയ യുവനടിയാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലൗവ്' സിനിമയിലായിരുന്നു ഈ രംഗം. സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. വൈറലായ ഈ ഐഡിയയുടെ പിന്നിലും താൻ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്.
advertisement
2/6
എന്നാൽ വിഡിയോ വൈറലായതോടെ സംവിധായകൻ ഒമർ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വിഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം.
advertisement
3/6
അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന വീഡിയോയും ഒമർലുലു പങ്കുവെച്ചിട്ടുണ്ട്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ‘‘അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’’, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമർ പങ്കുവച്ചത്.
advertisement
4/6
പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയർത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു.
advertisement
5/6
വിഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആദ്യം. രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതും.
advertisement
6/6
പിന്നാലെ വലിയ ചന്ദനാദിയുടെ ചിത്രം പങ്കുവെച്ച് ഒമർ ലുലു കുറിച്ചത് ഇങ്ങനെ- ''ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട്‌ ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു''.
മലയാളം വാർത്തകൾ/Photogallery/Buzz/
ആ 'കണ്ണിറുക്കൽ' തന്റെ ഐഡിയയെന്ന് പ്രിയ വാര്യർ; ഓർമക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories