TRENDING:

Diya Krishna | ചുമതലകൾ ഏറ്റെടുത്ത് അശ്വിൻ ഗണേഷ്; ദിയ കൃഷ്ണയ്ക്ക് വേണ്ടി ഒരു വലിയ കാര്യത്തിന് മേൽനോട്ടം വഹിച്ച് കൂട്ടുകാരൻ

Last Updated:
ദിയ കൃഷ്ണയുടെ പുത്തൻ ചുവടുകൾക്ക് കൂട്ടായി കൂട്ടുകാരൻ അശ്വിൻ ഗണേഷ്
advertisement
1/7
ചുമതലകൾ ഏറ്റെടുത്ത് അശ്വിൻ ഗണേഷ്; ദിയ കൃഷ്ണയ്ക്ക് വേണ്ടി ഒരു വലിയ കാര്യത്തിന് മേൽനോട്ടം വഹിച്ച് കൂട്ടുകാരൻ
പ്രണയമെന്നത് എപ്പോഴും പൂവും പൂമ്പാറ്റയും ചോക്ക്ളേറ്റും മാത്രമാവില്ല എല്ലാപേർക്കും. ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളിൽ ഒന്നിച്ച് കൈകോർത്ത് മുന്നോട്ടു നീങ്ങുമ്പോഴാണ് സ്നേഹത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താനാവുക. ദിയ കൃഷ്ണയുടെ (Diya Krishna) കൂട്ടുകാരൻ അശ്വിൻ ഗണേഷ് അക്കാര്യത്തിൽ ദിയക്ക് താങ്ങും തണലുമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ദിയ പോസ്റ്റ് ചെയ്തു 
advertisement
2/7
ആട്ടവും പാട്ടും ഇൻസ്റ്റഗ്രാം റീൽസും മാറ്റിനിർത്തിയാൽ, ദിയ കൃഷ്ണ ഒരു ബിസിനസിന്റെ ചുമതലക്കാരി കൂടിയാണ്. തന്റെ സഹോദരിമാരെ അപേക്ഷിച്ച് ദിയ കണ്ടെത്തിയ മേഖല തീർത്തും വേറിട്ട് നിൽക്കുന്നു. അഭിനയത്തിൽ മാത്രം സജീവമായി നിൽക്കാൻ ദിയ കൃഷ്ണ ആഗ്രഹിക്കുന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/7
'ഒ ബൈ ഓസി' എന്ന ആഭരണ ബിസിനസിന്റെ അമരക്കാരിയാണ് ദിയ കൃഷ്ണ. സ്വർണത്തോടും വജ്രത്തോടും കിടപിടിക്കുന്ന മനോഹരമായ ഡിസൈൻ ആഭരണങ്ങൾ ദിയ കൃഷ്ണയുടെ ഈ ബ്രാൻഡ് നൽകും. വില പോക്കറ്റിൽ ഒതുങ്ങുകയും ചെയ്യും. ഈ ആഭരണങ്ങൾക്ക് കസ്റ്റമേഴ്‌സുമുണ്ട്
advertisement
4/7
നിലവിൽ 'ഒ ബൈ ഓസി'യുടെ പ്രധാന പ്ലാറ്റ്‌ഫോം ഇൻസ്റ്റഗ്രാം പേജ് ആണ്. എന്നാൽ ഇതിൽ ഒതുക്കാൻ ഓസി എന്ന് ഓമനപ്പേരുള്ള ദിയ ഉദ്ദേശിക്കുന്നില്ല. പുത്തൻ ചുവടുകൾക്ക് കൂട്ടായി കൂട്ടുകാരൻ അശ്വിൻ ഗണേഷുമുണ്ട്
advertisement
5/7
ദിയ കൃഷ്ണയുടെ 'ഒ ബൈ ഓസി' ഇനി വെബ്‌സൈറ്റിലേക്ക് കൂടി സാന്നിധ്യം ഉറപ്പിക്കുകയാണ്. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ മേൽനോട്ടം വഹിക്കുന്ന അശ്വിൻ ഗണേഷിന്റെ ദൃശ്യം കഴിഞ്ഞ ദിവസം ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തു
advertisement
6/7
കഴിഞ്ഞ കുറച്ചു നാളുകളായി ദിയയുടെ എല്ലാ ഉദ്യമങ്ങൾക്കും അശ്വിൻ ഗണേഷ് പിന്തുണയുമായി ഒപ്പമുണ്ട്. അത് ഇൻസ്റ്റഗ്രാം റീൽസ് ആയാലും യാത്രകളായാലും ഒക്കെ അങ്ങനെ തന്നെ. ഒടുവിൽ പ്രണയത്തിലാണ് എന്ന വിവരവും ദിയ സമ്മതിച്ചു
advertisement
7/7
തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു അശ്വിൻ ഗണേഷിന്റെ പ്രൊപോസൽ. ഇതിനു ശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും പോസ്റ്റ് ചെയ്തു. ഈ വീഡിയോ ട്രെൻഡിങ് ആയി മാറുകയുമുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | ചുമതലകൾ ഏറ്റെടുത്ത് അശ്വിൻ ഗണേഷ്; ദിയ കൃഷ്ണയ്ക്ക് വേണ്ടി ഒരു വലിയ കാര്യത്തിന് മേൽനോട്ടം വഹിച്ച് കൂട്ടുകാരൻ
Open in App
Home
Video
Impact Shorts
Web Stories