TRENDING:

Diya Krishna | 'ഇഷാനി കുഞ്ഞമ്മ' എന്ന് കളിയാക്കേണ്ട; ദിയ കൃഷ്ണയ്ക്ക് ഗർഭകാലത്തെ ഇഷ്‌ടപലഹാരം ഉണ്ടാക്കി നൽകി അനുജത്തി

Last Updated:
അടുത്തിടെ തന്റെ അഭിപ്രായപ്രകടനത്തിലൂടെ എയറിലായ ആളാണ് ദിയ കൃഷ്ണയുടെ അനുജത്തി ഇഷാനി കൃഷ്ണ
advertisement
1/6
Diya Krishna | 'ഇഷാനി കുഞ്ഞമ്മ' എന്ന് കളിയാക്കേണ്ട; ദിയ കൃഷ്ണയ്ക്ക് ഗർഭകാലത്തെ ഇഷ്‌ടപലഹാരം ഉണ്ടാക്കി നൽകി അനുജത്തി
കേസിന്റെ നൂലാമാലകൾ ചർച്ചയാകും മുൻപേ ദിയ കൃഷ്ണയുടെ (Diya Krishna) കുടുംബത്തിൽ നിന്നും ഏറെ ചർച്ചയാക്കപ്പെട്ടയാളാണ് അനുജത്തി ഇഷാനി കൃഷ്ണ (Ishaani Krishna). തന്നെ ആരും അമ്മയെന്നോ, ഇളയമ്മയെന്നോ വിളിക്കുന്നത് ഇഷ്‌ടമല്ല എന്ന് പറഞ്ഞതിന്റെ പേരിൽ ഇഷാനി നേരിട്ട ട്രോളുകൾ ചില്ലറയല്ല. താൻ തന്റെ അമ്മയുടെ കുട്ടിയാണെന്നും, തന്നെ മറ്റൊരു കുട്ടിയായി വേണം കാണാൻ എന്നുമായിരുന്നു ഇഷാനിയുടെ അഭിപ്രായ പ്രകടനം. എന്നാൽ, ഇതിനു ശേഷം ഇഷാനി കുഞ്ഞമ്മയെന്നും, കുഞ്ഞുങ്ങളെ ഇഷ്‌ടമില്ലാത്തവൾ എന്നുമെല്ലാം പലതരത്തിൽ ഇഷാനി പഴികേട്ടു. എന്നാൽ, ഗർഭിണിയായ ചേച്ചി ദിയയോടുള്ള ഇഷാനിയുടെ സ്നേഹത്തിന്റെ ഉദാഹരണം കൂടിയാണ് ഇപ്പോൾ പുറത്തുവരുന്നത്
advertisement
2/6
ഇപ്പോൾ ഇഷാനിയുടെ യൂട്യൂബിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിൽ ഗർഭിണിയായ ദിയ ആഗ്രഹം പറഞ്ഞത് കൊണ്ട് മാത്രം ഇഷാനി തയാറാക്കാൻ ഇറങ്ങിയ പലഹാരമാണുള്ളത്. വേണമെങ്കിൽ ദിയക്ക് തനിയെ ഉണ്ടാക്കി കഴിക്കാനുള്ളതേയുള്ളൂ ഉള്ളൂ എങ്കിലും, താൻ അത് സ്വന്തം കൈകൊണ്ടു തയാറാക്കി നൽകുന്നതിലെ നിർവൃതിയുണ്ട് ഇഷാനിക്ക്. സഹായത്തിനു അമ്മ സിന്ധു കൃഷ്ണയും കൂടെയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ദിയ കൃഷ്ണയുടെ ഗർഭകാലം അവസാനിച്ച്, ഈ കുടുംബത്തിലേക്ക് അടുത്ത തലമുറയിലെ ആദ്യത്തെ കണ്മണി പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സിന്ധു കൃഷ്ണയുടെ മൂന്നു ദിവസം മുൻപുള്ള ഹോം വ്ലോഗിൽ ദിയ അടുത്ത പത്തു ദിവസത്തിനുള്ളിൽ അമ്മയാവും എന്ന അറിയിപ്പുണ്ടായിരുന്നു. പറഞ്ഞ ദിവസത്തിനും മുൻപാണ് അതെങ്കിൽ മാത്രമേ മാറ്റമുണ്ടാകൂ. എന്തായാലും 'സ്ത്രീ' വീട്ടിലേക്കുള്ള അഞ്ചാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കുടുംബം മുഴുവനും തയാറെടുത്തു കഴിഞ്ഞു
advertisement
4/6
അശ്വിൻ ഗണേഷിന്റെ കുടുംബത്തിൽ ജ്യേഷ്‌ഠന്‌ ഒരു മകളുണ്ട്. അശ്വിൻ ഇളയമകനായത് കൊണ്ട് ഇവിടുത്തെ ഇളയ പേരക്കുട്ടിയാകും ദിയയുടെയും അശ്വിന്റെയും കുഞ്ഞ്. ദിയ സിസേറിയൻ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, കുത്തിവെപ്പ് പോലും ഭയമുള്ള കൂട്ടത്തിലാണ് ദിയ എന്നായിരുന്നു അമ്മ സിന്ധുവിന്റെ പ്രതികരണം. സ്വാഭാവികമായ പ്രസവമെങ്കിൽ, അത്രയേറെ സന്തോഷമാണ് തങ്ങൾക്ക് എന്ന് സിന്ധു കൃഷ്ണ. നിലവിൽ സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള കുടുംബത്തിൽ, പെൺകുഞ്ഞിനെ കിട്ടിയാൽ അത്രയും സന്തോഷം എന്ന് അഹാനയും ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു
advertisement
5/6
ഗർഭിണിയെങ്കിലും, ദിയ യാത്രകളും വ്ലോഗും മുടക്കാറില്ല;. കേസിന്റെ ഭാഗമായി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ദിയ പ്രയോജനപ്പെടുത്തിയതും അവരുടെ വ്ലോഗുകൾ തന്നെയാണ്. ഇപ്പോൾ, ഒരു യാത്ര കഴിഞ്ഞു വരുന്ന ദിയക്ക് നൽകുന്ന സർപ്രൈസ് ഭക്ഷണമാണ് ഇഷാനി കൃഷ്ണ ഞൊടിയിടയിൽ തയാർ ചെയ്തത്. ഇത് ആർക്കും വീട്ടിൽ തയാർ ചെയ്യാവുന്നതേയുള്ളൂ താനും. ഒരു കുക്കർ കേക്ക് ആണ് ഇഷാനി അതിനായി തിരഞ്ഞെടുത്തത്. കുക്കർ കേക്ക് ആയതിനാൽ, മാവ് കുഴക്കുന്നതും അവനിൽ കൃത്യമായ രീതിയിൽ വേവിച്ചെടുക്കലും ഒന്നും ഇവിടെ ആവശ്യമില്ല. കുറച്ചു ചേരുവകകൾ കൂടി അധികമായി ചേർക്കണം എന്ന് മാത്രം
advertisement
6/6
എന്നാലും ഇവിടെയും ഇഷാനി കുഞ്ഞമ്മ എന്ന വിളി പലരും മുടക്കിയില്ല. എന്തായാലും 'ഇഷാനി കുഞ്ഞമ്മ' പൊളി എന്ന് പറയുന്നവരുമുണ്ട്. കേക്ക് മാത്രമല്ല, ദിയയുടെ കുഞ്ഞിന് ധരിക്കാനായി വസ്ത്രങ്ങളും കളിയ്ക്കാൻ കളിപ്പാട്ടങ്ങളും വാങ്ങാനായി കുടുംബം ഒരു ചെന്നൈ ടൂർ തന്നെ നടത്തിയിരുന്നു. പെട്ടികൾ നിറയെ സമ്മാനവുമായാണ് സിന്ധുവും മക്കളും ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | 'ഇഷാനി കുഞ്ഞമ്മ' എന്ന് കളിയാക്കേണ്ട; ദിയ കൃഷ്ണയ്ക്ക് ഗർഭകാലത്തെ ഇഷ്‌ടപലഹാരം ഉണ്ടാക്കി നൽകി അനുജത്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories