Diya Krishna | ഊഹം തെറ്റിയില്ല; എന്റെ പെണ്ണാകാമോ എന്ന് ദിയാ കൃഷ്ണയോട് ചോദിച്ച ആ യുവാവ് ഇതാ
- Published by:user_57
- news18-malayalam
Last Updated:
പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്വിമ്മിംഗ് പൂളിനരികെ ദിയ കൃഷ്ണയെ മോതിരമണിയിച്ച ആ യുവാവ് മറ്റാരുമല്ല. അത്...
advertisement
1/8

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത് പുത്രിയും അഹാനയുടെ ഏറ്റവും ആദ്യത്തെ അനുജത്തിയുമായ ദിയാ കൃഷ്ണ (Diya Krishna) തന്നെ പ്രൊപ്പോസ് ചെയ്ത വിശേഷം കുറച്ചുദിവസം മുൻപേ ആരാധകരെ അറിയിച്ചിരുന്നു. മോതിരവിരലിൽ മോതിരം അണിഞ്ഞ് കൊണ്ടുള്ള ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തത്. അനുജത്തി ഹൻസിക പോലും അപ്പോഴാണ് കാര്യം അറിയുന്നത്
advertisement
2/8
സ്വപ്നം പോലുള്ള നിമിഷത്തിലാണ് ദിയയുടെ പ്രൊപോസൽ നടന്നത് 'വിൽ യു മാരി മി' എന്ന് കൂറ്റൻ ഡിസ്പ്ളേക്ക് മുന്നിൽ നിന്നുകൊണ്ടാണ് ദിയക്ക് പ്രൊപോസൽ വന്നത്. അപ്പോഴും ദിയയുടെ വരൻ ആരെന്ന് എല്ലാവരും ചോദിച്ചു കൊണ്ടേയിരുന്നു. അതിനുള്ള മറുപടിയുമായി ദിയ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/8
കണ്ണുമൂടിക്കെട്ടി, കൂട്ടുകാരികളാണ് ദിയയെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്വിമ്മിംഗ് പൂളിനരികെ ഒരുക്കിയ അലങ്കാരങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവന്നത്. അവിടെ മുട്ടുകാൽ കുത്തി നിന്നുകൊണ്ട് ഒരാൾ പിന്നിൽ നിന്നും മോതിരപ്പെട്ടി തുറന്നു. ഊഹിച്ച പോലെ ആൾ അത് തന്നെയാണ്
advertisement
4/8
ദിയാ കൃഷ്ണയുടെ കൂട്ടുകാരൻ അശ്വിൻ ഗണേഷ് ആണ് ആ പ്രൊപോസൽ നടത്തിയത്. മുൻപ് സംഭവിച്ച പ്രണയ പരാജയങ്ങളെക്കുറിച്ച് തുറന്നു പറയാൻ ധൈര്യം കാട്ടിയ ആളാണ് ദിയ കൃഷ്ണ. ഒടുവിൽ ആർഭാടപൂർണമായി അശ്വിൻ പ്രൊപ്പോസ് ചെയ്യുകയായിരുന്നു
advertisement
5/8
താൻ വിവാഹം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് എന്ന് ദിയ കൃഷ്ണ മുൻപേ വെളിപ്പെടുത്തിയിരുന്നു. കൂട്ടത്തിൽ മൂത്തയാളാണ് അഹാന കൃഷ്ണ. പക്ഷേ ചേച്ചി അമ്മു സമ്മതിക്കില്ല എന്നും ദിയ പരിഭവം പറഞ്ഞു
advertisement
6/8
മറ്റുള്ള സഹോദരിമാർ സിനിമയിലേക്ക് ചേക്കേറിയപ്പോൾ, ദിയ മറ്റൊരു മേഖല കണ്ടെത്തുകയായിരുന്നു. തന്നെ ആരും സിനിമയിലേക്ക് വിളിച്ചിട്ടില്ല എന്ന് ദിയ ഒരിക്കൽ അഭിമുഖത്തിൽ പറയുകയുണ്ടായി
advertisement
7/8
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നതിനേക്കാൾ ഒരു സംരംഭക കൂടിയാണ് ഓസി എന്ന് വിളിക്കുന്ന ദിയ. 'ഒ ബൈ ഓസി' എന്ന പേരിൽ അലങ്കാര ആഭരണങ്ങളുടെ ഒരു ബ്രാൻഡ് ദിയക്കുണ്ട്
advertisement
8/8
പലപ്പോഴും തന്റെ നിലപാടുകൾ മറയില്ലാതെ പറയാനും, അച്ഛൻ കൃഷ്ണകുമാറിനെ പിന്തുണയ്ക്കാനും ദിയ കൃഷ്ണ മുന്നോട്ടു വരാറുണ്ട്. വളരെ മികച്ച വ്യൂസ് ഉള്ള യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ദിയ
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | ഊഹം തെറ്റിയില്ല; എന്റെ പെണ്ണാകാമോ എന്ന് ദിയാ കൃഷ്ണയോട് ചോദിച്ച ആ യുവാവ് ഇതാ