TRENDING:

Nayanthara | അറിഞ്ഞിരുന്നോ ഇത്! 'ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻ‌താര വിവാഹം ചെയ്തത്'; പോസ്റ്റിന് 'അപ്പൊ നാൻ എന്താ പൊട്ടനാ' എന്ന് ശരണ്യ മോഹന്റെ റിപ്ലൈ

Last Updated:
ആരാണ് അരവിന്ദ് കൃഷ്ണൻ? നയൻതാരയുമായി എന്ത് ബന്ധം? ഇങ്ങനെയുണ്ടാവാനുള്ള കാരണം ഇതാണ്
advertisement
1/9
അറിഞ്ഞിരുന്നോ ഇത്! 'ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻ‌താര വിവാഹം ചെയ്തത്'; പോസ്റ്റിന് 'അപ്പൊ നാൻ എന്താ പൊട്ടനാ'...
ഏതു പാതിരാത്രിയിൽ വിളിച്ചുണർത്തി ചോദിച്ചാലും ഓരോ സിനിമാ ആരാധകനും പറയാൻ സാധിക്കുന്ന വിവരമാണ് നയൻ‌താര (Nayanthara) ആരുടെ ഭാര്യ ആണെന്നും, മക്കൾ ആരെല്ലാമെന്നും എല്ലാം. പോയ വർഷമാണ് നയൻ‌താരയും തമിഴ് ചലച്ചിത്ര സംവിധായകനായ വിഗ്നേഷ് ശിവനും വിവാഹിതരായത്. ഇവർക്ക് ഉയിർ, ഉലകം എന്നീ മക്കളുമുണ്ട്‌. അങ്ങനെയിരിക്കെ നയൻതാരയെ വിവാഹം ചെയ്തത് മറ്റൊരാൾ ആണെന്ന് കേട്ടാൽ നിങ്ങൾ എന്ത് പറയും?
advertisement
2/9
ആകെ ഒരു വരിയാണ് കാര്യങ്ങൾ കുഴപ്പിച്ചത്. 'ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻ‌താരയെ വിവാഹം ചെയ്തത്' എന്നാണ് പരാമർശം. ഫോട്ടോയിൽ കാണുന്ന വ്യക്തിയാണ് ഡോ. അരവിന്ദ് കൃഷ്ണൻ. അരവിന്ദ് കൃഷ്ണനെ വളരെ വർഷങ്ങൾക്ക് മുൻപേ പ്രേക്ഷകർക്കറിയാം. ചുവടെയുള്ള ചിത്രം കണ്ടാൽ ആൾ ആരെന്നു മനസിലാകും. ഇങ്ങനെയുണ്ടാവാനുള്ള സാഹചര്യവും പറയാം (തുടർന്ന് വായിക്കുക)
advertisement
3/9
ലേഡി സൂപ്പർസ്റ്റാർ ഒന്നും ആകാൻ പോയില്ലെങ്കിലും, ശരണ്യ മോഹൻ എന്ന നായിക ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ശരണ്യയുടെ ഭർത്താവാണ് അരവിന്ദ് കൃഷ്ണൻ എന്ന ദന്ത ഡോക്ടർ. ഇവർക്ക് രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഈ ഡോക്ടർ എങ്ങനെ നയൻതാരയുടെ ഭർത്താവ് എന്നൊക്കെ പറയാൻ സാധിക്കും എന്നല്ലേ? വിശദമാക്കാം
advertisement
4/9
ഒരു റിപ്പോർട്ട് ഒപ്പിച്ച പണിയാണിത്. ഇതിൽ നയൻതാരയെക്കുറിച്ച് ശരണ്യ പറയുന്നതാണ് ഇത്. സെറ്റിൽ ഒന്നിച്ചു വർക്ക് ചെയ്തപ്പോൾ പനി വന്ന ശരണ്യക്ക് നയൻസ് വളരെ നന്നായി ശ്രദ്ധ നൽകിയിരുന്നു
advertisement
5/9
ശരണ്യ മോഹനെയാണ് അരവിന്ദ് കൃഷ്ണൻ വിവാഹം ചെയ്തത് എന്നതിന് പകരം വന്നൊരു അച്ചടിപ്പിശകാണ്‌ സംഗതി. വളരെ നന്നായി തമാശ പറയുകയും പോസ്റ്റുകൾ ചെയ്യുകയും ചെയ്യുന്ന അരവിന്ദ് കൃഷ്ണൻ ഇതും അതേ സ്പോർട്സ്മാൻ സ്പിരിറ്റിൽ തന്നെ കണ്ടു
advertisement
6/9
'ശെടാ.. ഇത് ഞാൻ അറിഞ്ഞില്ലല്ലോ. എന്തായാലും നയൻ‌താരയും അറിയാൻ യാതൊരു സാധ്യതയും ഇല്ല. @saranyamohanofficial വല്ലോം കാണുന്നുണ്ടോ' എന്നായിരുന്നു ക്യാപ്‌ഷൻ. ഭർത്താവിന്റെ ആ സംശയത്തിന് ശരണ്യ മറക്കാതെ മറുപടി കൊടുത്തിട്ടുണ്ട്
advertisement
7/9
'അപ്പൊ നാൻ എന്താ പൊട്ടനാ' എന്നാണ് ശരണ്യ മോഹൻ ഇത് നൽകിയ മറുപടി. പോസ്റ്റിനും കമന്റിനും വേണ്ടുവോളം ലൈക്കും ലഭിച്ചു
advertisement
8/9
നല്ലൊരു നർത്തകി കൂടിയായ ശരണ്യക്കും ഡോ: അരവിന്ദ് കൃഷ്ണനും അനന്തപത്മനാഭൻ, അന്നപൂർണ എന്ന് പേരുകളുള്ള ഒരു മകനും മകളുമുണ്ട്. വിവാഹശേഷം തിരുവനന്തപുരത്താണ് ശരണ്യയും കുടുംബവും താമസം
advertisement
9/9
ഇത്രയും രസകരമായ വ്യാഖ്യാനം ഉണ്ടായ ഡോ: അരവിന്ദ് കൃഷ്ണന്റെ പോസ്റ്റാണിത്. പോസ്റ്റിന്റെ ആദ്യ ഭാഗത്തിൽ കാണുന്നതാണ് പബ്ലിഷ് ചെയ്തുവന്ന റിപ്പോർട്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | അറിഞ്ഞിരുന്നോ ഇത്! 'ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻ‌താര വിവാഹം ചെയ്തത്'; പോസ്റ്റിന് 'അപ്പൊ നാൻ എന്താ പൊട്ടനാ' എന്ന് ശരണ്യ മോഹന്റെ റിപ്ലൈ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories