TRENDING:

മോഡൽ ആകാനില്ല; ഇറ്റലിയിലെ സുന്ദരികളുടെ കണ്ണിലുണ്ണി അച്ചൻ പട്ടത്തിന് പോകുന്നു

Last Updated:
ഇറ്റലിയിലെ ഏറ്റവും സുന്ദരനായ യുവാവെന്നാണ് ഈ 21 കാരൻ അറിയപ്പെടുന്നത്
advertisement
1/5
മോഡൽ ആകാനില്ല; ഇറ്റലിയിലെ സുന്ദരികളുടെ കണ്ണിലുണ്ണി അച്ചൻ പട്ടത്തിന് പോകുന്നു
മോഡലിങ്ങിന്റെ ഗ്ലാമർ ലോകം വേണ്ടെന്നു വെച്ച് ആത്മീയപാതയിലേക്ക് തിരിഞ്ഞ് ഇറ്റലിയിലെ ഏറ്റവും സുന്ദരനായ യുവാവ്. 21 കാരനായ എദ്വാർദോ സന്റീനി എന്ന യുവാവാണ് ആത്മീയ വഴിയിലേക്ക് യാത്ര തിരിച്ചത്.
advertisement
2/5
സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള താരം കൂടിയാണ് എദ്വാർദോ സന്റീനി. കുട്ടിക്കാലം തൊട്ട് സന്റീനി മോഡലിങ് രംഗത്ത് സജീവമായിരുന്നു. അഭിനയത്തിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ചതിനു ശേഷമാണ് മോഡലിങ്ങിലേക്ക് തിരിഞ്ഞത്.
advertisement
3/5
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആത്മീയ പാത തെരഞ്ഞെടുത്തതായി സാന്റീനി അറയിച്ചത്. മോഡലിങ്, അഭിനയം, നൃത്തം... ഇതെല്ലാം താൻ ഉപേക്ഷിക്കുകയാണ്. പക്ഷേ, തന്റെ എല്ലാ താത്പര്യങ്ങളും ഉപേക്ഷിക്കുന്നില്ലെന്നും ദൈവത്തിലേക്കുള്ള തന്റെ യാത്ര തുടരുമെന്നും കുറിപ്പിൽ പറയുന്നു.
advertisement
4/5
കുറിപ്പിനൊപ്പം പങ്കുവെച്ച വീഡിയോയിൽ മോഡലിങ് പോസിൽ നിന്നും പള്ളിയിൽ മുട്ടുകുത്തി നിൽക്കുന്നത് വരെയുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് വീഡിയോ. കുട്ടിക്കാലം തൊട്ട് മനസ്സിൽ കൊണ്ടു നടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനുള്ള ആർജവമുണ്ടായത് നിരവധി യുവാക്കളെ കാണാനിടയായതോടെയാണ്.
advertisement
5/5
എന്നാൽ പലതരം ഭയങ്ങൾ ഉണ്ടായിരുന്നതിനാൽ ഉത്തരങ്ങൾ കണ്ടെത്താൻ മടിച്ചിരുന്നുവെന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കുകയല്ലെന്നും കാരണം അതും തന്റേ തന്നെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. മറ്റൊരു രീതിയിൽ അവയെ സമീപിക്കാനാണ് തീരുമാനം.
മലയാളം വാർത്തകൾ/Photogallery/Buzz/
മോഡൽ ആകാനില്ല; ഇറ്റലിയിലെ സുന്ദരികളുടെ കണ്ണിലുണ്ണി അച്ചൻ പട്ടത്തിന് പോകുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories