TRENDING:

മക്കളുടെ നിർബന്ധം; ബിഗ് ബോസ് താരത്തിന്റെ പിതാവ് വീണ്ടും വിവാഹിതനാകുന്നു

Last Updated:
വരുന്ന വാരം പിതാവിന്റെ രണ്ടാം വിവാഹമാണ്. ഒരു അമ്മയെ കിട്ടുന്ന സന്തോഷത്തിലാണ് താരം
advertisement
1/6
മക്കളുടെ നിർബന്ധം; ബിഗ് ബോസ് താരത്തിന്റെ പിതാവ് വീണ്ടും വിവാഹിതനാകുന്നു
പിതാവ് തോഖീർ ഖാനുമായി ബിഗ് ബോസ് മത്സരാർത്ഥി സുമ്പുൽ തോഖീർ ഖാനുള്ള അടുപ്പം പ്രശസ്തമാണ്. ഇമ്‌ലിയിലെ താരം ഏതാനും മാസങ്ങൾക്ക് മുൻപ് ബിഗ് ബോസ് 16ൽ പങ്കെടുത്തിരുന്നു. എപ്പോഴും തന്റെ പിതാവിനെ കുറിച്ച് താരം വാതോരാതെ സംസാരിക്കുമായിരുന്നു. അമ്മയില്ലാത്ത രണ്ടു പെണ്മക്കളെ അച്ഛൻ പൊന്നുപോലെ വളർത്തിക്കൊണ്ടു വന്ന കാര്യം അവർ എപ്പോഴും നന്ദിയോടെ ഓർത്തിരുന്നു
advertisement
2/6
സുമ്പുലും സഹോദരി സാനിയയും പിതാവിനെ പറഞ്ഞ് മനസിലാക്കി മറ്റൊരു വിവാഹത്തിന് സമ്മതിപ്പിച്ച വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. വരുന്ന വാരം പിതാവിന്റെ രണ്ടാം വിവാഹമാണ്. ഒരു അമ്മയെ കിട്ടുന്ന സന്തോഷത്തിലാണ് സുമ്പുൽ (തുടർന്ന് വായിക്കുക)
advertisement
3/6
നിലൂഫർ എന്ന സ്ത്രീയാണ് സുമ്പുലിനും സഹോദരിക്കും അമ്മയാവാൻ പോകുന്നത്. ഇവർക്കും ഒരു പെൺകുട്ടിയുണ്ട്. "ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരംഗത്തെക്കൂടി ക്ഷണിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അച്ഛന്റെ ഭാര്യ മാത്രമല്ല വരുന്നത്, ഞങ്ങൾക്കൊരു അനുജത്തി കൂടി വരികയായി...
advertisement
4/6
കഴിഞ്ഞ കുറെ വർഷങ്ങളായി അച്ഛനാണ് ഞങ്ങളുടെ പ്രചോദനം. ഈ വിവാഹത്തിന് ഞങ്ങളുടെ വലിയച്ഛൻ ഇക്ബാൽ ഹുസെയ്ൻ ഖാൻ മുൻകൈ എടുത്തിരുന്നു. അദ്ദേഹത്തോട് എനിക്ക് കടപ്പാടുണ്ട്," സുമ്പുൽ പറഞ്ഞു
advertisement
5/6
ഇമിലിയിൽ കൂടെ അഭിനയിച്ച ഫഹ്‌മാൻ ഖാനുമായി സുമ്പുലിന് ഉണ്ടായ പൊട്ടിത്തെറി ചർച്ചയായിരുന്നു. ഒരു അഭിമുഖത്തിൽ സുമ്പുൽ ഖാനുമായി എന്നും സൗഹൃദം ഉണ്ടായിരിക്കും എന്നായിരുന്നു ഫഹ്‌മാൻ നൽകിയ മറുപടി
advertisement
6/6
ഫഹ്‌മാനുമായി വഴക്കണോ എന്ന് പാപ്പരാസികൾ സുമ്പുലിനോട് ചോദിച്ചിരുന്നു. അങ്ങനെയൊന്നുമില്ല എന്നായിരുന്നു സുമ്പുൽ നൽകിയ മറുപടി. അടുത്തതായി സുമ്പുൽ അനുജത്തിക്കൊപ്പം പാടിയ ഒരു സിംഗിൾ പുറത്തിറങ്ങാനുണ്ട്. ഉടനെ ഇതിന്റെ വീഡിയോ ചിത്രീകരണം ആരംഭിക്കും
മലയാളം വാർത്തകൾ/Photogallery/Buzz/
മക്കളുടെ നിർബന്ധം; ബിഗ് ബോസ് താരത്തിന്റെ പിതാവ് വീണ്ടും വിവാഹിതനാകുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories