TRENDING:

പൃഥ്വിരാജിന്റെ കയ്യിലിരുന്ന് അഭിനയിച്ച കുഞ്ഞ്; അമ്മയുടെ നിർബന്ധപ്രകാരം ആരംഭിച്ച യാത്ര അന്ത്യയാത്രയായ തരുണി സച്‌ദേവ്

Last Updated:
തരുണി എന്ന ബാലതാരത്തെ കണ്ടെത്തിയത് സംവിധായകൻ വിനയനായിരുന്നു. തരുണി ആകെ അഭിനയിച്ച നാല് സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങൾ
advertisement
1/6
പൃഥ്വിരാജിന്റെ കയ്യിലിരുന്ന് അഭിനയിച്ച കുഞ്ഞ്; അമ്മയുടെ നിർബന്ധപ്രകാരം ആരംഭിച്ച യാത്ര അന്ത്യയാത്രയായ തരുണി സച്‌ദേവ്
രസ്ന ഗേൾ ആയി പ്രേക്ഷകർ പരിചയിച്ച തരുണി സച്‌ദേവ് (Taruni Sachdev) എന്ന കൊച്ചുപെൺകുട്ടി ഇന്ന് മലയാളത്തിന്റെ മനസിലെ നീറ്റലാണ്. വർത്തമാനം പറഞ്ഞു തെളിയുന്ന പ്രായത്തിൽ തനിക്ക് തീരെ പരിചിതമല്ലാത്ത ഭാഷയിലെ ഒരു സിനിമയിൽ അഭിനയിക്കുകയും, ആ നാട്ടിലെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്ത മിടുക്കിക്കുട്ടി. പക്ഷേ, അവൾക്ക് ഈ ഭൂമിയിലെ വാസക്കാലം വെറും 14 വർഷം മാത്രമായിരുന്നു. നേപ്പാളിലേക്കുള്ള ഒരു വിമാനയാത്രയ്ക്കിടെ ഉണ്ടായ അപകടം തരുണിയും അമ്മ ഗീതയും ഉൾപ്പെടെയുള്ള യാത്രികരുടെ ജീവനപഹരിച്ചു. ഇന്നും ആ മരണത്തിൽ തരുണി അവസാനമായി ചെയ്ത ചില കാര്യങ്ങളിലെ ദുരൂഹത ഒഴിഞ്ഞിട്ടില്ല. വിമാനാപകടത്തിൽ അജിത് പവാറിന്റെ ആകസ്മിക മരണം സംഭവിച്ച പശ്ചാത്തലത്തിൽ തരുണിയുടെ ഓർമ്മകൾ വീണ്ടും അലയടിക്കുന്നു
advertisement
2/6
തരുണി എന്ന ബാലതാരത്തെ കണ്ടെത്തിയത് സംവിധായകൻ വിനയനായിരുന്നു. തരുണി ആകെ അഭിനയിച്ച നാല് സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. ഈ രണ്ടു സിനിമകളിലും നായകനായത് പൃഥ്വിരാജ്. മലയാളത്തിൽ പ്രേത പടങ്ങൾ അരങ്ങുവാണ സമയത്തിറങ്ങിയ 'വെള്ളിനക്ഷത്രം' ആയിരുന്നു തരുണിയുടെ ആദ്യ മലയാള സിനിമ. ഇതിൽ പൃഥ്വിരാജിന്റേയും കാർത്തികയുടെയും മകളായി തരുണി വേഷമിട്ടു. ശേഷം ഇറങ്ങിയ ചിത്രം, വിനയൻ സംവിധാനം ചെയ്ത 'സത്യം'. ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ മകളുടെ വേഷമായിരുന്നു ഈ കുഞ്ഞിന് (തുടർന്ന് വായിക്കുക)
advertisement
3/6
അതിനു ശേഷം തരുണി എന്ന മുംബൈ പെൺകൊടിക്ക് ലഭിച്ചത് ആരും കൊതിച്ചുപോകുന്ന വേഷം. അമിതാഭ് ബച്ചന്റെ കൂടെ 'പാ' എന്ന സിനിമയിൽ തരുണി എന്ന ബാലതാരം എത്തി. അതിനുശേഷം അഭിനയിച്ച ചിത്രം തമിഴിൽ. അജ്മൽ അമീർ വേഷമിട്ട 'വെട്രി സെൽവൻ' എന്ന സിനിമയായിരുന്നു അത്. ഈ സിനിമ പക്ഷേ സ്‌ക്രീനിൽ എത്തുമ്പോൾ തരുണി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. തരുണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പലതും അവളുടെ അവസാന സന്ദേശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു
advertisement
4/6
നേപ്പാളിലേക്ക് വിമാനയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു തരുണിയുടെ കുടുംബത്തിന്. അങ്ങനെ അമ്മയും കൂട്ടുകാരികളും ചേർന്ന് മറ്റൊരു നേപ്പാൾ യാത്ര പ്ലാൻ ചെയ്യുന്നു. ആ യാത്രയിൽ കൂടെക്കൂടാൻ തരുണിക്ക് തെല്ലും ആഗ്രഹമില്ലായിരുന്നു താനും. എന്നിരുന്നാലും അമ്മയുടെ നിർബന്ധപ്രകാരം തരുണി അവർക്കൊപ്പം ചേർന്നു. ആ മുംബൈ-നേപ്പാൾ യാത്രയ്ക്ക് മുൻപ് തരുണി തന്റെ കൂട്ടുകാരികൾ എല്ലാപേരെയും വിളിച്ചുവരുത്തി ഒരു ഒത്തുചേരൽ നടത്തിയിരുന്നു
advertisement
5/6
വിമാനത്തിൽ വച്ച് തരുണി കൂട്ടുകാരി തനുഷ്‌കയ്ക്ക് അയച്ച ചില സന്ദേശങ്ങളിലെ നിഗൂഢത ഇനിയും ചുരുളഴിയാതെ ബാക്കിയാവുന്നു. 'ഈ വിമാനം തകർന്ന് പോയാൽ' എന്നായിരുന്നു അവസാന സന്ദേശം. തരുണി എന്തിന് ഇങ്ങനെയൊരു സന്ദേശം അയച്ചു എന്ന കാര്യം ഇപ്പോഴും അവ്യക്തം. അതിനുള്ള പ്രതികരണമായി 'ഐ ലവ് യു' എന്ന സന്ദേശം കൂട്ടുകാരി മറുപടിയായി നൽകി. ഈ സന്ദേശം ഡെലിവെർഡ് ആവും മുൻപേ തരുണിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. തരുണി മരണം മുൻകൂട്ടി കണ്ടിരുന്നോ എന്ന് പലരും ഈ സന്ദേശത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ചു
advertisement
6/6
തരുണിയുടെ ജനനവും മരണവും തമ്മിലെ ബന്ധവും മറ്റൊരു ചർച്ചയായി. 1988ലെ നവംബർ 14ന് പിറന്ന തരുണിയുടെ മരണം, 2012 നവംബർ 14നായിരുന്നു. മരിക്കുമ്പോൾ പ്രായം 14 വയസും. ഭാര്യയും മകളും നഷ്‌ടമായതും തരുണിയുടെ പിതാവ് ആത്മീയ പാതയിൽ ജീവിതം നയിച്ചുവരുന്നു എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം
മലയാളം വാർത്തകൾ/Photogallery/Buzz/
പൃഥ്വിരാജിന്റെ കയ്യിലിരുന്ന് അഭിനയിച്ച കുഞ്ഞ്; അമ്മയുടെ നിർബന്ധപ്രകാരം ആരംഭിച്ച യാത്ര അന്ത്യയാത്രയായ തരുണി സച്‌ദേവ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories