മോഷ്ടിച്ച ജെ.സി.ബിയുമായി മുൻ ജീവനക്കാരന്റെ പരാക്രമം; ബെൻസ് ഫാക്ടറിയുടെ ഗേറ്റ് പൊളിച്ച് തകർത്തത് 50 വാനുകൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന അൻപതോളം വാഹനങ്ങളാണ് ജെ.സി.ബി ഉപയോഗിച്ച് തകർത്തത്.
advertisement
1/5

മോഷ്ടിച്ച ജെ.സി.ബിയുമായി മുൻ ജീവനക്കാരൻ മെഴ്സിഡസ് ബെൻസ് ഫാക്ടറിയിൽ അതിക്രമിച്ചു കടന്ന് തകർത്തത് 50 വാനുകൾ. സ്പെയിനിലാണ് സംഭവം. ജോലി വിട്ട് നാലു വർഷത്തിത്തിനു ശേഷമാണ് ജീവനക്കാരൻ പ്രതികാരം ചെയ്യാൻ ജെ.സി.ബിയുമായി ബെൻസ് ഫാക്ടറിയിൽ എത്തിയത്.
advertisement
2/5
ജീവനക്കാരന്റെ പരാക്രമത്തിൽ ദശലക്ഷത്തോളം യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ സ്‌പെയിനിലെ ബാസ്‌ക് കൺട്രിയുടെ പ്രധാന നഗരമായ വിട്ടോറിയയിലെ കാർ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് മുൻ ജീവനക്കാരൻ അതിക്രമിച്ചു കയറിയത്.
advertisement
3/5
ഫാക്ടറിയുടെ ഗേറ്റ് ബെ.സി.ബി ഉപയോഗിച്ച് തകർത്തു. തുടർന്ന് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന അൻപതോളം വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് തകർക്കുകയായിരുന്നു.
advertisement
4/5
ശബ്ദം കേട്ടെത്തിയ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആകാശത്തേക്ക് വെടിയുതിർത്തി മുന്നറിയിപ്പ് നൽകി. അപ്പോഴോക്കും അൻപതോളം വാഹനങ്ങൾ തകർക്കപ്പെട്ടിരുന്നു.
advertisement
5/5
ഇതിൽ മിക്ക വാഹനങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. വിട്ടോറിയയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള ലെഗുട്ടിയാനോയിലെ നിർമ്മാണ സ്ഥലത്ത് നിന്നും മോഷ്ടിച്ച ജെ.സി.ബിയാണ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മലയാളം വാർത്തകൾ/Photogallery/Buzz/
മോഷ്ടിച്ച ജെ.സി.ബിയുമായി മുൻ ജീവനക്കാരന്റെ പരാക്രമം; ബെൻസ് ഫാക്ടറിയുടെ ഗേറ്റ് പൊളിച്ച് തകർത്തത് 50 വാനുകൾ