Glamy Ganga: 'യൂട്യൂബ് കണ്ടും പ്രശസ്തി ആഗ്രഹിച്ചും ആരും വരണ്ട'; വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹം ജീവിതത്തിലെ ഒരു ഭാഗം മാത്രമാണെന്നും അത് മാത്രമല്ല ജീവിതമെന്നും ഗംഗ പറയുന്നു
advertisement
1/6

ഗ്ലാമി ഗംഗ (Glamy Ganga) എന്ന യൂട്യൂബ് ചാനലിലൂടെ (Youtube Channel) പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ പെൺകുട്ടിയാണ് ഗംഗ എന്ന തിരുവനന്തപുരം കാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിൽ 1.43 ഫോളോവെഴ്‌സ് ഉള്ള താരം ഈ അടുത്താണ് സ്വന്തമായി വീട് വച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്നാണ് വീടിന്റെ പാലുകാച്ചൽ ദിവസം ഗ്ലാമി പറഞ്ഞത്. യൂട്യൂബ് വീഡിയോകളിൽ മാത്രമല്ല ചില ചാനൽ പരിപാടികളിലും ഗംഗ പങ്കെടുത്തിട്ടുണ്ട്. കൂടാതെ താൻ താണ്ടി വന്ന വഴികളെ കുറിച്ചും ദുരന്തപൂർണമായ ജീവിതത്തെ കുറിച്ചുമെല്ലാം നിറകണ്ണിരോടെ ഗംഗ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കെല്ലാം തന്നെ ഗംഗ വീട്ടിലെ ഒരാളെ പോലെയാണ്.
advertisement
2/6
സ്വന്തം അച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ അമ്മയുടെയും അനിയത്തിയുടെയും കൂടെ വീട് വിട്ടിറങ്ങിയ ഗംഗ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഇപ്പോൾ കാണുന്ന വിജയം സ്വന്തമാക്കിയത്. 25 കാരിയായ ഗംഗയുടെ വിവാഹ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് അറിയാൻ ഇഷ്ടമുള്ള കാര്യമാണ്. അതിനാൽ തന്നെ താരത്തിന്റെ ഭൂരിഭാഗം വീഡിയോകളിലും താരത്തിന്റെ റിലേഷൻഷിപ്പിനെക്കുറിച്ചും വിവാഹത്തെകുറിച്ചുമുള്ള ചോദ്യങ്ങൾ വരുന്നത് പതിവാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഗംഗയുടെ വിവാഹം കാണാൻ കാത്തിരിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഗ ഇപ്പോൾ.
advertisement
3/6
തന്റെ ചാനലിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് വിവാഹത്തെക്കുറിച്ച് ഗംഗ തുറന്ന് സംസാരിച്ചത്. ജീവിതത്തിൽ മുൻപ് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് ഗംഗ പറയുന്നു. അതുപോലെ തന്നെ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്. വിചാരിക്കുന്ന പോലെ സിമ്പിൾ അല്ല ഒരാളെ മറന്ന് കളയുന്നത്. ആ കുറച്ച് നാൾ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഗംഗ പറയുന്നു. നിലവിൽ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് താരം പറയുന്നു. ജീവിതത്തിൽ കറക്ടായ ഒരാൾ എപ്പോഴാണോ വരുന്നത് അപ്പോൾ അതിനെപ്പറ്റി ചിന്തിക്കാമെന്നാണ് ഗംഗ പറയുന്നത്.
advertisement
4/6
ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ ആണ് താരത്തിന്റെ പ്രതികരണം. കൂടാതെ ഒരു ഉദാഹരണവും ഗംഗ പറയുന്നുണ്ട്. വിവാഹം കഴിക്കാത്തത് കൊണ്ടോ, പെണ്ണ് കിട്ടാത്തതുകൊണ്ടോ, ചെറുക്കനെ കിട്ടാത്തതുകൊണ്ടോ ഇതുവരെ ആരും ആത്മഹത്യ ചെയ്തതായി എനിക്കറിയില്ല. പക്ഷേ കല്യാണം കഴിച്ചിട്ട്, ആ ജീവിതത്തിലെ ദുരനുഭവങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്തവരെ എനിക്കറിയാം. അതുകൊണ്ട് ശരിക്കും ആലോചിച്ചിട്ട് മാത്രമേ വിവാഹത്തിലേക്ക് കടക്കുകയുള്ളൂ.
advertisement
5/6
വിവാഹം ചെയ്തതിന് ശേഷം പിരിയുന്നതിനോട് യോജിപ്പില്ലെന്ന് താരം പറഞ്ഞു. തെറ്റായ ബന്ധത്തിൽ ഏർപ്പെടുന്നതിനേക്കാളും നല്ലതാണു കറക്റ്റ് ആയിട്ടുള്ള ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നത്. തന്നെ താനായി അംഗീകരിക്കാൻ കഴിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹമെന്ന് ഗംഗ പറയുന്നു. ഗ്ലാമി ഗംഗയല്ലേ, അവളെ പത്ത് പേർ അറിയും, അവളെ വിവാഹം ചെയ്താൽ എനിക്കും ഫെയിം കിട്ടും എന്ന് കരുതി ആരും വരരുത്. ഗ്ലാമി ഗംഗയ്ക്ക് യൂട്യൂബ് വരുമാനമുണ്ട്, കാശുണ്ട് എന്നോർത്തും ആരും വരേണ്ടതില്ല. ഗ്ലാമി ആയല്ല അമ്മു ആയി അംഗീകരിക്കുന്ന ഒരാളെയാണ് വേണ്ടത്.
advertisement
6/6
വിവാഹത്തിന് ശേഷം എന്റെ അമ്മയെ എന്നിൽ നിന്ന് അകറ്റുന്ന ആളോ, എന്റെ കുടുംബത്തെ പിരിക്കാൻ ശ്രമിക്കുന്ന ആളോ ആവരുത്. എന്റെ സംസാര രീതി മുതൽ എന്റെ എല്ലാം മനസിലാക്കാൻ കഴിയുന്ന ആളായിരിക്കണം എന്റെ ജീവിത പങ്കാളി. നിലവിൽ അങ്ങനെ ഒരാൾ ജീവിതത്തിലില്ല, അതുകൊണ്ട് വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നതുമില്ല. ഇനി എൻറെ ആഗ്രഹത്തിന് അനുസരിച്ച് ഒരാൾ വന്നില്ല എങ്കിലും, ഒറ്റയ്ക്ക് ജീവിക്കുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ- ഗ്ലാമി ഗംഗ പറഞ്ഞു. അതേസമയം, ബിഗ്ഗ്‌ബോസ് സീസൺ ആറിൽ ഉണ്ടോ എന്ന ചോദ്യത്തിനും ഗംഗ മറുപടി നൽകി. ജീവിതത്തിൽ ഒരിക്കലും ആ ഷോയിൽ പോകില്ലെന്ന് ഗംഗ പറയുന്നു. അത് ബിഗ്‌ബോസ് മോശമായത് കൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഗംഗ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
Glamy Ganga: 'യൂട്യൂബ് കണ്ടും പ്രശസ്തി ആഗ്രഹിച്ചും ആരും വരണ്ട'; വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ