TRENDING:

ഇവരിലൊരാൾ ദിലീപിന്റെയും കാവ്യാ മാധവന്റെയും കുഞ്ഞായിരുന്നു; ശ്രദ്ധിക്കാതെ പോയ കാര്യം ഫോട്ടോഗ്രാഫറുടെ ശേഖരത്തിൽ നിന്നും

Last Updated:
ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിൽ നിന്നുമാണ് ആ ഓർമ പുറത്തുവന്നത്
advertisement
1/7
ഇവരിലൊരാൾ ദിലീപിന്റെയും കാവ്യാ മാധവന്റെയും കുഞ്ഞായിരുന്നു; ശ്രദ്ധിക്കാതെ പോയ കാര്യം ഫോട്ടോഗ്രാഫറുടെ ശേഖരത്തിൽ
ഈ ചിത്രത്തിന്റെ ഒരു പകുതിയിൽ കാണുന്ന കുട്ടികളെ പ്രേക്ഷകർക്കറിയാം. മറുപകുതിയിൽ താര ദമ്പതികളായ ദിലീപും (Dileep) കാവ്യാ മാധവനുമെന്നും (Kavya Madhavan). വർഷങ്ങൾക്ക് മുൻപ് ഇവർ വേഷമിട്ട ഒരു ചിത്രം എന്ന പേരിൽ പ്രചരിച്ച പേര് മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സിനിമയുടേതാണ്. അഭിനേത്രിയും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപിക അനിലും സഹോദരി കീർത്തന അനിലുമാണ് ആ കുഞ്ഞുങ്ങൾ
advertisement
2/7
ബാലതാരങ്ങൾ മാത്രമല്ല, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ കൂടി ഇതിൽ ഒരാൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'വെള്ളിനക്ഷത്രം' എന്ന സിനിമയിൽ തരുണി സച്ച്ദേവ് എന്ന ബാലതാരത്തിന്റെ ശബ്ദമായത് കീർത്തന അനിലാണ്. എങ്കിൽ ഈ സഹോദരിമാരിൽ ഒരാൾ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകളായി വേഷമിട്ടിട്ടുണ്ട് എന്നറിയുമോ? (തുടർന്ന് വായിക്കുക)
advertisement
3/7
'ബാലേട്ടൻ' റിലീസ് ചെയ്ത അതേവർഷം തന്നെയാണ് ദിലീപ്, കാവ്യാ മാധവൻ ചിത്രവും തിയേറ്ററിലെത്തിയത്. ഇതിലെ സൗമ്യ മോൾ എന്ന വേഷമായിരുന്നു അനിൽ സഹോദരിമാരിൽ ഒരാൾ കൈകാര്യം ചെയ്തത്
advertisement
4/7
ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിൽ നിന്നുമാണ് ഈ ചിത്രം ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കീർത്തനാ അനിൽ ആണ് ദിലീപ്, കാവ്യാ മാധവൻ ദമ്പതികളുടെ മകളായി 'സദാനന്ദന്റെ സമയം' എന്ന ചിത്രത്തിൽ അഭിനയിച്ചത്. അക്കു അക്ബർ ആയിരുന്നു സംവിധായകൻ
advertisement
5/7
അനിൽ കുമാർ, ബീന ദമ്പതികളുടെ മക്കളാണ് ഗോപികയും കീർത്തനയും. കീർത്തന സീരിയൽ മേഖലയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുതിർന്ന ശേഷം ചേച്ചി ഗോപികയാണ് സീരിയൽ രംഗത്ത് നിറഞ്ഞുനിന്നത്
advertisement
6/7
ഗോപികയുടെ വിവാഹത്തിന് ക്ഷണപത്രവുമായി കുടുംബം മോഹൻലാലിനെ കാണാൻ പോയിരുന്നു. ഗോപികയും കീർത്തനയും അവരുടെ അച്ഛനമ്മമാരും ഗോവിന്ദ് പത്മസൂര്യയും ചേർന്നാണ് വിവാഹത്തിന് ക്ഷണിച്ചത്
advertisement
7/7
'സാന്ത്വനം' എന്ന സീരിയലിലെ വേഷമാണ് ഗോപികയെ ശ്രദ്ധേയയാക്കിയത്. പരമ്പരയിൽ നായികാ വേഷം ചെയ്തത് ഗോപികയായിരുന്നു. അടുത്തിടെയാണ് ഈ പരമ്പര പൂർത്തിയായത്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇവരിലൊരാൾ ദിലീപിന്റെയും കാവ്യാ മാധവന്റെയും കുഞ്ഞായിരുന്നു; ശ്രദ്ധിക്കാതെ പോയ കാര്യം ഫോട്ടോഗ്രാഫറുടെ ശേഖരത്തിൽ നിന്നും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories