96ലെ ജാനു ഗൗരിയുടെ മാറിടത്തിനരികിൽ വള്ളിപ്പടർപ്പിന്റെ ടാറ്റൂ; ഫോട്ടോ പോസ്റ്റുമായി താരം
- Published by:user_57
- news18-malayalam
Last Updated:
തന്റെ ഏറ്റവും പുതിയ ടാറ്റുവിന്റെ ചിത്രം പരിചയപ്പെടുത്തി ഗൗരി ജി. കിഷൻ
advertisement
1/7

മലയാളിയായിട്ടും തമിഴ് സിനിമയിലൂടെ കേരളത്തിലെ പ്രേക്ഷകർ പരിചയപ്പെട്ട നടിയാണ് ഗൗരി ജി. കിഷൻ (Gouri G. Kishan). നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്ന തമിഴ് ചിത്രമായ 96ലെ (96 movie) ജാനു എന്ന കഥാപാത്രത്തിന്റെ സ്കൂൾ കാലം അവതരിപ്പിച്ചത് ഗൗരി ആണ്. തൃഷയാണ് (Trisha) മുതിർന്ന ശേഷമുള്ള ജാനുവായി സ്‌ക്രീനിൽ എത്തിയത്. കുട്ടി ജാനുവിന്റെ പുത്തൻ ടാറ്റു ആണ് ഇപ്പോഴത്തെ വിഷയം
advertisement
2/7
ഇരുവശവും തലമുടി മെടഞ്ഞ് മടക്കി കെട്ടി സ്കൂൾ യൂണിഫോം ഇട്ട് കൊണ്ടുള്ള ലുക്കിലാണ് ഗൗരി 96ൽ അഭിനയിച്ചത്. അതുകൊണ്ട് തന്നെ മലയാളത്തിൽ ഏതാണ്ട് മലർ മിസ് നൽകിയ ഫീലാണ് തന്റെ കന്നിചിത്രം കൊണ്ട് ഗൗരി നേടിയെടുത്തത്. പക്ഷേ ജീവിതത്തിലെ ഗൗരി മോഡേൺ ആണ് (തുടർന്ന് വായിക്കുക)
advertisement
3/7
മാറിടത്തിനരികിലായി വള്ളിപ്പടർപ്പിന്റെ ചിത്രമാണ് ഗൗരി ടാറ്റൂ അടിച്ചത്. ശേഷം ടോപ്പിന്റെ ഒരു ഭാഗം മാറ്റി തന്റെ പുതിയ ടാറ്റൂ ഗൗരി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടു. റിബ് ടാറ്റൂ എന്നാണ് താരം ഇതിനെ വിളിച്ചത്
advertisement
4/7
വ്യത്യസ്‍തത ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് ജാനു എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പലപ്പോഴായി വിളിച്ചു പറഞ്ഞിട്ടുണ്ട്. പലതരം മോഡേൺ വസ്ത്രങ്ങൾ, ഹെയർ സ്റ്റൈലുകൾ തുടങ്ങിയവ പരീക്ഷിക്കാൻ ഗൗരിക്ക് ഇഷ്‌ടമാണ്. എന്തായാലും ഈ പരീക്ഷണവും ഒട്ടും പിന്നിലല്ല
advertisement
5/7
ഇതാണ് ജാനു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഗൗരിയുടെ പുത്തൻ ടാറ്റൂ. മൊത്തത്തിൽ കളർ ആയിട്ടില്ലേ? ഈ പോസ്റ്റും ടാറ്റുവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു
advertisement
6/7
കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ 'അനുഗ്രഹീതൻ ആന്റണി' എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു
advertisement
7/7
'അനുരാഗം' എന്ന മലയാള സിനിമയിലാണ് ഗൗരി ഏറ്റവും ഒടുവിലായി വേഷമിട്ടത്. അശ്വിൻ ജോസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ
മലയാളം വാർത്തകൾ/Photogallery/Buzz/
96ലെ ജാനു ഗൗരിയുടെ മാറിടത്തിനരികിൽ വള്ളിപ്പടർപ്പിന്റെ ടാറ്റൂ; ഫോട്ടോ പോസ്റ്റുമായി താരം