TRENDING:

വീട്ടിൽ ഉറുമ്പ് ശല്യമുണ്ടോ? പരിഹാരവുമായി വടക്കേ മലബാറിലെ ഈ അപൂർവ്വ 'ഉറുമ്പച്ചൻ കോട്ടം'!

Last Updated:
വടക്കെ മലബാറില്‍ ഉറുമ്പുകളെ ആരാധിക്കുന്ന ഏക ക്ഷേത്രം. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രത്തിനെ ഉറുമ്പുകളുടെ ആരാധനാ കേന്ദ്രമായാണ് വിശ്വാസികള്‍ കാണുന്നത്. വീടുകളിലെ ഉറുമ്പ് ശല്യം മാറാൻ ദിനംപ്രതി ഉറുമ്പച്ചൻ കോട്ടത്തിലെത്തുന്നത് നിരവധി ഭക്തരാണ്.
advertisement
1/5
വീട്ടിൽ ഉറുമ്പ് ശല്യമുണ്ടോ? പരിഹാരവുമായി വടക്കേ മലബാറിലെ ഈ അപൂർവ്വ 'ഉറുമ്പച്ചൻ കോട്ടം'!
വീട്ടില്‍ ഉറുമ്പുശല്യമുണ്ടെങ്കില്‍ ആളുകള്‍ ഓടിയെത്തുന്ന വടക്കേ മലബാറിലെ ഏക ക്ഷേത്രം... തോട്ടട കുറ്റിക്കകം ഉറുമ്പച്ചന്‍ കോട്ടം. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഉറുമ്പിനെ പൂജിക്കാന്‍ ആരംഭിച്ചത്.
advertisement
2/5
പരമ്പരാഗത ക്ഷേത്ര മാതൃകയിലല്ലാതെ, ഒന്നര മീറ്റര്‍ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള തറയും വിളക്ക് വയ്ക്കുന്ന ഭണ്ഡാര കോവിലുമാണ് ഇവിടെയുള്ളത്. ഉറുമ്പച്ചന് പൂജ ചെയ്യാൻ എന്നും ഒരു പരികര്‍മ്മി വന്ന് രാവിലെയും സന്ധ്യാ സമയത്തും ഇവിടെ വിളക്കു വയ്ക്കും.
advertisement
3/5
നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ കോട്ടത്തിലാണ് ഉറുമ്പച്ചൻ്റെ സാന്നിധ്യം ഉള്ളതായി കരുതപ്പെടുന്നത്. വീടുകളിലെ ഉറുമ്പ് ശല്യം ഇല്ലാതാക്കാന്‍ വീടിന് ചുറ്റും പൊതിച്ച തേങ്ങയുമായി വലംവച്ച് കോട്ടതിലെത്തി, തേങ്ങ ഉടച്ചു തേങ്ങാവെള്ളം സമര്‍പ്പിക്കും.
advertisement
4/5
സമീപത്തെ ഉദയമംഗലം ഗണപതി ക്ഷേത്രത്തിൻ്റെ ആരൂഢമായിട്ടാണ് ഇവിടം കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗണപതിക്ഷേത്രം നിര്‍മിക്കുന്നതിന് വേണ്ടി സ്ഥലത്ത് കുറ്റിയടിച്ചപ്പോള്‍ അടുത്ത ദിവസം ഉറുമ്പിന്‍ പുറ്റാണത്രേ കാണാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിനു വേണ്ടി അടിച്ച കുറ്റി സമീപത്തെ മറ്റൊരു സ്ഥലത്തും കാണപ്പെട്ടു. ഇതില്‍ പിന്നെ ഇവിടം ഉറുമ്പച്ചന്‍ കോട്ടമായി.
advertisement
5/5
ഗണപതി ക്ഷേത്രത്തില്‍, ഉത്സവ സമയത്ത് ഉറുമ്പച്ചനെ പ്രസാദിപ്പിക്കാനുള്ള ചടങ്ങുകളും നടക്കും. ഉറുമ്പച്ചന്‍കോട്ടത്തില്‍ സുബ്രഹ്‌മണ്യചൈതന്യവും ഉണ്ടെന്നതിനാല്‍ കാര്‍ത്തികേയ വിളക്കും വയ്ക്കപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
വീട്ടിൽ ഉറുമ്പ് ശല്യമുണ്ടോ? പരിഹാരവുമായി വടക്കേ മലബാറിലെ ഈ അപൂർവ്വ 'ഉറുമ്പച്ചൻ കോട്ടം'!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories