Wedding | പെണ്ണുകാണലിന് അനിയത്തി, വിവാഹപ്പന്തലിൽ വധുവായത് ചേച്ചി; ആളുമാറി വിവാഹം ചെയ്ത് വരൻ
- Published by:user_57
- news18-malayalam
Last Updated:
തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, ജീവനൊടുക്കും എന്ന് ഭീഷണിയുമായി വരൻ
advertisement
1/6

പെണ്ണുകാണലിന് വീട്ടുകാർ അവതരിപ്പിച്ചത് അനിയത്തിയെ. വിവാഹപ്പന്തലിൽ വധുവായി എത്തിയത് ചേച്ചിയും! ആളുമാറി വിവാഹം ചെയ്ത വരനും ബന്ധുക്കളും ഞെട്ടൽ മാറാതെ പരാതിയുമായി രംഗത്ത്. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, ജീവനൊടുക്കും എന്ന് ഭീഷണിയുമായി വരൻ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തീർത്തും അവിചാരിതമായാണ് വരൻ വധുവാകേണ്ടിയിരുന്ന യുവതിയുടെ ചേച്ചിയെ താലികെട്ടിയത്
advertisement
2/6
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മാത്രമാണ് തനിക്ക് കല്യാണപ്പെണ്ണ് മാറിപ്പോയതാണെന്നു വരന് മനസിലായത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായ വരൻ വധുവിനെ അവരുടെ വീട്ടിലേക്ക് തിരിച്ചയച്ചു. സംഭവം വിശദമായി അറിയാം (തുടർന്ന് വായിക്കുക)
advertisement
3/6
ഉത്തർപ്രദേശിലെ സമ്പലിലാണ് സംഭവം. മുഖാവരണം ധരിച്ചാണ് വധു പന്തലിൽ എത്തിയത്. ആചാര പ്രകാരം വധുവിന്റെ മുഖാവരണം മാറ്റാൻ പാടില്ല
advertisement
4/6
ജനുവരി 26നായിരുന്നു കൈലാദേവി പോലീസ് സ്റ്റേഷൻ പരിസരത്ത് താമസമാക്കിയ യുവതിയും ദാൽചന്ദ് എന്നയാളുമായി വിവാഹം നടന്നത്. ഖതൗലി എന്ന ഗ്രാമത്തിലാണ് വരന്റെ താമസം
advertisement
5/6
വീട്ടിലെത്തിയ ശേഷം മാത്രമാണ് മുഖാവരണം മാറ്റിയതും, യഥാർത്ഥ വധുവിനെ മനസ്സിലായതും. വരന്റെ വീട്ടുകാർ തന്നെയാണ് യുവതിയെ മടക്കിയയച്ചത്. പഞ്ചായത്ത് കൂടി സംഭവം ചർച്ച ചെയ്തപ്പോൾ വരന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടു എന്നായിരുന്നു പെൺവീട്ടുകാർക്ക് പറയാനുണ്ടായിരുന്നത്
advertisement
6/6
പലവട്ടം പഞ്ചായത്ത് കൂടിയിട്ടും പ്രശ്നപരിഹാരമായില്ല. ശേഷം വരന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Wedding | പെണ്ണുകാണലിന് അനിയത്തി, വിവാഹപ്പന്തലിൽ വധുവായത് ചേച്ചി; ആളുമാറി വിവാഹം ചെയ്ത് വരൻ