TRENDING:

MRI കഴിഞ്ഞു; തലയിൽ സ്കാൻ നടത്തിയ ചിത്രവുമായി ഹൻസിക കൃഷ്ണയുടെ കുറിപ്പ്

Last Updated:
സ്കാൻ ചെയ്യാൻ നേരം ധരിക്കുന്ന കോക്കറ്റ് ഗൗൺ ആണ് അഹാനയുടെ അനുജത്തിയായ ഹൻസിക ധരിച്ചിട്ടുള്ളത്
advertisement
1/6
MRI കഴിഞ്ഞു; തലയിൽ സ്കാൻ നടത്തിയ ചിത്രവുമായി ഹൻസിക കൃഷ്ണയുടെ കുറിപ്പ്
സോഷ്യൽ മീഡിയയിൽ സജീവമായ ഒരു കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് ഹൻസിക കൃഷ്ണ (Hansika Krishna). നടി അഹാന കൃഷ്ണയുടെ അനുജത്തി. നാല് സഹോദരിമാരിൽ ശേഷിക്കുന്ന ഒരേയൊരു വിദ്യാർത്ഥിനിയാണ് ഹൻസിക. 19കാരിയായ ഹൻസിക കൃഷ്ണ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. മൂത്ത സഹോദരിമാർ മൂന്നുപേരും പഠനം കഴിഞ്ഞ് അവരുടെ തൊഴിൽ തിരഞ്ഞെടുത്തു കഴിഞ്ഞു. സ്ഥിരമായി വ്‌ളോഗുകളും റീൽസുമായി ഇൻസ്റ്റഗ്രാമിൽ വരുന്ന പതിവുണ്ട് ഹൻസികയ്ക്ക്. പുതിയ പോസ്റ്റ് സന്തോഷം നിറഞ്ഞ കാര്യമല്ല എന്ന് മാത്രം
advertisement
2/6
രണ്ടു ദിവസങ്ങൾക്ക് മുൻപ് ഹൻസിക താൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അപ്ഡേറ്റ് ആയി നൽകിയിരുന്നു. കയ്യിൽ കാനുല ഉറപ്പിച്ച തന്റെ ചിത്രമാണ് ഹൻസിക പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എന്തിനായിരുന്നു ആശുപത്രി പ്രവേശം എന്നും ഹൻസിക വ്യക്തമാക്കി. ആകെ ഒരു സിനിമയിൽ മാത്രമേ മുഖം കാണിച്ചുള്ളൂ എങ്കിലും, 1.4M ഫോളോവേഴ്സ് ഉള്ള പ്രൊഫൈലിന്റെ ഉടമയാണ് ഹൻസിക. യുവ താരത്തിന്റെ വിശേഷങ്ങളും കുശലാന്വേഷണവും നടത്താൻ ആരാധകർ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഇവിടം (തുടർന്ന് വായിക്കുക)
advertisement
3/6
കൈക്കുഞ്ഞായിരുന്ന വേളയിൽ വൃക്കയുടെ പ്രവർത്തനം തകരാറിൽ ആയേക്കാവുന്ന തരത്തിലെ ഒരു ആരോഗ്യ പ്രശ്നം തനിക്ക് ഉണ്ടായിരുന്നതായി ഹൻസിക അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വ്ലോഗിൽ വെളുപ്പെടുത്തിയിരുന്നു. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും ഏറെ വിഷമിച്ച ഘട്ടം കൂടിയായിരുന്നു അത്. എന്നാൽ, ഇതിൽ നിന്നും എല്ലാം താൻ കരകയറിയതായും ഹൻസു എന്ന് ഓമനപ്പേരുള്ള ഹൻസിക വ്യക്തമാക്കി. അക്കാലത്ത് അസുഖം മൂലം തന്റെ രൂപം പോലും മാറിയിരുന്നതായി ഹൻസിക പറഞ്ഞു
advertisement
4/6
തനിക്ക് ഒരു MRI സ്കാൻ കഴിഞ്ഞതായി ഹൻസിക കൃഷ്ണ. MRI കൺസോളിൽ നിന്നുമുള്ള ചിത്രം സഹിതമാണ് ഹൻസിക ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടത്. ഹൻസികയുടെ അരികിലെ സ്‌ക്രീനിൽ തലയിൽ സ്കാൻ നടത്തിയ സ്കാൻ ഇമേജുകളും കാണാം. സ്കാൻ ചെയ്യാൻ നേരം ധരിക്കുന്ന കോക്കറ്റ് ഗൗൺ ആണ് ഹൻസിക ധരിച്ചിട്ടുള്ളത്. ചിത്രങ്ങളും വീഡിയോകളും ഹൻസിക പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. ആശങ്കാകുലരായ ആരാധകർ എന്തുപറ്റി എന്ന് ചോദിക്കുന്നുണ്ട്
advertisement
5/6
തനിക്ക് കുഴപ്പം ഒന്നുമില്ല എന്ന് ഹൻസിക വ്യക്തമാക്കി. കമന്റിൽ വന്നവർ എന്താണ് പറ്റിയത് എന്ന് ആവർത്തിച്ച് ചോദിച്ചിട്ടുമുണ്ട്. ഒരു MRI സ്കാൻ കഴിഞ്ഞു, തനിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഹൻസിക മറുപടിയും കൊടുത്തു. ആരാണ് MRI കൺസോളിൽ ഹൻസികയ്ക്ക് പ്രവേശനം അനുവദിച്ചത് എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ടെക്‌നീഷ്യൻ മാത്രം കയറുന്ന മേഖലയാണ് ഇത്. എന്നാൽ തനിക്ക് ആരാണ് ഇതിന് അനുമതി നൽകിയത് എന്ന് കൂടി ഹൻസിക മറുപടി കൊടുത്തു. ഒരു ആശുപത്രി വ്ലോഗ് ഉടനടി പ്രതീക്ഷിക്കുന്നു എന്നും ചില ആരാധകർ കമന്റിൽ പരാമർശിച്ചിട്ടുണ്ട്
advertisement
6/6
ഹൻസികയ്ക്കും അച്ഛനും അമ്മയ്ക്കും മൂന്നു സഹോദരിമാർക്കും ഇൻസ്റ്റഗ്രാം പ്രൊഫൈലും വളരെ സജീവമായ ആറ് യൂട്യൂബ് ചാനലുകളും ഉണ്ട്. എല്ലാവരും ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വരുമാനമുള്ളവരാണ്. പഠനത്തിന്റെ തിരക്കുകൾ ആയതു കാരണം, വ്‌ളോഗുകളിൽ സജീവമാകാൻ കഴിയാത്ത ഹൻസികയാണ് ഏറ്റവും കുറച്ചു പ്രതിഫലം പറ്റുന്ന വ്യക്തി എന്ന് ചേച്ചി അഹാന പറഞ്ഞിരുന്നു. എല്ലാവരും തങ്ങളുടെ യൂട്യൂബ് വരുമാനം രേഖപ്പെടുത്താൻ കുടുംബത്തിന്റേതായി ഒരു വാട്സാപ്പ് ഗ്രൂപ്പും ഉണ്ടത്രേ
മലയാളം വാർത്തകൾ/Photogallery/Buzz/
MRI കഴിഞ്ഞു; തലയിൽ സ്കാൻ നടത്തിയ ചിത്രവുമായി ഹൻസിക കൃഷ്ണയുടെ കുറിപ്പ്
Open in App
Home
Video
Impact Shorts
Web Stories