Honey Rose | ഇന്ന് ലക്ഷങ്ങൾ വാങ്ങുന്ന ഹണി റോസിന് ആദ്യ പ്രതിഫലമായി കവറിൽ വിനയൻ നൽകിയ തുക
- Published by:user_57
- news18-malayalam
Last Updated:
വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' ആണ് ഹണി റോസിന്റെ ആദ്യ ചിത്രം
advertisement
1/10

ഏതു വേദിയിൽ പോയാലും ഒരു റാണിയെപോലെ അവിടെ നിറഞ്ഞു നിൽക്കാറുള്ള നടിയാണ് ഹണി റോസ് (Honey Rose). അത്രയേറെയുണ്ട് ഹണിയുടെ ഫാൻബെയ്‌സ്. ഉദ്‌ഘാടനം എവിടെയുണ്ടോ, അവിടെ ഹണി ഉണ്ട് എന്നതാണ് പ്രത്യേകത. അത് നമ്മുടെ നാട്ടിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ പോലും ഹണിയുടെ ആരാധകർ കുറവല്ല
advertisement
2/10
ഇന്നത്തെ കാലത്ത് ഒരു നടിക്ക് സിനിമയിൽ ലഭിക്കാവുന്നതിൽ കൂടുതൽ ഫാൻസും പ്രശസ്തിയും ഹണിയെ തേടിയെത്തി എങ്കിൽ, അതിനു കാരണം ഹണിക്ക് ഒരു സദസ്സിനെ സ്വാധീനിക്കാനുള്ള കഴിവാണ്. അതിൽ സംശയം തീരെയില്ല. ലക്ഷങ്ങൾ പ്രതിഫലം നൽകിയാണ് പലരും ഹണിയെ ഒരു പരിപാടിക്ക് അതിഥിയായി എത്തിക്കുന്നത് (തുടർന്നു വായിക്കുക)
advertisement
3/10
ഹണി മലയാള സിനിമയിൽ നീണ്ട 18 വർഷമായി ഉണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന സിനിമയാണ് ആദ്യ ചിത്രം. ഇതിലൂടെയാണ് മണികുട്ടനെയും നായകൻ എന്ന നിലയിൽ മലയാളി പ്രേക്ഷകർ പരിചയപ്പെട്ടത്
advertisement
4/10
അന്നത്തെ ലുക്കും അക്കാലങ്ങളിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും വച്ച് നോക്കിയാൽ ഹണി അവിടെ നിന്നും ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. ഇടയ്ക്ക് ധ്വനി എന്ന സ്ക്രീൻ നാമം സ്വീകരിച്ചു എങ്കിലും വീണ്ടും ഹണിയിലേക്ക് തന്നെ മടങ്ങി
advertisement
5/10
ഹണിയുടെ ആദ്യ ശമ്പളം കയ്യിൽ കൊടുത്തത് സംവിധായകൻ വിനയനാണ്. അദ്ദേഹമാണ് ബോയ്ഫ്രണ്ട് സംവിധാനം ചെയ്തതും. ഒരു കവറിൽ ഇട്ട തുക അദ്ദേഹം ഹണിക്ക് കൈമാറുകയായിരുന്നു
advertisement
6/10
ആദ്യ ശമ്പളമായി താരം കൈപ്പറ്റിയത് പതിനായിരം രൂപയാണ്. അവിടെ നിന്നിരുന്ന ഹണി ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതും പ്രസക്തം
advertisement
7/10
ഹണിയുടെ ലുക്കും വസ്ത്രധാരണവും കണ്ടാൽ ഇരിക്കപ്പൊറുതി ഇല്ലാത്ത സൈബർ സ്‌പെയ്‌സ് അക്രമകാരികൾ എപ്പോഴുമുണ്ട്. പല വിധത്തിൽ ബോഡി ഷെയിമിങ് ചെയ്തെങ്കിലും ഹണി അതൊന്നും കൂസാതെ ജീവിതത്തിൽ മുന്നോട്ടു പോയി
advertisement
8/10
പ്ലാസ്റ്റിക് സർജറി ചെയ്തതല്ലേ ഇത്രയുമെല്ലാം നേടിയത് എന്ന് ചോദ്യം ഉണ്ടായെങ്കിലും, അതിനെയെല്ലാം ഹണി കാറ്റിൽപ്പറത്തി ചുട്ട മറുപടിയും കൊടുത്തേ വിട്ടുള്ളൂ. മലയാളത്തിൽ മോഹൻലാൽ ചിത്രം മോൺസ്റ്റർ ആണ് ഹണി ഏറ്റവും ഒടുവിലായി വേഷമിട്ട ചിത്രം
advertisement
9/10
വീരസിംഹ റെഡ്‌ഡി എന്ന ബാലയ്യ ചിത്രവും ഹണി എന്ന നടിയെ കേരളക്കരയ്ക്ക് പുറത്ത് അറിയപ്പെടുന്ന നായികയാക്കി. ഇതിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയും ഹണി റോസ് തന്നെയായിരുന്നു
advertisement
10/10
ഇനി റേച്ചലിനായുള്ള കാത്തിരിപ്പിലാണ് ഹണി ആരാധകർ. ഇതുവരെക്കണ്ട ഹണിയല്ല, ഇനി സ്‌ക്രീനിൽ എന്ന് സൂചന നൽകുന്ന പോസ്റ്റർ ഇതിനോടകം വൈറലായി തീർന്നു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose | ഇന്ന് ലക്ഷങ്ങൾ വാങ്ങുന്ന ഹണി റോസിന് ആദ്യ പ്രതിഫലമായി കവറിൽ വിനയൻ നൽകിയ തുക