'സർജറിയൊന്നും ചെയ്തിട്ടില്ല; ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല'; ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണ്'; ഹണി റോസ്
- Published by:Sarika KP
- news18-malayalam
Last Updated:
ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഹണി റോസ് പറഞ്ഞു.
advertisement
1/6

നിരവധി ആരാധകരുളള നടിയാണ് ഹണി റോസ്. സിനിമയുടെ കാര്യത്തിൽ ഹണി ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങൾ ചെയ്യാറില്ലെങ്കിലും, സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ 3.3 മില്യൺ ഫോളോവേഴ്‌സാണ് താരത്തിനുളളത്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചുളള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുളളത്. എന്നാൽ സൈബർ ഇടത്തിൽ നിന്ന് നിരന്തരം ആക്രമണങ്ങളാണ് താരം നേരിടേണ്ടി വരുന്നത്.
advertisement
2/6
താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറിയാണെന്നാണ് പലരും ആരോപിക്കുന്നത്.എന്നാൽ ഇപ്പോഴിതാ വിമർശകർക്ക് അതിനുളള മറുപടി നൽകിയിരിക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം താൻ സർജറിയൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.
advertisement
3/6
ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നും പിന്നെ, സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ടെന്നും ഹണി റോസ് പറഞ്ഞു.
advertisement
4/6
ഈ രംഗത്ത് നിൽക്കുമ്പോൾ അതൊക്കെ തീർച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നും താരം അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
advertisement
5/6
നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഹണി റോസ് പറഞ്ഞു.
advertisement
6/6
എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞയാളാണ് ഞാൻ. പക്ഷേ, ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്നെന്നും ഹണി റോസ് പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'സർജറിയൊന്നും ചെയ്തിട്ടില്ല; ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല'; ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണ്'; ഹണി റോസ്