Jagadish | ആ കാരണം കൊണ്ട് ഉർവശിയോട് ജീവിതത്തിൽ എനിക്ക് വലിയ കടപ്പാടുണ്ട് : ജഗദീഷ്
- Published by:user_57
- news18-malayalam
Last Updated:
ഒരുപിടി നല്ല ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചവരാണ് ഉർവശിയും ജഗദീഷും
advertisement
1/6

വളരെ വർഷങ്ങളായി മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയും നടനുമാണ് ഉർവശിയും (Urvashi) ജഗദീഷും (Jagadish). കാലം മാറിവന്നിട്ടും ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ട് പുതുതലമുറയിൽ പോലും ശക്തമായി നിലനിൽക്കുന്ന അഭിനേതാക്കൾ. കൊമേഡിയൻ ആയി തുടങ്ങിയ ജഗദീഷ് ഇന്ന് ക്യാരക്ടർ വേഷങ്ങങ്ങളിലേക്ക് ചുവടുമാറ്റി. ശാലീന സുന്ദരിയായ നായികയായ ഉർവശി എന്ന് കോമഡി പറഞ്ഞ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നു
advertisement
2/6
മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. അതിൽ ചിലതിൽ അവർ നായികാ നായകന്മാരായി. കുടുംബവിശേഷം, തിരുത്തൽവാദി, സ്ത്രീധനം, ഭാര്യ, പൊന്നാരന്തോട്ടത്തെ രാജാവ്, സിംഹവാലൻ മേനോൻ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് തുടങ്ങിയ സിനിമകൾ ജഗദീഷ്, ഉർവശി കോംബോയുടെ അഭിനയ പാടവം കൊണ്ട് മാത്രം ഹിറ്റായ ചിത്രങ്ങൾ തന്നെ (തുടർന്ന് വായിക്കുക)
advertisement
3/6
ഏറ്റവും അടുപ്പമുള്ള നടി ഉർവശിയാണ് എന്ന് ജഗദീഷ്. ഒരുപിടി ചിത്രങ്ങൾ തനിക്കൊപ്പം വേഷമിട്ട ഉർവശിയോട് വളരെ വലിയ നിലയിൽ ജഗദീഷ് എന്ന താരത്തിന് കടപ്പാടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയ അദ്ദേഹത്തിന്റെ ഒരു അഭിമുഖ ശകലം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്
advertisement
4/6
'ഞാനൊരു കൊമേഡിയൻ എന്ന ധാരണമാറ്റി, ഒരു ഹീറോ ആണ് എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്ന നടി ഉർവശിയാണ്. ഉർവശി വളരെ സീനിയർ ആയിട്ടുള്ള ടോപ് ഹീറോയിൻ ആണ്. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവരുടെ ഹീറോയിൻ ആയ ശേഷം എന്റെ ഹീറോയിൻ ആയി വരികയാണ്...
advertisement
5/6
'എന്റെ നയികയായതും, 'ഉർവശി താഴോട്ടു പോയി, ജഗദീഷിന്റെ ഹീറോയിൻ ആയി' എന്ന് സിനിമാ മേഖല മുഴുവൻ സംസാരമുണ്ടായി. ആ പറഞ്ഞതൊന്നും വകവയ്ക്കാതെ ആറേഴു സിനിമകളിൽ എന്റെ ഹീറോയിൻ ആയി അഭിനയിച്ച ഉർവശിയോട് എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്. അതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട്', ജഗദീഷ് പറയുന്നു
advertisement
6/6
'ജലധാര പമ്പ് സെറ്റ് സിൻസ് 1962' എന്ന സിനിമയാണ് ഉർവശിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇതിൽ ഇന്ദ്രൻസും ഉർവശിയുമാണ് പ്രധാനതാരങ്ങൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Jagadish | ആ കാരണം കൊണ്ട് ഉർവശിയോട് ജീവിതത്തിൽ എനിക്ക് വലിയ കടപ്പാടുണ്ട് : ജഗദീഷ്