TRENDING:

പേളി മാണി ഉൾപ്പെടെയുള്ള ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Last Updated:
കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ്
advertisement
1/4
പേളി മാണി ഉൾപ്പെടെയുള്ള ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
പേളി മാണി ഉൾപ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്
advertisement
2/4
രാവിലെ മുതൽ ഇവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. സാമ്പത്തിക ഇടപാടിന്റെ രേഖകൾ പരിശോധിച്ച് വരികയാണ്. പലർക്കും ഒന്ന് മുതൽ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാർഷിക വരുമാനമുണ്ട്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് (തുടർന്നു വായിക്കുക)
advertisement
3/4
ഒരുപക്ഷെ ആദ്യമായാണ് ആദായ നികുതി വകുപ്പ് സോഷ്യൽ മീഡിയ വരുമാനത്തിൽ കണ്ണുവെക്കുന്നത്. സജു മുഹമ്മദ്, സെബിൻ തുടങ്ങിയവരും യൂട്യൂബർമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. പലരുടെയും വീഡിയോകൾ വളരെ പ്രശസ്തമാണ്. വ്യൂസ് കണക്കെടുത്താൽ നല്ലൊരു തുക വരുമാനം ലഭിക്കുന്നുണ്ട്
advertisement
4/4
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ
മലയാളം വാർത്തകൾ/Photogallery/Buzz/
പേളി മാണി ഉൾപ്പെടെയുള്ള ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories