TRENDING:

Actor Bala | നടൻ ബാലയുടെ രണ്ടാം വിവാഹത്തിൽ എന്ത് സംഭവിച്ചു? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

Last Updated:
2021 സെപ്റ്റംബറിലായിരുന്നു ബാല - ഡോ: എലിസബത്ത് ഉദയൻ വിവാഹം
advertisement
1/8
Actor Bala | നടൻ ബാലയുടെ രണ്ടാം വിവാഹത്തിൽ എന്ത് സംഭവിച്ചു? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
മലയാളി അല്ലെങ്കിലും നടൻ ബാല (actor Bala) മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇദ്ദേഹത്തിന്റെ ജീവിതവും അതുപോലെതന്നെ. ഗായിക അമൃതയുമായുള്ള വിവാഹമോചനം, ബാലക്ക് മകളോടുള്ള സ്നേഹം, അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് ഒക്കെയും പ്രേക്ഷകരും കണ്ടതാണ്. അതുപോലെ തന്നെയാണ് ഡോ: എലിസബത്ത് ഉദയനുമായുള്ള രണ്ടാം വിവാഹം
advertisement
2/8
സോഷ്യൽ മീഡിയയിലെ പരിചയം പ്രണയമായും വിവാഹമായും വളർന്നു. ട്രോൾ ലോകത്ത് പലർക്കും എലിസബത്തിനെ അതിന് മുൻപേ പരിചയമുണ്ട്. തീർത്തും അവിചാരിതമായ നേരത്താണ് ബാല തന്റെ പുനർവിവാഹം പ്രഖ്യാപിക്കുന്നത്. വിവാഹ ചിത്രങ്ങളും മറ്റും വൈറലായി. എന്നാൽ ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണു പലരുടെയും ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/8
ബാല വിവാഹം കഴിഞ്ഞതോടെ തന്റെ സോഷ്യൽ മീഡിയ വീഡിയോകളിൽ എല്ലാം തന്നെ ഭാര്യ എലിസബത്തിനെ കൂടെക്കൂട്ടാറുണ്ടായിരുന്നു. ഇതിന്റെ പേരിൽപ്പോലും ട്രോളുകൾ ഇറങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇവരുടെ ഒന്നാം വിവാഹവാർഷികം ആയിരുന്നു
advertisement
4/8
എന്നാൽ വിവാഹവാർഷികത്തിന്റെ പോസ്റ്റുകളോ ആഘോഷമോ ഒന്നും ഇവിടെയില്ല. വീഡിയോയിൽ ഇപ്പോൾ അമ്മയാണ് ബാലയ്‌ക്കൊപ്പം കാണുന്നത്
advertisement
5/8
ബാലയുടെയും എലിസബത്തിന്റെയും ഒന്നിച്ചുള്ള പോസ്റ്റുകൾ ഇറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഗർഭിണിയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് എലിസബത്ത് തന്നെ ഒരാളുടെ കമന്റിന് കൊടുത്ത മറുപടി ഇപ്പോൾ വൈറലാവുകയും ചെയ്തിട്ടുണ്ട്
advertisement
6/8
എലിസബത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും 2022 സെപ്റ്റംബറിന് ശേഷം അവരുടെ കുടുംബവുമൊത്ത് ടൂർ പോയ ചിത്രങ്ങളാണ് ഉള്ളത്. ഇതിലും ബാലയെ കാണുന്നില്ല എന്നത് ചർച്ചകൾക്ക് ആക്കം കൂട്ടി. കൂടുതലും യൂട്യൂബ് കേന്ദ്രീകരിച്ച ചാനലുകളിലാണ് ഈ വിഷയം ചർച്ചയാവുന്നത്
advertisement
7/8
ബാല ഇപ്പോൾ അമ്മയ്‌ക്കൊപ്പമാണ് താമസം എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. കുറച്ചു ദിവസങ്ങളായി ഇതേക്കുറിച്ച് സോഷ്യൽ മീഡിയ സംശയം പ്രകടിപ്പിക്കുന്നുവെങ്കിലും, ബാല പരസ്യ പ്രതികരണം നടത്തിയിട്ടില്ല
advertisement
8/8
ബാലയുടെ മുൻഭാര്യ അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ജീവിതത്തിൽ ഒന്നിച്ചുവെന്ന വാർത്ത ഈ വർഷം പകുതിയോടെ ഇരുവരും പുറത്തുവിട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | നടൻ ബാലയുടെ രണ്ടാം വിവാഹത്തിൽ എന്ത് സംഭവിച്ചു? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories