77,000 കോടി ആസ്തിയുള്ള നടന്റെ ഭാര്യ; ഭർത്താവിനേക്കാൾ സ്വത്തുകാരി; അവകാശികളായി മൂന്നു മക്കൾ
- Published by:meera_57
- news18-malayalam
Last Updated:
വിവാഹത്തോടെ കോടികളുടെ സ്വത്തുക്കൾ വരുന്ന രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ സംഭവിക്കുന്നത് താരകുടുംബങ്ങളിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു
advertisement
1/6

വിവാഹത്തോടെ കോടികളുടെ സ്വത്തുക്കൾ വരുന്ന രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ സംഭവിക്കുന്നത് താരകുടുംബങ്ങളിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. നടൻ ചിരഞ്ജീവിയുടെ പുത്രനും യുവനടനുമായ രാം ചരണിന്റെയും (Ram Charan) അപ്പോളോ ഹോസ്പിറ്റൽ ഉടമയുടെ പുത്രി ഉപാസന കാമിനേനി കോനിഡേലയും (Upasana Kamineni Konidela) തമ്മിലെ വിവാഹവും അത്തരമൊരു കൂടിച്ചേരലിനു വേദിയായിരുന്നു. 2012ലായിരുന്നു ഇവരുടെ വിവാഹം. ശേഷം പതിമൂന്നു വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് ഒരു മകൾ പിറക്കുന്നത്. അതിനു ശേഷം ഉപാസന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ദമ്പതികൾക്ക് അടുത്തിടെ ഒരു മകനും ഒരു മകളും പിറന്നു
advertisement
2/6
ഇരട്ടക്കുട്ടികൾ കൂടി പിറന്നതോടു കൂടി രാം ചരൺ കുടുംബത്തിന്റെ സ്വത്തുക്കൾ വീണ്ടും ചർച്ചാവിഷയമാവുകയാണ്. തെന്നിന്ത്യയിലെ ഏറ്റവും വലിയ പ്രതിഫലം നേടുന്ന നടനാണ് രാം ചരൺ. രാജ്യത്തെ തന്നെ അതിസമ്പന്ന കുടുംബത്തിന്റെ സ്വത്തുക്കൾ ആയിരക്കണക്കിന് കോടികളിലേ പറയാൻ സാധിക്കൂ. സിനിമയ്ക്ക് പുറത്തേക്കും നീണ്ടു കിടക്കുന്നതാണ് അവരുടെ സ്വത്തുക്കളുടെ പട്ടിക. ഒരു സിനിമയ്ക്ക് രാം ചരൺ 70 മുതൽ 100 കോടി രൂപ വരെയാണ് ചാർജ് ചെയ്യുക. പരസ്യചിത്രങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമേയാണിത് (തുടർന്ന് വായിക്കുക)
advertisement
3/6
അഭിനയത്തിന് പുറമെ, കോനിഡേല പ്രൊഡക്ഷൻ കമ്പനിക്ക് കീഴിൽ നിർമാതാവ് കൂടിയാണ് രാം ചരൺ. ഖൈദി നമ്പർ 150, സിയെ റാ നരസിംഹ റെഡ്‌ഡി പോലുള്ള വിജയചിത്രങ്ങൾ രാം ചരൺ നിർമിച്ചു കഴിഞ്ഞു. 2023ൽ വി മെഗാ പിക്ചേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു. സിനിമ കൂടാതെ കുതിരയോട്ടം താല്പര്യമുള്ള രാം ചരൺ, ഹൈദരാബാദ് പോളോ റൈഡിങ് ക്ലബ് എന്ന സ്ഥാപനം ആരംഭിച്ചു. സാഹസിക കായികവിനോദങ്ങളോടുള്ള കമ്പം അദ്ദേഹത്തെ ഡെവിൾസ് സർക്യൂട്ട് എന്ന ഒബ്‌സ്റ്റക്കിൾ റേസിംഗ് സീരീസ് തുടങ്ങാൻ പ്രേരിപ്പിച്ചു
advertisement
4/6
രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി അപ്പോളോ ഹോസ്പിറ്റൽസ് എന്ന 77,000 കോടി സാമ്രാജ്യത്തിന്റെ ഉടമയും. ഉപാസനയുടെ മുത്തച്ഛൻ പ്രതാപ് സി. റെഡ്‌ഡിയാണ് ഇതിന്റെ ഫൗണ്ടർ. 77,000 കോടി മൂല്യമുള്ള ഈ പ്രസ്ഥാനത്തിന്റെ സി.എസ്.ആർ. വിഭാഗത്തിന്റെ മേധാവിയാണ് ഉപാസന. യുആർ ലൈഫ് എന്ന ഡിജിറ്റൽ ആരോഗ്യമേഖലയുടെ ഫൗണ്ടർ ആണ് ഉപാസന. റീജെൻസ് യൂണിവേഴ്സിറ്റി ലണ്ടൻ, ഹാർവാർഡ് ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച ഉപാസന, ശതകോടി ഡോളർ ആസ്തിയുള്ള സ്ഥാപനങ്ങളുടെ ബോർഡിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്
advertisement
5/6
ലിങ്ക്ടിൻ പ്രൊഫൈൽ അനുസരിച്ച്, ഉപാസന സൈഡസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സ്വതന്ത്ര ഡയറക്ടർ ആണ്. ഈ ഗ്ലോബൽ ലൈഫ് സയൻസസ് കമ്പനി ലോകമെമ്പാടും 27,000 പേർക്ക് തൊഴിൽ നൽകുന്നു. ഈ സ്ഥാപനത്തിന്റെ മാത്രം വർഷങ്ങൾക്ക് മുൻപുള്ള വിറ്റുവരവ് 14,235 കോടി എന്ന് റിപ്പോർട്ട് ഉണ്ട്. കൂടാതെ അപ്പോളോ 24/7 എന്ന ഡിജിറ്റൽ ഹെൽത്ത്കെയർ പ്ലാറ്റ്‌ഫോമിന്റെ ബോർഡ് അംഗം കൂടിയാണ് രാം ചരണിന്റെ ഭാര്യ ഉപാസന. 2025 മാർച്ച് വരെ വാർഷികവരുമാനം 9,100 കോടി ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ 53,000ത്തിലേറെ ജീവനക്കാരുണ്ട്
advertisement
6/6
കൂടാതെ അമ്മായിയമ്മ സുരേഖ കോനിഡേലയുമായി ചേർന്ന് ആത്തമ്മ കിച്ചൻ എന്നൊരു സ്ഥാപനം ഉപാസന ആരംഭിച്ചിരുന്നു. നടൻ രാം ചരണിന്റെ സ്വത്തുക്കളുടെ ആകെ മൂല്യം 1370 കോടി എന്നാണ് റിപ്പോർട്ട്. രാം ചരണിനും ഉപാസനയ്ക്കും രാജ്യമെമ്പാടും ഒന്നിലേറെ ലക്ഷുറി ഭവനങ്ങൾ ഉണ്ട്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് മാൻഷനു പുറമേയാണിത്. മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 (3.16 കോടി രൂപ), റോൾസ് റോയ്‌സ് ഫാന്റം (12.87 കോടി രൂപ), റേഞ്ച് റോവർ ഓട്ടോബയോഗ്രഫി (3 കോടി രൂപ), ആസ്റ്റൺ മാർട്ടിൻ വി8 വാന്റേജ് (4.9 കോടി രൂപ), ഫെരാരി പോർട്ടോഫിനോ (3.5 കോടി രൂപ) തുടങ്ങിയ ആഡംബര കാറുകളുടെ ഉടമകൾ കൂടിയാണിവർ
മലയാളം വാർത്തകൾ/Photogallery/Buzz/
77,000 കോടി ആസ്തിയുള്ള നടന്റെ ഭാര്യ; ഭർത്താവിനേക്കാൾ സ്വത്തുകാരി; അവകാശികളായി മൂന്നു മക്കൾ