TRENDING:

വാവയെന്താ ചേട്ടാന്ന് വിളിക്കാത്തെ? കുഞ്ഞാവയോടൊത്തുള്ള ചാക്കോച്ചന്റെ മകൻ ഇസുവിന്റെ ക്യൂട്ട് ചിത്രങ്ങൾ

Last Updated:
കയ്യിലിരുന്നനങ്ങുന്ന തരത്തിലെ വാവയെ എടുത്തു ശീലമില്ല എന്ന് തോന്നും ഇസു കുട്ടന്റെ മുഖം കണ്ടാൽ
advertisement
1/6
വാവയെന്താ ചേട്ടാന്ന് വിളിക്കാത്തെ? കുഞ്ഞാവയോടൊത്തുള്ള ചാക്കോച്ചന്റെ മകൻ ഇസുവിന്റെ ക്യൂട്ട് ചിത്രങ്ങൾ
ഇസു എന്ന് വിളിക്കുന്ന ഇസഹാക് ബോബൻ കുഞ്ചാക്കോ ജനിച്ചത് മുതൽ ഇന്നുവരെ ഈ പൊന്നോമനയെ സ്നേഹിക്കാത്ത സിനിമാ സ്നേഹികൾ ഉണ്ടാകുമോ? കാലം എത്ര വേഗം പോകുന്നു എന്നതിന്റെ തെളിവായി തോന്നും കുഞ്ചാക്കോ ബോബന്റെയും (Kunchacko Boban) പ്രിയയുടെയും മകനായ ഇസുവിന്റെ വളർച്ചയും. ഇന്നിപ്പോൾ പണ്ട് ആദ്യമായി കണ്ടനാളിൽ ഇസു കുട്ടൻ എത്രയുണ്ടായിരുന്നോ, അത്രയുമുള്ള ഒരു കുഞ്ഞുവാവയെ മടിയിലെടുക്കാനും വേണ്ടി വലുതായിരുന്നു ഈ കുഞ്ഞ് താരപുത്രൻ
advertisement
2/6
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയത്. കയ്യിലിരുന്നനങ്ങുന്ന തരത്തിലെ വാവയെ എടുത്തു ശീലമില്ല എന്ന് തോന്നും ഇസു കുട്ടന്റെ മുഖം കണ്ടാൽ. അടുത്ത് നിന്ന് രണ്ടുപേർ സഹായിച്ചാണ് അവൻ വാവയെ കയ്യിലെടുത്തത് (തുടർന്ന് വായിക്കുക)
advertisement
3/6
മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ ആയ ഷിഫിന ബബിൻ പക്കറുടെ കുഞ്ഞാണ് ചാക്കോച്ചന്റെ പുത്രന്റെ കയ്യിൽ. അവരുടെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. പൈലി അമർ എന്നാണ് കുഞ്ഞുവാവയുടെ പേര് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞാണിത്
advertisement
4/6
ചാക്കോച്ചന്റേയും പ്രിയയുടെയും കടിഞ്ഞൂൽ കണ്മണിക്ക് അഞ്ച് വയസ് പിന്നിട്ടിരിക്കുന്നു. ഓരോ പിറന്നാളിനും ഇസുവിനു ചാക്കോച്ചനും ഭാര്യയും സ്പെഷ്യൽ ആഘോഷങ്ങൾ ഒരുക്കാറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല
advertisement
5/6
കാത്തിരുന്ന് കിട്ടിയ മകന് കുറുമ്പ് തീരെ കുറവല്ല. അമ്മ പ്രിയയുടെ ഉറക്കം കെടുത്തുന്ന കുഞ്ഞികുഞ്ഞി പണികൾ ഇസഹാക് കൊടുക്കാറുണ്ട് എന്ന് ചാക്കോച്ചൻ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
advertisement
6/6
അഞ്ചാം പിറന്നാളിന് ഇസുവിന്റെ ആർട്ട് വേൾഡ് എന്നായിരുന്നു തീം. ചാക്കോച്ചനും പ്രിയക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന ഇസുവിന്റെ ചിത്രം ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു
മലയാളം വാർത്തകൾ/Photogallery/Buzz/
വാവയെന്താ ചേട്ടാന്ന് വിളിക്കാത്തെ? കുഞ്ഞാവയോടൊത്തുള്ള ചാക്കോച്ചന്റെ മകൻ ഇസുവിന്റെ ക്യൂട്ട് ചിത്രങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories