TRENDING:

Jayaram | ഉർവശി മുഖത്തുനോക്കി ചോദിച്ചു; പാർവതിയോട് അഭിനയം നിർത്തി വീട്ടിലിരിക്കാൻ പറഞ്ഞത് ജയറാമോ?

Last Updated:
മക്കൾ രണ്ടുപേരും വിവാഹിതരാകാറായിട്ടും പാർവതി സിനിമയിലേക്ക് മടങ്ങിയില്ല. അഭിനയം വേണ്ട എന്ന തീരുമാനം ആരുടേത്
advertisement
1/8
Jayaram | ഉർവശി മുഖത്തുനോക്കി ചോദിച്ചു; പാർവതിയോട് അഭിനയം നിർത്തി വീട്ടിലിരിക്കാൻ പറഞ്ഞത് ജയറാമോ?
വലിയ കണ്ണുകളുമായി മലയാള സിനിമാ പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ നടിയാണ് പാർവതി ജയറാം (Parvathy Jayaram). അശ്വതി എന്ന യഥാർത്ഥ പേര് മാറ്റി സിനിമയ്ക്കായി പാർവതിയായി മാറുകയായിരുന്നു. വിവാഹശേഷം ജയറാം (Jayaram) മാത്രമായി സിനിമയിൽ. പാർവതി രണ്ടു മക്കളും ഭർത്താവും അടങ്ങുന്ന ജീവിതവുമായി മുന്നോട്ടു പോയി. തനി വീട്ടമ്മയായി മാറി
advertisement
2/8
Jayaram | ഉർവശി മുഖത്തുനോക്കി ചോദിച്ചു; പാർവതിയോട് അഭിനയം നിർത്തി വീട്ടിലിരിക്കാൻ പറഞ്ഞത് ജയറാമോ?
ഇപ്പോൾ മക്കൾ രണ്ടുപേരും വിവാഹിതരാകാറായിട്ടും പാർവതി സിനിമയിലേക്ക് മടങ്ങിയില്ല. സിനിമ എന്ന് മാത്രമല്ല, ഷോബിസിന്റെ യാതൊരു മേഖലയിലും പാർവതി മുഖം കാണിച്ചില്ല. ഇടയ്ക്ക് നൃത്തവുമായി പാർവതി ചെറിയ മടങ്ങിവരവ് നടത്തിയെന്ന് മാത്രം. ജയറാം ചെണ്ട കൊട്ടിക്കയറുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/8
ജയറാമാണോ പാർവതിയോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞത്? എത്ര നോക്കിയിരുന്നാലും മടുക്കാത്ത സൗന്ദര്യവും അഭിനയശൈലിയുമുള്ള ആളാണ് പാർവതി. ആ പാർവതിയോട് നിർബന്ധപൂർവം ജയറാം അഭിനയിക്കേണ്ട എന്ന് പറഞ്ഞതാണോ എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ ഓൺലൈൻ ആയി വന്ന് ഉർവശിയുടെ ചോദ്യം
advertisement
4/8
നൃത്തത്തിലേക്ക് മടങ്ങിവന്ന നാളുകളിൽ പാർവതി ഇതേ ചോദ്യത്തിനല്ലെങ്കിലും, മറ്റൊരു മറുപടി കൊടുത്തിരുന്നു. ഒരു അച്ഛൻ വീട്ടിൽ ഇരുന്നാലും അമ്മ വീട്ടിലിരുന്നാലും എന്തുമാത്രം കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും എന്നായിരുന്നു പാർവതി അന്ന് മാധ്യമപ്രവർത്തകരോടായി ചോദിച്ചത്
advertisement
5/8
സിനിമാ ജീവിതത്തിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന വേളയിലായിരുന്നു പാർവതി അഭിനയം അവസാനിപ്പിച്ചത് എന്ന് ജയറാമും സമ്മതിക്കുന്നു. ജയറാം പോലും അന്ന് പ്രശസ്തിയുടെ കൊടുമുടി കയറിയ വേളയായിരുന്നില്ല. ഇരുവരും നിരവധി ചിത്രങ്ങളിൽ ജോഡികളായി
advertisement
6/8
എന്നാൽ വിവാഹം കഴിഞ്ഞതും മക്കൾക്ക് മാത്രമായി ജീവിതം മാറ്റിവച്ച തീരുമാനം പാർവതിയുടേത് മാത്രമായിരുന്നു എന്ന് ജയറാം ഓർക്കുന്നു. അക്കാര്യത്തിൽ താൻ അനുഗ്രഹീതനാണ്. അഭിനയം കഴിഞ്ഞാലും, കുടുംബം എന്ന വലിയ സന്തോഷം മൂന്നു പതിറ്റാണ്ടായി പാർവതി തനിക്ക് നൽകുന്നുണ്ട്
advertisement
7/8
ഭാര്യയായി, അമ്മയായി, ഇനി അമ്മായിയമ്മയുടെ വേഷത്തിലേക്ക് പാർവതി ചുവടുവെക്കുന്ന വർഷമാകും 2024. ആദ്യം മകൾ മാളവികയുടെയും അതിനു ശേഷം മകൻ കാളിദാസ് ജയറാമിന്റെയും വിവാഹം നടക്കും
advertisement
8/8
നവനീത് ഗിരീഷ് ആണ് മാളവികയുടെ വരൻ. താരിണി കലിംഗരായർ എന്ന മോഡലാണ് കാളിദാസിന്റെ വധുവാവുക
മലയാളം വാർത്തകൾ/Photogallery/Buzz/
Jayaram | ഉർവശി മുഖത്തുനോക്കി ചോദിച്ചു; പാർവതിയോട് അഭിനയം നിർത്തി വീട്ടിലിരിക്കാൻ പറഞ്ഞത് ജയറാമോ?
Open in App
Home
Video
Impact Shorts
Web Stories