കരിക്ക് താരം സ്നേഹ ബാബു വിവാഹിതയായി; വരന്‍ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യര്‍
- Published by:Arun krishna
- news18-malayalam
Last Updated:
സ്നേഹ അഭിനയിച്ച കരിക്കിന്‍റെ ഹിറ്റ് സീരിസായ സാമര്‍ത്ഥ്യശാസ്ത്രത്തിന്‍റെ ക്യാമറാമാനായിരുന്നു അഖില്‍ സേവ്യര്‍.
advertisement
1/6

സോഷ്യല്‍ മീഡിയയില്‍ തരംഗമായ കരിക്ക് വെബ് സീരീസ് താരം സ്നേഹാ ബാബു വിവാഹിതയായി. കരിക്ക് ടീമിലെ അംഗവും ക്യാമറാമാനുമായ അഖില്‍ സേവ്യറാണ് വരന്‍.
advertisement
2/6
സ്നേഹ അഭിനയിച്ച കരിക്കിന്‍റെ ഹിറ്റ് സീരിസായ സാമര്‍ത്ഥ്യശാസ്ത്രത്തിന്‍റെ ക്യാമറാമാനായിരുന്നു അഖില്‍ സേവ്യര്‍. ഇതിന്‍റെ ചിത്രീകരണ വേളയിലാണ് ഇരുവരും സുഹൃത്തുകളായത്.
advertisement
3/6
പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമായി, ഒടുവില്‍ വിവാഹത്തിലെത്തി.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഖിലും സ്നേഹയും പ്രണയവിവരം പങ്കുവെച്ചത്.
advertisement
4/6
പ്രിയപ്പെട്ടവരുടെ വിവാഹത്തിന് ആശംസ നേരാന്‍ കരിക്ക് ടീമിലെ കൂട്ടുകാരെല്ലാം എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.
advertisement
5/6
വിവാഹ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സ്നേഹ റീൽസുകളിലൂടെയാണ് കരിക്കിന്‍റെ ഭാഗമാകുന്നത്.
advertisement
6/6
ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളും സ്നേഹ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
കരിക്ക് താരം സ്നേഹ ബാബു വിവാഹിതയായി; വരന്‍ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യര്‍