TRENDING:

Kavya Madhavan | ശ്യാമള പ്രസവിച്ചത് പെൺകുഞ്ഞെന്നു കേൾക്കും മുൻപേ സ്വപ്‌നവീട്‌ പണിഞ്ഞ കാവ്യയുടെ പിതാവ് മാധവൻ

Last Updated:
കാവ്യയുടെ ചേട്ടൻ മിഥുൻ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ് താമസം. അച്ഛനമ്മമാർ കാവ്യക്കൊപ്പമായിരുന്നു
advertisement
1/6
Kavya Madhavan | ശ്യാമള പ്രസവിച്ചത് പെൺകുഞ്ഞെന്നു കേൾക്കും മുൻപേ സ്വപ്‌നവീട്‌ പണിഞ്ഞ കാവ്യയുടെ പിതാവ് മാധവൻ
കാസർഗോട്ടെ നീലേശ്വരം എന്ന കൊച്ചുഗ്രാമത്തിൽ നിന്നും മലയാള സിനിമയുടെ മുഖശ്രീയായി മാറിയ ഒരു മകളുടെ അച്ഛനാണ് കാവ്യാ മാധവന്റെ (Kavya Madhavan) പിതാവ് മാധവൻ. റിയാലിറ്റി ഷോകളുടെ കുത്തൊഴുക്കില്ലാതിരുന്ന കാലത്തെ സ്കൂൾ കലോത്സവം എന്ന മെഗാ പ്ലാറ്റ്ഫോമിലൂടെ അഭിനയലോകത്തേക്ക് വാതിൽതുറന്നു കിട്ടിയ പ്രതിഭാധനയായ കലാകാരി. കാവ്യയുടെ പിതാവ് ഇനി ഓർമകളിൽ മാത്രം. മാധവൻ, ശ്യാമള ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവളായാണ് കാവ്യയുടെ പിറവി. ചേട്ടൻ മിഥുൻ ഇന്ന് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ് താമസം. അച്ഛനമ്മമാർ കാവ്യക്കൊപ്പമായിരുന്നു
advertisement
2/6
കാവ്യയുടെ ഒപ്പമുണ്ടെങ്കിലും, പൊതുവേ മിതഭാഷിയായ മാധവനെക്കാൾ അമ്മ ശ്യാമളയെയാണ് മകളുടെ കൂടെ പലപ്പോഴും കണ്ടിട്ടുണ്ടാവുക. അപൂർവം ചില അഭിമുഖങ്ങളിൽ മാത്രം പിതാവ് മാധവൻ കാവ്യക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. അപ്പോഴും അധികമായി ഒന്നും സംസാരിക്കാത്ത പ്രകൃതക്കാരനായാണ് അദ്ദേഹത്തെ പുറംലോകം കണ്ടിരിക്കുക. തന്റെ കുടുംബം വളരെ കർക്കശമായാണ് മകളെ വളർത്തിയത് എന്ന് കാവ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവിടെയും അമ്മ ശ്യാമള തന്നെയാണ് തീരുമാനങ്ങളുടെ ചുക്കാൻ പിടിച്ചതും (തുടർന്ന് വായിക്കുക)
advertisement
3/6
മലയാളം പറയുമെങ്കിലും, സ്വാഭാവികമായ ശൈലിക്ക് പുറത്തുള്ള കാവ്യാ മാധവന്റെ നീലേശ്വരം സ്ലാംഗ് സെറ്റുകളിൽ പലപ്പോഴും ചിരി പടർത്തിയിട്ടുണ്ട്. ബസ് ഇടിക്കാൻ വരും എന്നതിന് ബസ് കുത്താൻ വരും എന്നൊക്കെ സെറ്റിൽ ചെന്ന് പറഞ്ഞ് കാവ്യ മറ്റുള്ളവരെ ചിരിപ്പിച്ച കാര്യം ഒരിക്കൽ കുഞ്ചാക്കോ ബോബൻ തുറന്ന് പറഞ്ഞിരുന്നു. സെറ്റുകളിൽ പലപ്പോഴും മകളുടെ ഒപ്പമുണ്ടായിരുന്നത് അമ്മ ശ്യാമളയെങ്കിലും, മാധവേട്ടൻ എന്ന പേര് പറഞ്ഞാൽ നിരവധിപ്പേർക്ക് കാവ്യയുടെ പിതാവ് മാധവനെ അറിയാൻ കഴിഞ്ഞേക്കും. വളരെ പഴയ ഒരഭിമുഖത്തിൽ കാവ്യ മാധവൻ തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്
advertisement
4/6
നീലേശ്വരം സ്വദേശികൾ എങ്കിലും, കാവ്യക്ക് സിനിമാത്തിരക്കുകൾ വർധിച്ചതും, കുടുംബം കൊച്ചിയിലേക്ക് താമസം മാറി. അവിടെ നിന്നും ചെന്നൈയിലേക്ക് കാവ്യയുടെ മകൾ മഹാലക്ഷ്മിയുടെ പഠനവുമായി ബന്ധപ്പെട്ട് ചേക്കേറുന്നത് വരെ കൊച്ചിയിലായിരുന്നു കുടുംബം താമസിച്ചത്. എവിടെപ്പോയാലും താൻ തനി നീലേശ്വരംകാരി തന്നെയാകും എന്ന് കാവ്യാ മാധവൻ പലകുറി പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ ഭാര്യയായ ശേഷവും കാവ്യ ആദ്യം പോയ സ്ഥലങ്ങളിൽ ഒന്നും സ്വദേശമായ നീലേശ്വരമായിരുന്നു. എന്നാൽ, നീലേശ്വരത്തെ മേൽവിലാസമായിരുന്ന ആ വീട് ഇന്ന് കാവ്യയുടെ കുടുംബത്തിന്റേതായില്ല
advertisement
5/6
അച്ഛൻ മാധവൻ പണികഴിപ്പിച്ച നീലേശ്വരത്തെ വീടിന് കാവ്യാ മാധവനോളം പ്രായമുണ്ട്. 'ശ്യാമള പ്രസവിച്ചു പെൺകുഞ്ഞ്' എന്ന് കേൾക്കുന്ന നിമിഷം വീടിന്റെ കട്ടള വച്ച ദിവസമായിരുന്നു എന്ന് കാവ്യാ മാധവൻ ഓർക്കുന്നു. കാവ്യയുടെയും ചേട്ടൻ മിഥുനിന്റെയും കുട്ടിക്കാലം ചിലവഴിക്കപ്പെട്ടത് ഈ വീട്ടിലാണ്. ആ വീട് വിറ്റകാര്യം കാവ്യ പോലും അറിയുന്നത് പിന്നീടാണ്. സിനിമയും ബിസിനസും കുടുംബവും എല്ലാം മാനേജ് ചെയ്യുന്നതിനിടയിൽ നീലേശ്വരം വരെ ഓടിയെത്താൻ പ്രായം അനുവദിക്കാതെ വന്നതാകാം അച്ഛൻ അങ്ങനെയൊരു തീരുമാനത്തിലെത്താൻ കാരണമായത്
advertisement
6/6
കാവ്യയുടെ മകൾ മഹാലക്ഷ്മിക്കും വേണ്ടുവോളം സ്നേഹം നൽകിയ ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. ഇപ്പോഴേ വ്ലോഗർ മഹാലക്ഷ്മി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാമാട്ടി, ഒരിക്കൽ കുളിക്കാൻ എണ്ണതേച്ച് നിൽക്കുന്ന അപ്പൂപ്പനെ അദ്ദേഹം പോലുമറിയാതെ വ്‌ളോഗിംഗിനിടെ മാമാട്ടി വീഡിയോയിൽ പകർത്തിയ വിവരം ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയിൽ മകൾ കാവ്യാ മാധവന്റെ ഒപ്പം താമസമാക്കിയിരുന്നു അച്ഛനമ്മമാർ. അവിടെവച്ചാണ് കാവ്യ മാധവന്റെ പിതാവിന്റെ മരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Kavya Madhavan | ശ്യാമള പ്രസവിച്ചത് പെൺകുഞ്ഞെന്നു കേൾക്കും മുൻപേ സ്വപ്‌നവീട്‌ പണിഞ്ഞ കാവ്യയുടെ പിതാവ് മാധവൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories