Keerthy Suresh | കീർത്തി സുരേഷും വരൻ ആന്റണിയും സഹപാഠികളല്ല; പരിചയം തുടങ്ങിയിട്ട് 15 വർഷം
- Published by:meera_57
- news18-malayalam
Last Updated:
കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം അടുത്ത മാസം ഗോവയിൽ വച്ച് നടക്കും
advertisement
1/6

നടി കീർത്തി സുരേഷ് (Keerthy Suresh) വിവാഹിതയാകുന്നു എന്ന വാർത്തയിൽ ഇനി തർക്കമില്ല. ആന്റണി തട്ടിലാണ് വരൻ. ബിസിനസ് മേഖലയിൽ നിന്നുമാണ് കീർത്തിയുടെ വരന്റെ വരവ്. ഇക്കാര്യം കീർത്തിയുടെ കുടുംബം ന്യൂസ് 18നോട് സ്ഥിരീകരിച്ചു. സിനിമാ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ പോലും പലപ്പോഴായി കീർത്തിയുടെ ഭാവിവരൻ എന്ന നിലയിൽ വർഷങ്ങളായി ഉയർന്നു കേട്ടിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പേരായിരുന്നു അതിലൊന്ന്. അതിനിടെയാണ് കീർത്തിക്ക് അടുത്ത മാസം വിവാഹം നടക്കും എന്ന് JFW ബിൻജ് റിപ്പോർട്ട് ചെയ്തത്
advertisement
2/6
കൊച്ചിയിലും ദുബായിലുമായി ബിസിനസ് നടത്തുന്നയാളാണ് ആന്റണി. റിസോർട്ട് ഉൾപ്പെടുന്ന മേഖലകളിൽ ആന്റണിക്ക് നിക്ഷേപമുണ്ട്. ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും കീർത്തി ആന്റണിയെ ഫോളോ ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ എന്നോണം, ആന്റണിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുണ്ട്. കീർത്തിയുടെ കൂട്ടുകാരിയായ കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ള താരങ്ങൾ ആന്റണി തട്ടിലിനെ ഫോളോ ചെയ്യുന്നുണ്ട്. ഗോവയിൽ വച്ചുതന്നെയാകും വിവാഹം എന്ന് ഉറപ്പായിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
മേനക, സുരേഷ് കുമാർ ദമ്പതികളുടെ ഇളയമകളായ കീർത്തി 32 വയസിലാണ് വിവാഹിതയാകുന്നത്. 2016ൽ മൂത്തമകൾ രേവതിയും ചെന്നൈയിൽ നിന്നുള്ള നിതിൻ മോഹനും തമ്മിലെ വിവാഹം നടന്നിരുന്നു. മേനക തമിഴ് പാരമ്പര്യം പേറുന്ന കുടുംബത്തിലെ അംഗമായതിനാൽ, അതേ ആചാരപ്രകാരമായിരുന്നു രേവതിയുടെ വിവാഹം നടത്തിയതും. കീർത്തിയുടെ വിവാഹം ഡെസ്റ്റിനേഷൻ വെഡിങ് എങ്കിലും, വധൂവരന്മാരുടെ കുടുംബാംഗങ്ങളും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും എന്നാണ് വിവരം
advertisement
4/6
ഡിസംബർ 11,12 ദിവസങ്ങളിലായിരിക്കും വിവാഹം എന്ന് വിവരമുണ്ട്. കീർത്തിയുടെ വരന്റെ പേര് പുറത്തുവന്നതും, അവർ സഹപാഠികൾ ആയിരുന്നു എന്ന നിലയിലാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇവർ ഒന്നിച്ചു പഠിച്ചവരല്ല എന്ന് കുടുംബം സ്ഥിരീകരിച്ചു. കീർത്തിയും ആന്റണി തട്ടിലും തമ്മിൽ 15 വർഷത്തെ പരിചയമുണ്ട്. ഇന്റീരിയർ ഡിസൈൻ മേഖലയുമായി ബന്ധപ്പെട്ട് ആന്റണിക്ക് കൊച്ചിയിൽ ഒരു ബിസിനസ്സ് സ്ഥാപനമുണ്ട്. പ്രധാനമായും കർട്ടൻ ഫർണിഷിങ്ങിലാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പലപ്പോഴും കീർത്തിയുടെ വിവാഹം എന്ന നിലയിൽ വാർത്ത വന്നപ്പോൾ കുടുംബം അക്കാര്യം നിഷേധിക്കുകയാണുണ്ടായത്
advertisement
5/6
എന്നാൽ, ഇത്തവണ വിവാഹം ഉറപ്പായിക്കഴിഞ്ഞു. കുടുംബത്തിൽ നിന്നും അധികം വൈകാതെ വിവാഹപ്രഖ്യാപനം ഉണ്ടാകും എന്നുവേണം പ്രതീക്ഷിക്കാൻ. അതേസമയം, കീർത്തി ഇപ്പോഴും സിനിമാ മേഖലയിൽ സജീവമായി തുടരുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് കീർത്തി. എങ്കിലും, ദേശീയ പുരസ്കാരത്തിന്റെ അംഗീകാരം കീർത്തിയെ തേടിയെത്തിയത് തെലുങ്ക് ചലച്ചിത്രമായ മഹാനടിയിൽ നിന്നുമായിരുന്നു
advertisement
6/6
കീർത്തി സുരേഷിന്റെ ആദ്യ ഹിന്ദി ചിത്രമായ 'ബേബി ജോൺ' ചിത്രീകരണം പൂർത്തിയായിരുന്നു. മുൻപ് 'മിസ് ഇന്ത്യ' എന്ന തെലുങ്ക് ചിത്രം പാൻ ഇന്ത്യ ലെവലിൽ ഹിന്ദി ഭാഷയിൽ ഉൾപ്പെടെ റിലീസ് ചെയ്തിരുന്നു എങ്കിലും, പൂർണമായും ബോളിവുഡ് ചിത്രം എന്ന് വിളിക്കാവുന്ന സിനിമ 'ബേബി ജോൺ' ആണ്. അറ്റ്ലീയുടെ തെരിയുടെ റീമേക്ക് ചിത്രമാണ് 'ബേബി ജോൺ'. വരുൺ ധവാൻ നായകനാവുന്ന ചിത്രത്തിൽ വമിഖ ഗബ്ബി മറ്റൊരു സുപ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Keerthy Suresh | കീർത്തി സുരേഷും വരൻ ആന്റണിയും സഹപാഠികളല്ല; പരിചയം തുടങ്ങിയിട്ട് 15 വർഷം