TRENDING:

Krishnakumar | ഞാൻ നല്ലവനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, മക്കൾ എവിടെ, ആരുടെ കൂടെ പോകുന്നു എന്ന ചോദ്യത്തിൽ നയം വ്യക്തമാക്കി കൃഷ്ണകുമാർ

Last Updated:
'വലിയ ന്യായം പറഞ്ഞ വേന്ദ്രന്മാർ പിടിക്കപ്പെട്ടത് ഞാൻ കണ്ടിട്ടുണ്ട്...' കൃഷ്ണകുമാർ
advertisement
1/6
നല്ലവനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, മക്കൾ എവിടെ, ആരുടെ കൂടെ പോകുന്നു എന്ന ചോദ്യത്തിൽ നയം വ്യക്തമാക്കി കൃഷ്ണകുമാർ
നാല് പെണ്മക്കളെ വളർത്തിയവരാണ് നടൻ കൃഷ്ണകുമാറും (Krishnakumar) ഭാര്യ സിന്ധു കൃഷ്ണയും (Sindhu Krishna). ഇനി മുത്തശ്ശനും മുത്തശ്ശിയും ആവാനുള്ള തയാറെടുപ്പിലാണ് ദമ്പതികൾ. കുറച്ചു മാസങ്ങൾ കൂടി പിന്നിട്ടാൽ, രണ്ടാമത് മകൾ ദിയയുടെ ആദ്യത്തെ കണ്മണി പിറക്കും. മക്കൾക്ക് സ്വാതന്ത്ര്യം എന്തെന്ന് പറഞ്ഞുപഠിപ്പിക്കാതെ, അവരെ ആ സ്വാതന്ത്ര്യം കണ്ടെത്തി ജീവിക്കാൻ അനുവദിച്ച മാതാപിതാക്കളാണ് കൃഷ്ണകുമാറും സിന്ധുവും. അതിന്റെ പേരിൽ അവർ നേരിട്ട വിമർശനം തെല്ലും ചെറുതല്ല. എങ്ങനെ ജീവിക്കണമെന്നതിനും, എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇവർ മക്കൾക്ക് നൽകിയിട്ടുമില്ല
advertisement
2/6
സ്വന്തം ലൈഫ്സ്റ്റൈലിൽ തുടങ്ങി, ജീവിതപങ്കാളിയെ കണ്ടെത്താൻ പോലും അവർ അച്ഛനമ്മമാരുടെ അഭിപ്രായം തേടിപ്പോകേണ്ടതില്ല. പ്രണയിച്ച പുരുഷനെയാണ് മകളായ ദിയ കൃഷ്ണ വിവാഹം ചെയ്തത്. വിവാഹശേഷവും കുടുംബം എന്ന നിലയിൽ കൂടെയുണ്ടാവും എങ്കിലും, ഇടപെടലിലേക്ക് കടക്കില്ല എന്ന തീരുമാനത്തിലാണ് കൃഷ്ണകുമാറിന്റേത്. മറ്റൊരു മകളായ ഇഷാനിയും തന്റെ കൂട്ടുകാരനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അഹാനയും തന്റെ ബെസ്റ്റി ആരെന്ന കാര്യം വളരെ മുൻപേ വെളിപ്പെടുത്തി. മക്കളെ സ്വാതന്ത്ര്യത്തിനു വിടുമ്പോഴും, അച്ഛൻ എന്ന നിലയിൽ കേൾക്കേണ്ടിവരുന്ന പഴിക്കും കൃഷ്ണകുമാർ ഒടുവിൽ മറുപടി നൽകുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹം തങ്ങൾക്ക് ഇഷ്‌ടമുള്ള പ്രായത്തിൽ ഇഷ്‌ടപ്രകാരം ആയിക്കോട്ടെ എന്നാണ് കൃഷ്ണകുമാർ നൽകിയിട്ടുള്ള ഉപദേശം. മക്കളിൽ ദിയ കൃഷ്ണയാണ് ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയതും. അശ്വിൻ ഗണേഷുമായുളള പ്രണയത്തിനു മുൻപും മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടായിരുന്ന വിവരം ദിയ പരസ്യമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ പ്രണയങ്ങൾ മറച്ചുവെക്കാത്ത പ്രകൃതക്കാരിയാണ് ദിയ കൃഷ്ണ. നഷ്‌ടപ്രണയങ്ങളെ കുറിച്ച് ദിയ വിശദമായി സംസാരിച്ചിട്ടുമുണ്ട്
advertisement
4/6
പ്രായം ചെന്ന അച്ഛനമ്മമാരുടെ മകനായാണ് കൃഷ്ണകുമാർ വളർന്നത്. എന്നാൽ, നല്ല ചെറുപ്പത്തിലാണ് കൃഷ്ണകുമാറിനും സിന്ധുവിനും മൂത്തമകൾ അഹാന എന്ന അമ്മു പിറക്കുന്നത്. അഹാനയിലൂടെയാണ് കുട്ടികളെ എങ്ങനെ വളർത്തണം എന്ന് തങ്ങൾ പഠിച്ചത് എന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിട്ടുണ്ട്. മക്കൾ മുതിർന്നപ്പോൾ, അവർ പറയുന്നതാണ് ശരി എന്ന് സമ്മതിച്ചു കൊടുക്കുന്ന പിതാവ് കൂടിയാണ് കൃഷ്ണകുമാർ. മക്കളുടെ തീരുമാനങ്ങളെ പുറംലോകം ചോദ്യംചെയ്യുമ്പോൾ കൃഷ്ണകുമാറിന് ചില കാര്യങ്ങൾ പറയാനുണ്ട്
advertisement
5/6
നിങ്ങളുടെ മക്കൾ ആർക്കൊപ്പം പോകുന്നു എന്ന ചോദ്യം കേൾക്കാറുള്ള കാര്യം കൃഷ്ണകുമാർ മറച്ചുവച്ചില്ല. അതിൽ തനിക്ക് ബുദ്ധിമുട്ടില്ല. 'എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രവർത്തി അവർ ചെയ്യുന്നില്ല. അത് അവരുടെ ഇഷ്‌ടമാണ്‌. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ, അവരുടെ സ്വാതന്ത്ര്യമാണ്. നമ്മൾ ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കും. വലിയ ന്യായം പറഞ്ഞ വേന്ദ്രന്മാർ പിടിക്കപ്പെട്ടത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നല്ലവനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പറയാൻ ആഗ്രഹിച്ചിട്ടുമില്ല...
advertisement
6/6
നല്ലതും ചീത്തയും എന്ന് വിവക്ഷിക്കുന്നത് എന്താണ്? ഓരോ ആളിലും അത് വ്യത്യാസപ്പെട്ടിരിക്കും. ഓരോരുത്തരുടെയും കാഴ്ചപ്പാട് അനുസരിച്ചിരിക്കും. പ്രായംചെന്ന പഴയ ആൾക്കാർക്ക് അത് വ്യത്യസ്തമായിരിക്കും. അവർ ജീവിച്ച കാലഘട്ടം വേറെയാണ്. അവരെ ഞാൻ എതിർക്കില്ല. ഇത് ഓവറായി എഴുതുന്നവരുണ്ട്. അവരാണ് അപകടകാരികൾ' എന്ന് കൃഷ്ണകുമാർ വിശ്വസിക്കുന്നു. കൃഷ്ണകുമാർ പറഞ്ഞ ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. അഭിനയത്തിന് പുറമേ, നിരവധി ബിസിനസുകൾ നടത്തിയ വ്യക്തികൂടിയാണ് കൃഷ്ണകുമാർ. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസികമാരുടെ ആഭിമുഖ്യത്തിൽ അഹാദിഷിക ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റി സംഘടന പ്രവർത്തിച്ചു പോരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Krishnakumar | ഞാൻ നല്ലവനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, മക്കൾ എവിടെ, ആരുടെ കൂടെ പോകുന്നു എന്ന ചോദ്യത്തിൽ നയം വ്യക്തമാക്കി കൃഷ്ണകുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories