'ഷാരൂഖ് ഖാൻ മുതൽ പ്രിയങ്ക ചൗധരി വരെ'; ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ബോളിവുഡ് താരങ്ങള്‍ ആരൊക്കെ?
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യൻ വ്യവസായി ചന്ദ്രനില്‍ സ്ഥലം വാങ്ങി എന്നുള്ള വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
1/9

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യം അഭിമാനത്താൽ തല ഉയർത്തി നില്‍ക്കുന്ന സമയമാണ്. പല തരത്തിലുള്ള വാർത്തകളാണ് ചന്ദ്രനിൽ നിന്ന് ലഭിക്കുന്നത്.
advertisement
2/9
ഇതിനു പിന്നാലെയാണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യക്കാരൻറെ വാർത്ത ജനശ്രദ്ധ പിടിച്ചുപറ്റിയത്. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്.
advertisement
3/9
ഇദ്ദേഹം ആഗസ്റ്റ് 25-നാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആകാംഷയ്ക്ക് പുറമെ ചന്ദ്രനില്‍ എങ്ങനെ സ്ഥലം വാങ്ങാം എന്നുള്ള കാര്യമാണ് പലരും അന്വേഷിക്കുന്നത്.
advertisement
4/9
എന്നാൽ ഇതിനു മുൻപും നമ്മുടെ ബോളിവുഡ് താരങ്ങള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിരുന്നു. ആ പട്ടികയിലേക്ക് ആദ്യം എത്തിയ താരം അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് .
advertisement
5/9
'സീ ഓഫ് മസ്‌കോവി'യുടെ മേരെ മസ്‌കോവിയൻസ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് ചന്ദ്രന്റെ മറുവശത്തായിട്ടാണ് അദ്ദേഹം ഭൂമി വാങ്ങിയിരുന്നത്. താരം ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാൻഡ്സ് രജിസ്ട്രിയില്‍ നിന്നാണ് സ്വത്ത് വാങ്ങിയത്. 2018-ലാണ് സുശാന്ത് ചന്ദ്രനില്‍ ഭൂമി വാങ്ങിയത്.
advertisement
6/9
ഇതിനു പിന്നാലെ നടൻ ഷാരൂഖ് ഖാനും ചന്ദ്രനില്‍ സ്ഥലം വാങ്ങി. സീ ഓഫ് ട്രാൻക്വിലിറ്റി എന്നറിയപ്പെടുന്ന പ്രദേശത്താണ് ഷാരുഖിന്റെ സ്ഥലം.
advertisement
7/9
നടന്റെ ഒരു ഓസ്‌ട്രേലിയൻ ആരാധകനാണ് അദ്ദേഹത്തിനായി ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയത്. ഇക്കാര്യം ഷാരൂഖ് തന്നെ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
8/9
ബിഗ് ബോസ് പ്രണയ ജോഡികളായ പ്രിയങ്ക ചാഹര്‍ ചൗധരിയും അങ്കിത് ഗുപ്തയും ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരാണ്. ആരാധകരാണ് താരങ്ങള്‍ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയത്.
advertisement
9/9
അംഗീകൃത ലൂണാര്‍ ചാര്‍ട്ടിന്റെ അങ്ങേയറ്റത്തെ വടക്കുപടിഞ്ഞാറൻ കോണില്‍ കൃത്യമായി 6 ചതുരങ്ങള്‍ തെക്കും 6 ചതുരങ്ങള്‍ കിഴക്കും സ്ഥിതി ചെയ്യുന്ന ഇടത്താണ് ഇവര്‍ക്ക് സ്ഥലം ലഭിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഷാരൂഖ് ഖാൻ മുതൽ പ്രിയങ്ക ചൗധരി വരെ'; ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ബോളിവുഡ് താരങ്ങള്‍ ആരൊക്കെ?