TRENDING:

Keerthy Suresh | രണ്ടു തലമുറകളുടെ വിവാഹം കണ്ട മുത്തശ്ശി; കീർത്തിയുടെ വിവാഹത്തിന് ഒരുങ്ങിയിറങ്ങിയ കുടുംബം

Last Updated:
തമിഴ്, ക്രിസ്തീയ ആചാരങ്ങളിൽ അണിഞ്ഞൊരുങ്ങിയ കീർത്തി സുരേഷിന്റെ കുടുംബം. വിവാഹത്തിലെ അപൂർവ ചിത്രങ്ങൾ
advertisement
1/6
Keerthy Suresh | രണ്ടു തലമുറകളുടെ വിവാഹം കണ്ട മുത്തശ്ശി; കീർത്തിയുടെ വിവാഹത്തിന് ഒരുങ്ങിയിറങ്ങിയ കുടുംബം
നാഗർകോവിലിലെ അഗ്രഹാരങ്ങൾ ഒന്നിൽ ജീവിച്ച സരോജ, രാജഗോപാൽ ദമ്പതിമാർ സ്കൂൾ അധ്യാപകരായിരുന്നു. അവരുടെ നാലുമക്കളിൽ ഒരുവളായ പത്മാവതി, അധ്യാപനത്തിലേക്ക് തിരിഞ്ഞില്ല, പക്ഷേ അറിയപ്പെടുന്ന സിനിമാ നടിയായി. മലയാളികളുടെ പ്രിയപ്പെട്ട മേനകയായി (Menaka Sureshkumar). അടുത്ത തലമുറയിൽ നിന്നും കൊച്ചുമകൾ കീർത്തി സുരേഷും (Keerthy Suresh) സിനിമയിലെത്തി. മകളും കൊച്ചുമകളും ഒരുപോലെ പേരെടുത്തു. കീർത്തിയുടെ അഭിനയ പാടവത്തിന് ദേശീയ അംഗീകാരം അവരെ തേടിയെത്തി. രണ്ടു തലമുറകളുടെ വളർച്ചയും, അവർ പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നതും കാണാൻ ഭാഗ്യം സിദ്ധിച്ച മുത്തശ്ശിയാണ് സരോജ
advertisement
2/6
പ്രശസ്തരുടെ കുടുംബത്തിലെ മുതിർന്ന അംഗമായിട്ടും, കീർത്തി സുരേഷിന്റെ മുത്തശ്ശി സരോജ പൊതുവേ ലൈംലൈറ്റിൽ നിൽക്കാറില്ല. വല്ലപ്പോഴും കൂടി മേനക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ എവിടെയെങ്കിലും, അമ്മയെ കൂടി കണ്ടാലായി എന്ന് മാത്രം. കീർത്തി സുരേഷിന്റെ വിവാഹത്തിന് പക്ഷേ, ഗോവ വരെ യാത്ര ചെയ്ത് ഈ പ്രായത്തിലും മുത്തശ്ശി അനുഗ്രഹം ചൊരിയാൻ നേരിട്ടെത്തി. കീർത്തിയുടെയും ഭർത്താവ് ആന്റണി തട്ടിലിന്റെയും നടുവിൽ പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുന്നതാണ് കീർത്തി സുരേഷ്, രേവതി സുരേഷുമാരുടെ മുത്തശ്ശി. കീർത്തിയുടെ വിവാഹത്തിന്റെ കാണാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കീർത്തി സുരേഷിന്റെ താലികെട്ട് ചടങ്ങ് നടന്നത്, മേനകയുടെ പാരമ്പര്യം പേറിയാണ്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു താലികെട്ട്. മേനകയും സുരേഷ് കുമാറും രണ്ടു മക്കളും വേഷവിധാനത്തിൽ പോലും അത് പാലിച്ചു പോന്നു. പരമ്പരാഗത മഡിസർ സാരിയാണ് വധുവായി കീർത്തി സുരേഷ് അണിഞ്ഞത്. മേനകയും മൂത്തമകൾ രേവതിയും ചേല ചുറ്റിയാണ് വിവാഹത്തിൽ പങ്കുകൊണ്ടത്. ആചാര പ്രകാരമുള്ള വേഷവിധാനമാണ് സുരേഷും ആന്റണിയും തിരഞ്ഞെടുത്തത്
advertisement
4/6
വൈകുന്നേരം ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹവും നടന്നു. നിറങ്ങൾ വാരിച്ചൊരിഞ്ഞ ഹൈന്ദവ ആചാര പ്രകാരമുള്ള വിവാഹത്തിന് ശേഷം, നിറങ്ങൾ കൊണ്ടുള്ള മാമാങ്കം അവസാനിച്ചിരുന്നു. വൈകുന്നേരത്തെ ചടങ്ങിൽ, കീർത്തിയും ആന്റണിയും ഐവറി നിറത്തിലെ ഗൗണും സ്യൂട്ടും തിരഞ്ഞെടുത്തപ്പോൾ, ബെയ്ഷ്, പീച്ച് നിറങ്ങളിലേക്ക് മേനകയും രേവതിയും മാറി. സുരേഷ് കുമാറും മൂത്ത മരുമകൻ നിതിനും അധികം ലൗഡ് ആവാത്ത വിധം നിറങ്ങളുള്ള സ്യൂട്ട് ആയിരുന്നു ധരിച്ചത്
advertisement
5/6
ചെറുപ്പക്കാർക്ക് ഏറെ ആഘോഷമാക്കാൻ കഴിയുന്ന വിധത്തിലെ പരിപാടികളായിരുന്നു കീർത്തിയുടെ വിവാഹത്തിന് എന്ന് സുരേഷ് കുമാർ പറയുകയുണ്ടായി. എല്ലായിടങ്ങളിലും, കുടുംബം എന്ന നിലയിൽ സുരേഷും മേനകയും കുടുംബവും പങ്കുചേർന്നു. നീണ്ട കാലത്തെ പ്രണയമുണ്ട് കീർത്തിയും ആന്റണിയും തമ്മിൽ. കീർത്തിയുടെ സ്കൂൾ കാലം മുതൽ ആന്റണിയുമായുള്ള പരിചയമുണ്ട്. ഇത്രയും നാൾ സിനിമാ മേഖലയിൽ പോലും ഇവർക്കിടയിലെ പ്രണയം അറിഞ്ഞിരുന്നത് വളരെ അടുത്ത ആൾക്കാർ മാത്രമായിരുന്നു
advertisement
6/6
സിനിമാ കുടുംബം എന്ന് പേരുവീണെങ്കിലും, സുരേഷ്-മേനകമാരുടെ മക്കൾ രണ്ടുപേർക്കും വരനായത് സിനിമയിലുള്ളവരല്ല. മൂത്തമകൾ രേവതി നർത്തകി കൂടിയാണ്. നിതിൻ ആണ് രേവതിയുടെ വരൻ. 2016ലായിരുന്നു രേവതി സുരേഷ്‌കുമാറിന്റെ വിവാഹം.  രേവതിയുടെ പേര് നൽകിയാണ് സുരേഷ് കുമാറിന്റെ നിർമാണ കമ്പനിയായ രേവതി കലാമന്ദിർ പ്രവർത്തിച്ചതും, മലയാള സിനിമയിലെ ക്‌ളാസിക്കുകൾ ഉൾപ്പെടെ നിർമിച്ചതും. കീർത്തി സുരേഷ് നായികയായ വാശിയാണ് ഈ ബാനറിന്റെ ഏറ്റവും പുതിയ ചിത്രം. കീർത്തിയുടെ ഭർത്താവ് ആന്റണി ബിസിനസ്മാൻ ആണ്. വെനീഷ്യൻ കർട്ടനുകൾ നിർമിച്ചു നൽകുന്നതും, റിസോർട്ട് നടത്തിപ്പുമാണ് ആന്റണിയുടെ പ്രവർത്തി മേഖലകൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Keerthy Suresh | രണ്ടു തലമുറകളുടെ വിവാഹം കണ്ട മുത്തശ്ശി; കീർത്തിയുടെ വിവാഹത്തിന് ഒരുങ്ങിയിറങ്ങിയ കുടുംബം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories