TRENDING:

Mahalakshmi Ravindar | സന്തോഷത്തിന്റെ നാല് മാസങ്ങൾ; ഭർത്താവ് രവീന്ദറിനൊപ്പം പുത്തൻ വിശേഷവുമായി നടി മഹാലക്ഷ്മി

Last Updated:
2022 സെപ്റ്റംബർ മാസത്തിലാണ് മഹാലക്ഷ്മിയും നിർമാതാവ് രവീന്ദറും വിവാഹിതരായത്
advertisement
1/7
സന്തോഷത്തിന്റെ നാല് മാസങ്ങൾ; ഭർത്താവ് രവീന്ദറിനൊപ്പം പുത്തൻ വിശേഷവുമായി നടി മഹാലക്ഷ്മി
അടുത്തിടെ വിവാഹത്തിന് ആശംസകളേക്കാളേറെ ട്രോളുകൾ ലഭിച്ച താരദമ്പതികൾ ഒരുപക്ഷെ മഹാലക്ഷ്മിയും രവീന്ദറും (Mahalakshmi Ravindar) അല്ലാതെ മറ്റാരുമാവില്ല. രവീന്ദറിന്റെ ശരീരഭാരം എന്തോ സോഷ്യൽ മീഡിയയിലെ ചിലർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അതിൽ മഹാലക്ഷ്മിക്കോ ഭർത്താവിനോ ഇല്ലാത്ത പരിഭവമായിരുന്നു മറ്റുപലർക്കും. അവർക്കു മുന്നിലേക്കിതാ അവർ എത്തിയിരിക്കുന്നു
advertisement
2/7
2022 സെപ്റ്റംബർ മാസത്തിലാണ് ഇവർ വിവാഹിതരായത്. മഹാലക്ഷ്മി പണം ലക്‌ഷ്യം വച്ചാണ് രവീന്ദറിനെ വിവാഹം ചെയ്തത് എന്നായിരുന്നു ആക്ഷേപങ്ങളിൽ അടുത്തത്. ചലച്ചിത്ര നിർമ്മാതാവാണ് അദ്ദേഹം. ആക്ഷേപിച്ചവർക്ക് മുന്നിലേക്ക് ഇതാ അവർ വീണ്ടുമെത്തുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
നാല് മാസങ്ങളുട സന്തോഷമുണ്ട് മഹാലക്ഷ്മിയുടെ ചിത്രത്തിലും അതിന്റെ ക്യാപ്‌ഷനിലും. 'ജീവിതം സുന്ദരം, നിങ്ങളും' എന്നായിരുന്നു ക്യാപ്‌ഷൻ. ഇരുവരും കറുത്ത നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്
advertisement
4/7
രവീന്ദറും മഹാലക്ഷ്മിയും അവരുടെ ജോലിത്തിരക്കുകളിൽ വ്യാപൃതരാണ്. രവീന്ദർ ഒരു പ്രോജക്റ്റുമായി വരുന്നതായി റിപോർട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റിൽ അദ്ദേഹം ചില അഭിനേതാക്കൾക്കൊപ്പം ഇരിക്കുന്നതായി കാണാം. ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടി എന്ന് നിഗമനമുണ്ട്
advertisement
5/7
ഈ പ്രോജക്‌റ്റിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ രവീന്ദർ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. എൻ. വിജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മൂന്നറിവാൻ' എന്ന സിനിമയുടെ തിരക്കിലായിരുന്നു മഹാലക്ഷ്മി
advertisement
6/7
ജൂൺ 28 ന് മഹാലക്ഷ്മി ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കിട്ടിരുന്നു. അതിനുശേഷം ചിത്രത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിട്ടില്ല. സിനിമ മുടങ്ങിയോ അതോ മാറ്റിവെച്ചോ തുടങ്ങിയ ചോദ്യങ്ങളുമുണ്ട്
advertisement
7/7
മഹാലക്ഷ്മിയും രവീന്ദറും വിവാഹവേഷത്തിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
Mahalakshmi Ravindar | സന്തോഷത്തിന്റെ നാല് മാസങ്ങൾ; ഭർത്താവ് രവീന്ദറിനൊപ്പം പുത്തൻ വിശേഷവുമായി നടി മഹാലക്ഷ്മി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories