'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം'
- Published by:Rajesh V
- news18-malayalam
Last Updated:
Kim Jong Un| ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.
advertisement
1/9

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്നാണ് വാർത്തകൾ. ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.
advertisement
2/9
കിമ്മിന്റെ നില ഗുരുതരമാണെന്ന വാർത്ത കേരളത്തിലും വലിയ വാർത്തയായി. ഇതിന് പിന്നാലെ കിം ജോങ് ഉന്നിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ ക്ഷേമാന്വേഷണവുമായി എത്തിയിരിക്കുകയാണ് മലയാളികൾ.
advertisement
3/9
പൈലറ്റുമാരുടെ പ്രകടനത്തിന് ശേഷം അവർക്കൊപ്പം നിൽക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രത്തിന്റെ പോസ്റ്റിന് താഴെയാണ് മലയാളികൾ കമന്റുമായി എത്തിയത്. പോസ്റ്റിന് താഴെ മലയാളികളുടേതായി 536 കമന്റുകളാണ് ഇതുവരെ വന്നത്. 136 പേർ ഷെയർ ചെയ്തിട്ടുമുണ്ട്.
advertisement
4/9
ഒട്ടനവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. വ്യാജ വാർത്ത നൽകിയവർക്കെതിരെ മിസൈൽ അയക്കണമെന്നാണ് അതിലൊരു കമന്റ്. കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകളും കുറവല്ല.
advertisement
5/9
ഇത് കിം ജോങ് ഉന്നിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടാണോ എന്ന കാര്യം വ്യക്തമല്ല. സംഗതി എന്തായാലും പോസ്റ്റിന് താഴെ മലയാളികളുടെ ക്ഷേമാന്വേഷണം കണ്ട് ഞെട്ടിയിരിക്കുകയാണ് കൊറിയക്കാർ.
advertisement
6/9
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
advertisement
7/9
ഏപ്രില്‍ 15ന് നടന്ന ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല.
advertisement
8/9
ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്.
advertisement
9/9
അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്നുമാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം'